യക്ഷപ്രശ്നം അര്‍ത്ഥസഹിതം Yakshaprasna Sanskrit text with Malayalam translation
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks, Sanskrit, Subhashita on May 29th, 2010
മഹാഭാരതത്തില്‍ അന്തര്‍ഗതമായതും അത്യന്തം വിജ്ഞാനപ്രദവുമായ ഒരു ആഖ്യാനമാണ് യക്ഷരൂപം ധരിച്ച യമനും യുധിഷ്ഠിരനുമായുള്ള സംവാദരൂപത്തിലുള്ള “യക്ഷപ്രശ്നം”. യമധര്‍മ്മന്‍ ഉന്നയിക്കുന്ന അതിക്ലിഷ്ടമായ 126 ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്കുന്ന ഉത്തരങ്ങള്‍ ഓരോന്നും അത്യന്തം ഉചിതവും അത്ഭുതകരവുമാണ്. യക്ഷപ്രശ്നത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍ ചുരുക്കി വിവരിക്കാം. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല്‍ അവര്‍ ഒരു മുനി അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഒരു മാനിനെ തേടി പുറപ്പെട്ടു. മാനിന്റെ കാല്‍പ്പാടുകള്‍ നോക്കി പിന്തുടര്‍ന്ന അവര്‍ ഒരു ഘോരവനത്തിലെത്തിച്ചേരുകയും, അവിടെ വെച്ച് യുധിഷ്ഠിരന് അത്യധികമായ ദാഹമനുഭവപ്പെടൂകയും ചെയ്തു. സഹദേവന്‍ […]