തുഞ്ചത്തെഴുത്തച്ഛന്‍ – ജീവചരിത്രം – വിദ്വാന്‍ കെ. ശങ്കരന്‍ എഴുത്തച്ഛന്‍ Thunjath Ezhuthachan – Malayalam Biography
Posted in Biography, free ebook, Malayalam Ebooks on Oct 28th, 2011
തുഞ്ചത്തെഴുത്തച്ഛന്‍: ആധുനികമലയാളഭാഷയുടെ പിതാവും ഭക്തകവിയുമായിരുന്ന തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് ഇന്നു നമുക്കറിയുന്നത് നാമമാത്രമായിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, അദ്ദേഹം രചിച്ച കൃതികള്‍എന്നിവയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങള്‍ മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്. എഴുത്തച്ഛനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ജീവചരിത്രഗ്രന്ഥങ്ങള്‍ വളരെ വിരളമായാണ് രചിക്കപ്പെട്ടിട്ടുള്ളത്. അവയിലേതെങ്കിലും ഇന്ന് ലഭ്യമാണോ എന്നും സംശയമാണ്. 1926-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതും വിദ്വാന്‍ കെ. ശങ്കരന്‍ എഴുത്തച്ഛന്‍ രചിച്ചതുമായ “തുഞ്ചത്തെഴുത്തച്ഛന്‍” എന്ന കൃതിയുടെ ഒരു പഴയ കോപ്പി ശ്രീ രഘുനാഥന്‍ജി സ്കാന്‍ ചെയ്ത് […]