ഒരു കര്‍മ്മയോഗിയുടെ സന്ന്യാസപര്‍വ്വം (Biography of Swami Parameswarananda)
Posted in Biography, free ebook, Malayalam Ebooks on Oct 16th, 2012
ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരില്‍ അവിസ്മരണീയനാണ് ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍ (1920-2009). കൗമാരത്തില്‍ത്തന്നെ നടത്തിയ ഭാരതപര്യടനത്തിനിടയില്‍ പ്രസിദ്ധരായ ദേശീയനേതാക്കന്മാരുമായും, ആദ്ധ്യാത്മികാചാര്യന്മാരുമായും സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിഞ്ഞതിന്റെ ഫലമായി ആദ്ധ്യാത്മികമായ നല്ലൊരു വീക്ഷണം സ്വായത്തമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനിടയ്ക്ക് ഡല്‍ഹിയില്‍വെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും കുറച്ചുനാള്‍ വാര്‍ത്താവിതരണ വകുപ്പിലെ ഒരുദ്യോഗം സ്വീകരിക്കുകയും, ഡല്‍ഹിയിലും പിന്നെ മദ്രാസിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്റെ നിയോഗം അതല്ലെന്ന് തോന്നിയപ്പോള്‍ ജോലി രാജിവെച്ചിട്ട് അഖില ഭാരത […]