ശ്രീ വിഷ്ണു സഹസ്രനാമസ്തോത്രം (നാമാവലി സഹിതം) Sri Vishnu Sahasranama Stotra with Namavali (Malayalam)
Posted in Bhakti, free ebook, Hinduism/Hindu Dharma, Malayalam Ebooks, Sanskrit, Stotra on Feb 7th, 2012
ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു: “കിമേകം […]