Feed on
Posts
Comments

cover vivekananda sooktangal

അനാദികാലം മുതല്‍ ഭാരതീയ മഹര്‍ഷിമാരാ‍ല്‍ സുദീര്‍ഘപതപസ്സു കൊണ്ടൂം ധ്യാനംകൊണ്ടും സമ്പാദിച്ചതും സംഭരിക്കപ്പെട്ടതും കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായി അജ്ഞാതമായി കിടന്നിരുന്നതുമായ അതിതീക്ഷ്ണമായ ജ്ഞാനാഗ്നി കഴിഞ്ഞനൂറ്റാണ്ടില്‍ ശ്രീ വിവേകനന്ദസ്വാമികളില്‍ക്കൂടി ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച്, ഉജ്ജ്വലിക്കുന്ന ഉപനിഷന്മന്ത്രങ്ങളായ ഉല്ക്കകള്‍ ലോകമെങ്ങും വിതറി, ആ അഗ്നി ഏറ്റൂ വാങ്ങിയ ആത്മാക്കളി‍ല്‍ വീര്യവും അഭയവും ആളിക്കത്തി. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് ഇവിടെ വിവേകാനന്ദസൂക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്.

വിവേകനന്ദസന്ദേശം ഒരു മഹാഭാരതം പോലെ പരപ്പുള്ളതാണ്. അതിലേക്കുള്ള പ്രവേശനദ്വാരങ്ങള്‍ മാത്രമയിട്ടേ ഈ സുക്തങ്ങ‍ള്‍ ഉദ്ദേശിച്ചിട്ടൂള്ളൂ. എങ്കിലും അവ സ്വാമിജിയുടെ വീര്യമുറ്റ ആശയങ്ങളാണ്. ജീവിതപ്രശ്നങ്ങളെ എങ്ങനെ നേരിടേണ്ടു എന്നറിയാതെ പരിഭ്രമിച്ചു ഉഴലുന്ന പ്രക്ഷീണ ബുദ്ധികള്‍ക്കു വെളിച്ചവും ധൈര്യവും വീര്യവും നല്കുന്ന ഈ സൂക്തങ്ങള്‍ നിത്യപാരായണത്തിനുള്ള ഒരു പ്രചോദന ഗ്രന്ഥമായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളത് ആശാവഹമായ ഒരു സംഗതിയാണ്.

ശ്രീവിവേകാനന്ദസൂക്തങ്ങളുടെ ഇ-ബുക്ക് തയ്യാറാക്കി ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കിയ എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‍ലോഡ് ശ്രീ വിവേകാനന്ദസൂക്തങ്ങള്‍ ഇ-ബുക്ക്

13 Responses to “Swami Vivekananda Quotes – Malayalam ശ്രീ വിവേകാനന്ദസൂക്തങ്ങള്‍”

 1. bimal das says:

  barath rama rajays

  Thank you for make this blog. i am very proud of your work because we need to give knowledge about Hindu to our new generation…

 2. Ranjith Mohan Das says:

  its a good attempt….best wishes

 3. Ramachandran A P says:

  Very useful blog. Those who are interested to learn about Hinduism, there is no doubt, will get vast knowledge from these books. Best wishes.

 4. Vijaya Krishnan says:

  -Vande Vivekanandam-

 5. sajan says:

  thks loooooooooooooooooot

 6. madhavan paramban says:

  please send the important quotes of swami vivekananda in my mail

 7. Vipin says:

  Prashamsaneeyam.

 8. sunesh says:

  Excellent……

 9. നമസ്തേ,

  സ്വാമിയുടെ ആശയങ്ങളും വീക്ഷണങ്ങളും ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും എത്തിച്ചു നല്‍കുക എന്ന വലിയ കര്‍മ്മം നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്. വിജയ പാതയിലേക്ക് അവരെ നയിക്കാന്‍ അത്തരം കര്‍മ്മങ്ങള്‍ വഴിയൊരുക്കും. “ശ്രീ വിവേകാനന്ദസൂക്തങ്ങള്‍ ഇ-ബുക്ക്” വളരെ പ്രയോജനകരമാണ്. നന്ദി…

 10. sreerag says:

  Vande matharam vivekananda

 11. Rojan says:

  “ഉത്കൃഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധത ഇതിന്റെ അർത്ഥം ഒന്ന് പറയാമോ

  • bharateeya says:

   റോജന്‍ എഴുതിയതില്‍ ആദ്യത്തെ പദത്തില്‍ തെറ്റുണ്ട്. ശരിയായ രൂപവും അര്‍ത്ഥവും താഴെ ചേര്‍ക്കുന്നു.
   “ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത
   ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥസ്തത്‌ കവയോ വദന്തി.”
   എന്നത് കഠോപനിഷത്ത് എന്ന ഉപനിഷദ്ഗ്രന്ഥത്തിലെ മന്ത്രമാണ്. കഠോപനിഷത്ത് 1.3.14.

   അര്‍ത്ഥം: എഴുന്നേല്‍ക്കൂ, ഉണരൂ, ശ്രേഷ്ഠന്മാരായ ഗുരുക്കന്മാരെ പ്രാപിച്ച് ജ്ഞാനം (ബോധം) സമ്പാദിക്കൂ.

   “Arise! Awake! And stop not till the goal is reached.” എന്ന സ്വാമി വിവേകാനന്ദവചനം ഇതിന്റെ കൃത്യമായ അര്‍ത്ഥമാണെന്നു പറയാനാവില്ല. ശ്രീ വിവേകാനന്ദസ്വാമികള്‍ ഉപനിഷന്മന്ത്രത്തില്‍ നിന്ന് ഭാഗികമായി കടമെടുത്ത് മറ്റൊരാശയം അവതരിപ്പിക്കുകയായിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം.

 12. SABU MARAR says:

  Dear team.
  Thanks a ton for this great effort. Very useful blog for all seekers of spirituality

Leave a Reply