ഋഗ്വേദം അര്‍ത്ഥസഹിതം – വി. ബാലകൃഷ്ണന് ആര്. ലീലാദേവി Rig Veda with Malayalam Translation by V Balakrishnan & Dr R Leeladevi
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks, Veda on Aug 8th, 2012
ഋഗ്വേദം: മാനവരാശിയുടെ ചരിത്രത്തില്‍ ഋഗ്വേദത്തിനും, വേദസാഹിത്യനൊട്ടാകെയുമുള്ള സ്ഥാനം അദ്വിതീയമാണ്. ഉത്കൃഷ്ടവും ഉദാത്തവുമായ ചിന്തകളുടെയും ദര്‍ശനത്തിന്റെയും ഒരു അക്ഷയനിധിയാണ് ഋഗ്വേദം. ഒന്നാം മണ്ഡലത്തിലെ (1.89.1) “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്നിന്നുംഹവിസ്സ് […]