Feed on
Posts
Comments

Tag Archive 'സ്വാമി വിവേകാനന്ദ'

“രാജയോഗം” എന്ന ഈ കൃതിയ്ക്കു രണ്ടു ഭാഗങ്ങളുണ്ട് – രാജയോഗത്തിനെക്കുറിച്ച് വിവേകാനന്ദസ്വാമികള്‍ അമേരിക്കയില്‍ നടത്തിയ എട്ടു പ്രഭാഷണങ്ങളടങ്ങുന്ന പൂര്‍വ്വഭാഗവും, പാതഞ്ജലയോഗസൂത്രങ്ങളുടെ വ്യാഖ്യാനമടങ്ങുന്ന ഉത്തരഭാഗവും. ഇതില്‍ യോഗസൂത്രങ്ങളുടെ വ്യാഖ്യാനമാണ് വിവേകാനന്ദസ്വാമികള്‍ സ്വയം രചിച്ചിട്ടുള്ള ഒരേ ഒരു കൃതി. സ്വാമികളുടെ മറ്റു കൃതികളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ ആധാരമാക്കി പിന്നീട് പുസ്തകങ്ങളായി തയ്യാറക്കപ്പെട്ടവയാണ്.   ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് കുമാരനാശാന്‍ ഉപരിപഠനത്തിനായി കല്‍ക്കത്തയില്‍ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു വിവേകാനന്ദസാഹിത്യത്തില്‍ അഭിരുചി ജനിക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം പിന്നീട് ആശാന്‍ വിവേകാനന്ദസ്വാമികളുടെ “രാജയോഗം” എന്ന കൃതി […]

Read Full Post »

അനാദികാലം മുതല്‍ ഭാരതീയ മഹര്‍ഷിമാരാ‍ല്‍ സുദീര്‍ഘപതപസ്സു കൊണ്ടൂം ധ്യാനംകൊണ്ടും സമ്പാദിച്ചതും സംഭരിക്കപ്പെട്ടതും കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായി അജ്ഞാതമായി കിടന്നിരുന്നതുമായ അതിതീക്ഷ്ണമായ ജ്ഞാനാഗ്നി കഴിഞ്ഞനൂറ്റാണ്ടില്‍ ശ്രീ വിവേകനന്ദസ്വാമികളില്‍ക്കൂടി ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച്, ഉജ്ജ്വലിക്കുന്ന ഉപനിഷന്മന്ത്രങ്ങളായ ഉല്ക്കകള്‍ ലോകമെങ്ങും വിതറി, ആ അഗ്നി ഏറ്റൂ വാങ്ങിയ ആത്മാക്കളി‍ല്‍ വീര്യവും അഭയവും ആളിക്കത്തി. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് ഇവിടെ വിവേകാനന്ദസൂക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്. വിവേകനന്ദസന്ദേശം ഒരു മഹാഭാരതം പോലെ പരപ്പുള്ളതാണ്. അതിലേക്കുള്ള പ്രവേശനദ്വാരങ്ങള്‍ മാത്രമയിട്ടേ ഈ സുക്തങ്ങ‍ള്‍ ഉദ്ദേശിച്ചിട്ടൂള്ളൂ. എങ്കിലും അവ […]

Read Full Post »