കാളിദാസവിരചിതം മാളവികാഗ്നിമിത്രം – ഏ. ആര്. രാജരാജവര്‍മ്മ Malavikagnimitram of Kalidasa – Malayalam translation
Posted in free ebook, Malayalam Ebooks, Sanskrit, Stories on Sep 18th, 2011
മാളവികാഗ്നിമിത്രം: കാളിദാസകൃതികളില്‍ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. “കാവ്യേഷു നാടകം രമ്യം” എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. അതിനുതൊട്ടുപിന്നാലെയാണ് വിക്രമോര്‍വ്വശീയത്തിന്റെയും മാളവികാഗ്നിമിത്രത്തിന്റെയും സ്ഥാനം. കാളിദാസന്‍ വിരചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം എന്നു പറയപ്പെടുന്നു. “മാളവികാഗ്നിമിത്രം” എന്ന പേരിന്റെ അര്‍ത്ഥം “മാളവികയുടെയും അഗ്നിമിത്രന്റെയും കഥ” എന്നാണ്. കാളിദാസന്റെ മറ്റു കൃതികളില്‍നിന്നു ഭിന്നമായി ഈ നാടകത്തിന്റെ പാശ്ചാത്തലം പൗരാണികമല്ല, ഐതിഹാസികമാണ്. ബി.സി.ഇ. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന സുംഗവംശസ്ഥാപകനായ പുഷ്യമിത്രമഹാരാജാവിന്റെ […]