Feed on
Posts
Comments

Tag Archive 'മലയാളം ഇ-ബുക്ക്'

അദ്ധ്യാത്മരാമായണം: വ്യാസമഹര്‍ഷി വിരചിച്ച ബ്രഹ്മാണ്ഡപുരാണത്തിന്റെ ഉത്തരഭാഗത്തിലുള്‍പ്പെടുന്ന 4200 ശ്ലോകങ്ങളടങ്ങിയ രാമകഥയാണ് അദ്ധ്യാത്മരാമായണം എന്നറിയപ്പെടുന്നത്. വാല്മീകി മഹര്‍ഷി വിരചിച്ചതും 24000 ശ്ലോകങ്ങളുള്ളതും ആദികാവ്യവുമായ വാല്മീകീ രാമായണം ശ്രീരാമനെ ഒരു മാതൃകാപുരുഷനായി ചിത്രീകരിക്കുമ്പോള്‍, അദ്ധ്യാത്മരാമായണത്തിലെ ശ്രീരാമന്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണ്. അദ്ധ്യാത്മരാമായണത്തിലെ ഉത്തരകാണ്ഡത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ശ്രീരാമ-ലക്ഷ്മണസംവാദം “ശ്രീരാമഗീത” എന്ന പേരില്‍ പ്രസിദ്ധമാണ്. വേദാന്തപ്രതിപാദകമായ ഇത്തരം അനേകം പ്രകരണങ്ങള്‍ ഈ കൃതിയിലുള്ളതുകൊണ്ടാണ് ഇതിനു അദ്ധ്യാത്മരാമായണം എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. അതോടൊപ്പംതന്നെ ഭക്തിരസപ്രധാനവുമാണ് അദ്ധ്യാത്മരാമായണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. […]

Read Full Post »

തുഞ്ചത്തെഴുത്തച്ഛന്‍: ആധുനികമലയാളഭാഷയുടെ പിതാവും ഭക്തകവിയുമായിരുന്ന തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് ഇന്നു നമുക്കറിയുന്നത് നാമമാത്രമായിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍, അദ്ദേഹം രചിച്ച കൃതികള്‍എന്നിവയെക്കുറിച്ച് പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛനെക്കുറിച്ചുള്ള നിരവധി ഐതിഹ്യങ്ങള്‍ മാത്രമാണ് ഇന്നു നിലനില്‍ക്കുന്നത്. എഴുത്തച്ഛനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ ജീവചരിത്രഗ്രന്ഥങ്ങള്‍ വളരെ വിരളമായാണ് രചിക്കപ്പെട്ടിട്ടുള്ളത്. അവയിലേതെങ്കിലും ഇന്ന് ലഭ്യമാണോ എന്നും സംശയമാണ്. 1926-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതും വിദ്വാന്‍ കെ. ശങ്കരന്‍ എഴുത്തച്ഛന്‍ രചിച്ചതുമായ “തുഞ്ചത്തെഴുത്തച്ഛന്‍” എന്ന കൃതിയുടെ ഒരു പഴയ കോപ്പി ശ്രീ രഘുനാഥന്‍ജി സ്കാന്‍ ചെയ്ത് […]

Read Full Post »

ശ്രീകൃഷ്ണസഹസ്രനാമം: ഭാരതീയര്‍ക്കെല്ലാം സുപരിചിതമായ പൂജ്യവുമായ ശ്രീ വിഷ്ണുസഹസ്രനാമത്തിനു പുറമേ ശ്രീകൃഷ്ണസഹസ്രനാമം, രാധാകൃഷ്ണസഹസ്രനാമം, ബാലകൃഷ്ണസഹസ്രനാമം എന്നിങ്ങനെ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹസ്രനാമങ്ങള്‍ നിരവധിയുണ്ട്. അവയില്‍ “ശ്രീകൃഷ്ണഃ ശ്രീപതിഃ ശ്രീമാന്‍ ശ്രീധരഃ ശ്രീ സുഖാശ്രയഃ….” എന്നു തുടങ്ങുന്നതും സാത്വതസംഹിത (സാത്വതതന്ത്രം) യില്‍ ഉള്‍പ്പെടുന്നതുമായ സഹസ്രനാമമാണ് അധികം ജനപ്രിയമായിട്ടുള്ളത്. അത് ദേവനാഗരിലിപിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ നിലവില്‍ പ്രചാരത്തിലുള്ള ശ്രീകൃഷ്ണ സഹസ്രനാമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സുദുര്‍ലഭവും, അതിമനോഹരവുമായ ഒരു സഹസ്രനാമം അടുത്തയിടെ ഇരുനിലംകോട് ജ്ഞാനാനന്ദ കുടീരത്തില്‍ നടന്ന ഭാഗവതസപ്താഹത്തില്‍ യജ്ഞപ്രസാദമായി വിതരണം […]

