Feed on
Posts
Comments

ഭക്തന്മാരുടെ നിരന്തരമായ അഭ്യര്‍ഥനകളെ മാനിച്ചുകൊണ്ട് ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ (1879-1961) രചിച്ച് 1956 – ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്ധ്യാത്മികസാഹിത്യത്തിനും, ആത്മകഥാ സാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണ്.  അദ്ദേഹത്തിന് ചെറുപ്പത്തില്‍ തന്നെ ശ്രീരാമകൃഷ്ണശിഷ്യനായ നിര്‍മ്മലാനന്ദസ്വാമികളുമായി സമ്പര്‍ക്കത്തില്‍ വരുവാനും, പിന്നീട് ബ്രഹ്മാനന്ദസ്വാമികളില്‍ നിന്ന് മന്ത്രദീക്ഷയും, ശിവാനന്ദസ്വാമികളില്‍ നിന്ന് സന്ന്യാസദീക്ഷയും സ്വീകരിക്കുവാനുള്ള സൗഭാഗ്യമുണ്ടായി. 1928 – ല്‍ ഋഷീകേശിലെ വസിഷ്ഠഗുഹയിലെത്തിച്ചേര്‍ന്ന ഈ തപോനിധി പിന്നീട് തന്റെ ജീവിതാന്ത്യം വരെയുള്ള മൂന്നു ദശകത്തിലധികം കാലം തപോനിഷ്ഠനായും, തന്നെ ദര്‍ശിക്കുന്നതിനെത്തിച്ചേരുന്ന ഭക്തന്മാരില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞും കഴിച്ചുകൂട്ടി.

ഉദാത്തമായ ആത്മീയാദര്‍ശങ്ങളെ ദൈനന്ദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ പ്രയത്നിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഒരു ഉത്തമ മാര്‍ഗ്ഗദര്‍ശിയാണ്.

സ്വാമികളുടെ ആദ്ധ്യാത്മികോപദേശങ്ങളടങ്ങുന്ന മറ്റു ഗ്രന്ഥങ്ങള്‍ SCRIBD യില്‍ ലഭ്യമാണ്.

ഈശ്വരകാരുണ്യം ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്യുക

2 Responses to “ഈശ്വരകാരുണ്യം – ശ്രീ പുരുഷോത്തമാനന്ദസ്വാമികളുടെ ആത്മകഥ”

  1. svami bhaktha says:

    സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഒരു സോഫ്റ്റ്വേര്‍ ടൂള്‍ ഇവിടെ നിന്ന് കിട്ടും: http://ifile.it/orcwvn6
    ഇതില്‍ സ്വാമിജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍, ജീവിതം, പടിഞ്ഞാറന്‍ രാജ്യ പര്യടനങ്ങളിലെ പുതിയ കണ്ടുപിടിത്തങ്ങള്‍ എന്നിവ വായിക്കുകയും തെരയുകയും എല്ലാം ചെയ്യാം. ഇത് താങ്കളുടെ സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ലഭ്യമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

    • bharateeya says:

      സ്വാമിഭക്താ,

      താങ്കള്‍ പറഞ്ഞതനുസരിച്ച് അതു ഡൗണ്‍ലോഡ് ചെയ്തുനോക്കി. അതില്‍ അദ്വൈതാശ്രമത്തിന് കോപ്പിറൈറ്റ് ഉണ്ടെന്നു കാണിക്കുന്നുണ്ട്. ശ്രീ വിവേകാനന്ദസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികളുടെ ഈ സോഫ്റ്റ്വെയര്‍ അവരുണ്ടാക്കിയതാണെങ്കില്‍ അവര്‍ക്ക് അതിന്മേല്‍ അവകാശമുണ്ടായിരിക്കും. അനുവാദമില്ലാതെ അത് ഈ ബ്ലോഗില്‍ ലഭ്യമാക്കുന്നത് നിയമവിരുദ്ധമായിരിക്കും. അനുവാദം കിട്ടാനുള്ള സാദ്ധ്യത കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. ഈ സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചവരുടെ അനുവാദം ലഭിക്കുന്നതിന് താങ്കള്‍ സഹായിക്കാമോ? എങ്കില്‍ ഞാന്‍ സന്തോഷമായി അത് ഇവിടെ ലഭ്യമാക്കാം.

      ശങ്കരന്‍

Leave a Reply