Feed on
Posts
Comments

Tag Archive 'vivekananda'

ശ്രീ നിര്‍മ്മലാനന്ദസ്വാമികള്‍ (1863-1938): ശ്രീ വിവേകാനന്ദസ്വാമികള്‍ 1893-ല്‍ ചിക്കാഗോയിലെ വിശ്വമതസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വെന്നിക്കൊടിയുയര്‍ത്തിയതോടെയാണ് കേരളത്തിലുള്ളവര്‍ സ്വാമികളെക്കുറിച്ചും അവിടുത്തെ ഗുരുദേവനായ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചും അറിയുന്നത്. അതോടെ മലയാളികളായ നിരവധിയാളുകള്‍ ശ്രീരാമകൃഷ്ണവിവേകാനന്ദന്മാരുടെ ആരാധകരും ഭക്തരുമായെങ്കിലും കേരളത്തില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് അടിത്തറയിട്ടത് ശ്രീരാമകൃഷ്ണദേവന്റെ ഒരു സന്ന്യാസിശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദസ്വാമികളാണ്. സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ പേര് തുളസീചരണ്‍ എന്നായിരുന്നു. സന്ന്യാസം സ്വീകരിച്ചതിനുശേഷവും തുളസീ മഹാരാജ് എന്ന പേരിലാണ് അദ്ദേഹം അധികവും അറിയപ്പെട്ടിരുന്നത്. 1911 ഫെബ്രവരിയില്‍ ആദ്യമായി കേരളം സന്ദര്‍ശിച്ച നിര്‍മ്മലാനന്ദസ്വാമികള്‍ അതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടോളം കേരളത്തില്‍ ശ്രീരാമകൃഷ്ണസന്ദേശം […]

Read Full Post »