Read Full Post »

മാളവികാഗ്നിമിത്രം: കാളിദാസകൃതികളില്‍ കാവ്യകൃതികളെ അപേക്ഷിച്ച് നാടകങ്ങളാണ് സാമാന്യജനങ്ങളെയും പണ്ഡിതന്മാരെയും അധികമായി ആകര്‍ഷിച്ചിട്ടുള്ളത്. “കാവ്യേഷു നാടകം രമ്യം” എന്ന് കവിവചനവുമുണ്ടല്ലോ. കാളിദാസനാടകങ്ങളില്‍ ഏറ്റവും ജനപ്രിയമായതും ഏറ്റവും അധികം ഭാഷകളില്‍ പരിഭാഷകളുള്ളതും ശാകുന്തളത്തിനാണ്. അതിനുതൊട്ടുപിന്നാലെയാണ് വിക്രമോര്‍വ്വശീയത്തിന്റെയും മാളവികാഗ്നിമിത്രത്തിന്റെയും സ്ഥാനം. കാളിദാസന്‍ വിരചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം എന്നു പറയപ്പെടുന്നു. “മാളവികാഗ്നിമിത്രം” എന്ന പേരിന്റെ അര്‍ത്ഥം “മാളവികയുടെയും അഗ്നിമിത്രന്റെയും കഥ” എന്നാണ്. കാളിദാസന്റെ മറ്റു കൃതികളില്‍നിന്നു ഭിന്നമായി ഈ നാടകത്തിന്റെ പാശ്ചാത്തലം പൗരാണികമല്ല, ഐതിഹാസികമാണ്. ബി.സി.ഇ. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന സുംഗവംശസ്ഥാപകനായ പുഷ്യമിത്രമഹാരാജാവിന്റെ […]

Read Full Post »

മഹാകവി കാളിദാസന്‍: ഭാരതീയകവികളില്‍ മഹാകവി കാളിദാസനു തുല്യരായി ആരുമില്ല എന്നാണ് പണ്ഡിതമതം. ഇതിനെക്കുറിച്ച് സുപ്രസിദ്ധമായ ഒരു ശ്ലോകം കേട്ടിട്ടുണ്ട്. പുരാ കവീനാം ഗണനാപ്രസംഗേ കനിഷ്ഠികാധിഷ്ഠിതകാളിദാസഃ അദ്യാപി തത്തുല്യകവേരഭാവാത് അനാമികാ സാര്‍ഥവതീ ബഭൂവ പണ്ട് ഏതോ ഒരു വിദ്വാന്‍ സംസ്കൃതകവികളുടെ കണക്കെടുത്തപ്പോള്‍ ഏറ്റവും മികച്ച കവി എന്ന നിലയില്‍ ചെറുവിരല്‍ കൊണ്ട് ആദ്യം എണ്ണിയത് കാളിദാസനെയാണ്. പിന്നീട് തത്തുല്യനായ മറ്റൊരു കവിയെ ലഭിക്കാഞ്ഞതിനാല്‍ അനാമികയുടെ – മോതിരവിരലിന്റെ – പേരു സാര്‍ത്ഥകമായി. (അനാമിക എന്ന വാക്കിന് പേരില്ലാത്തത് എന്നും […]

Read Full Post »

ദേവീമാഹാത്മ്യത്തിന്റെ ഒരു ഗദ്യപരിഭാഷ നേരത്തെ തന്നെ ഈ ബ്ലോഗില്‍ ഇ-ബുക്കായി പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ പദ്യപരിഭാഷയും ഇ-ബുക്കായി വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. ദേവീഭക്തര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഈ പുണ്യഗ്രന്ഥത്തിന്റെ മലയാളപദ്യപരിഭാഷ കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ അനുഗ്രഹീതമായ തൂലികയില്‍ നിന്നും ലഭിച്ചത് മലയാളികളേവരുടെയും ഭാഗ്യാതിരേകം കൊണ്ടുമാത്രമാണ്. കടപ്പാട്: കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്നതും എന്നാല്‍ പിന്നീട് നിന്നുപോയതുമായ “പഞ്ചതന്ത്ര.ഓര്‍ഗ്” (panchathanthra.org) എന്ന സൈറ്റില്‍ ലഭ്യമായിരുന്ന ഈ “ദേവീമാഹാത്മ്യം ഇ-ബുക്ക്” ശ്രീ വിഷ്ണുവാണ് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനായി അയച്ചുതന്നത്. ശ്രീ വിഷ്ണുവിനോടും, പഞ്ചതന്ത്ര.ഓര്‍ഗ് […]

