Feed on
Posts
Comments

Tag Archive 'neeti'

മഹാഭാരതം: വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്. “ശ്രീമദ്ഭഗവദ്ഗീത” യാണ് മഹാഭാരതത്തിലെ വിവിധ ഉപാഖ്യാനങ്ങളിലും, ഉപദേശസംഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതും ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. പ്രസിദ്ധിയിലും, ഉള്ളടക്കത്തിന്റെ മഹത്ത്വത്തിലും അതിനു തൊട്ടു പുറകില്‍ നില്ക്കുന്നവയാണ്, വിദുരനീതി, യക്ഷപ്രശ്നം, സനത്സുജാതീയം തുടങ്ങിയവ.  ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ധു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് – ധര്‍മ്മേ […]

Read Full Post »

സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു. നര്‍മ്മവും യുക്തിയും പ്രായോഗികതയും ഒരു പോലെ ഈ സുഭാഷിതങ്ങളിലോരോന്നിലും അതിസുന്ദരമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നീതി എന്ന പദത്തിന് വളരെ ലളിതമായ അര്‍ഥം പറയുകയാണെങ്കില്‍, “ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക”എന്നതാണ്. എത്രയോ തലമുറകളായി, സംസ്കൃതഭാഷാപ്രേമികളായ മലയാളികള്‍ ഹൃദിസ്ഥമാക്കാറുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളിലൊന്നാണ് “നീതിസാരം”. ഇത് ആദ്യമായി ഇപ്പോഴാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ […]

Read Full Post »