Read Full Post »

കേരളത്തിന്റെ പ്രാചീനചരിത്രം വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ വളരെ പ്രാമുഖ്യമുള്ള ഒന്നാണ് “കേരളോല്പത്തി“. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചയിതാവും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനാണ് കേരളോല്പത്തി രചിച്ചത് എന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. സംസ്കൃതത്തില്‍ രചിക്കപ്പെട്ട കേരളമാഹാത്മ്യം മുതലായ ഐതിഹ്യഗ്രന്ഥങ്ങളെ പിന്തുടര്‍ന്ന് എഴുതപ്പെട്ട കേരളചരിത്രത്തിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളുടെ ഒരു സംഗ്രഹമാണിതെന്നാണ് അനുമാനിക്കപ്പെടുന്നത്. നമ്പൂതിരി ബ്രാഹ്മണരുടെയും, മറ്റു ചില ജാതിക്കാരുടെയും കേരളത്തിലേക്കുള്ള വരവും, പിന്നീട് കേരളം വാണിരുന്ന നിരവധി പെരുമാക്കന്മാരെക്കുറിച്ചും, ഭരണകര്‍ത്താക്കളെക്കുറിച്ചുമുള്ള കഥകളും വിവരണങ്ങളും, കേരളത്തിലെ വിവിധജാതികള്‍ക്കായി ശങ്കരാചാര്യര്‍ ഏര്‍പ്പെടുത്തിയ വിധിനിഷേധങ്ങളെക്കുറിച്ചുള്ള വിവരണവും ഇതില്‍ […]

Read Full Post »

ഹിന്ദുക്കളുടെ പരിപാവനമായ ആദ്ധ്യാത്മികഗ്രന്ഥങ്ങളായ നാലു വേദങ്ങളില്‍ ഒന്നാണ് അഥര്‍വ്വവേദം. അഥര്‍വ്വവേദത്തില്‍ 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും, അവയില്‍ ആകെ 5987 മന്ത്രങ്ങളുമാണുള്ളത്. 80 സൂക്തങ്ങള്‍ മാത്രം ഗദ്യത്തില്‍ കാണപ്പെടുന്ന ഈ വേദത്തിലെ മന്ത്രങ്ങള്‍ ഭൂരിഭാഗവും ഛന്ദോബന്ധമാണ്. 1200 – ഓളം മന്ത്രങ്ങള്‍ ഋഗ്വേദത്തിലും അഥര്‍വ്വവേദത്തിലും പൊതുവായി കാണപ്പെടുന്നുണ്ട്. അഥര്‍വണ-ആംഗിരസ പരമ്പരകളില്‍പ്പെട്ട മഹര്‍ഷിമാര്‍ക്കാണ് ഈ വേദത്തിലെ മന്ത്രങ്ങള്‍ അധികവും വെളിപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ വേദം ആദ്യകാലത്ത് “അഥര്‍വ്വാംഗിരസം” എന്നും അറിയപ്പെട്ടിരുന്നു.. വേദങ്ങള്‍ മൂന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അഥര്‍വ്വവേദം പിന്നീട് […]

Read Full Post »

ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്. ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. […]

Read Full Post »

ശക്ത്യാരാധകര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഒരു സ്തോത്രമാണ് മാര്‍ക്കണ്ഡേയ പുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള അദ്ധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യം. 700 പദ്യങ്ങളുള്ളതുകൊണ്ട് ഈ കൃതി ദുര്‍ഗ്ഗാസപ്തശതി എന്നും അറിയപ്പെടുന്നുണ്ട്. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമുനി ജൈമിനിയോടും ശിഷ്യന്മാരോടുമായി വര്‍ണ്ണിച്ച ദേവിയുടെ മഹിമയെക്കുറിക്കുന്നന്ന കഥകള്‍ അടങ്ങിയതാണ് ഈ സ്തോത്രം. 13 അദ്ധ്യായങ്ങളിലായി മുഖ്യമായി 3 കഥകളാണ് ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭ്രഷ്ടനായ സുരഥന്‍ എന്ന രാജാവും, സ്വബന്ധുക്കളാല്‍ വഞ്ചിതനായ […]

Read Full Post »

« Newer Posts - Older Posts »