Feed on
Posts
Comments

cover narayana guru complete works
ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്.

1. സ്തോത്രങ്ങള്‍
2. ഉദ്ബോധനകൃതികള്‍
3. ദാര്‍ശനികകൃതികള്‍
4. തര്‍ജ്ജമകള്‍
5. ഗദ്യകൃതികള്‍

സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ നിലയില്‍ അദ്ദേഹത്തെ ഇനിയും നാം അറിയാന്‍ ബാക്കിയുണ്ട്‌. കേരളീയ സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌. ഗുരുദേവകൃതികളുടെ പഠനം ഗുരുദേവനെ പൂര്‍ണ്ണമായറിയാന്‍ നമുക്ക് സഹായകമാകുമെന്നു പ്രത്യാശിക്കട്ടെ.

ഡൗണ്‍ലോഡ്

13 Responses to “Sri Narayana Guru – Complete Works – Malayalam ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതിക‍ള്‍”

 1. bharateeya says:

  ഗുരുദേവന്റെ സമ്പൂര്‍ണ്ണകൃതികള്‍ free domain ല്‍ വരണമെന്ന എന്റെ അഭിലാഷമാണ് ഇന്ന് പൂവണിയുന്നത്. ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

  ഈ ഇ-പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ (ramu.vedanta) നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു.

  ഈ ഇ-പുസ്തകത്തില്‍ എന്തെങ്കിലും തെറ്റുകള്‍ നിങ്ങളൂടെ ശ്രദ്ധയില്‍പെട്ടാല്‍ എന്നെ അറിയിക്കുവാനപേക്ഷിക്കുന്നു.

 2. നാരായണഗുരു ഇപ്പോള്‍ പൂര്‍വ്വാധിക ജീവനോടെ നമുക്കിടയില്‍ ജീവിക്കുന്നു എന്നതുതന്നെ
  സമൂഹത്തിന്റെ ഒരു ശാപമാണ്.
  മരിച്ചുപോയാലും ഇഹലോകം വിടാന്‍ അനുവദിക്കില്ലെന്നു പറയുന്നത്
  കഷ്ടം തന്നെ !
  ബുദ്ധധര്‍മ്മ പാരംബര്യമുള്ള കേരളീയരെ ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ തൊഴുത്തില്‍ കന്നുകാലികളാക്കി കെട്ടിയിടുന്നതില്‍ മികച്ച സംഭാവന നല്‍കിയ ശുദ്ധഗതിക്കാരനായ ഒരു മനുഷ്യജന്മം എന്ന നിലയിലാണ് ഗുരുവിനെ ഇന്ന് വിലയിരുത്തേണ്ടത്.
  ഗുരുവില്‍ നിന്നും മുന്നോട്ട് സഞ്ചരിക്കാന്‍ ഗുരുവും, അനുചര വൃന്ദവും ഇന്ന് തടസ്സമാകുന്നു.
  ഗുരു ഒരു അടിമ ചങ്ങലയായി നമ്മുറ്റെ കൈകാലുകളില്‍ വ്വീളാങ്ങു തീര്‍ക്കുന്നു.

  പുസ്തകമൊക്കെ നല്ലതുതന്നെ… ചരിത്രം പഠിക്കാന്‍.

  • bharateeya says:

   ചിത്രകാരാ,

   ശ്രീനാരായണഗുരുദേവന്‍ കേരളം കണ്ടതില്‍ ഏറ്റവും ശ്രേഷ്ഠനായ സാമൂഹ്യപരിഷ്കര്‍ത്താവും, അതിലുപരിയായി ആത്മജ്ഞാനിയുമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ആരെങ്കിലും എഴുതിപ്പിടിപ്പിച്ച അബദ്ധങ്ങള്‍ മനഃപ്പാഠമാക്കി സന്ദര്‍ഭം നോക്കാതെ വിളിച്ചുപറഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ ചിന്താശക്തിയുള്ള, ഗുരുദേവനെ ശരിക്കു മനസ്സിലാക്കിയിട്ടുള്ള, മലയാളികളാരും തന്നെ അതു വിശ്വസിക്കുമെന്നു കരുതണ്ട. സ്വയം അപഹാസ്യനാവുകയേയുള്ളൂ.

   മറ്റാരുടെയും അഭിപ്രായങ്ങള്‍ കടം വാങ്ങാന്‍ നില്‍ക്കാതെ സ്വയം ഗുതുദേവകൃതികളൊന്നു പഠിച്ചുകൂടെ? ഈ കമന്റ് പറച്ചിലൊക്കെ അതിനുശേഷവുമാകാമല്ലോ.

  • engane ezuthiyavane njagalude kiyil kittiyal avan janichirunnu ennullathinu oru thelivum bakki kanilla k to

  • Ranjith. M says:

   “Ulakiloranayilandhar enna pole palavidha yukthi paranj paamaranmar alavathu kandalayathamarnnidenam”… .!

 3. parthan says:

  ചിത്രകാരൻ :

  താങ്കൾ എപ്പോഴും ബ്രാഹ്മണവിരോധവും ബുദ്ധപ്രേമവും പ്രകടിപ്പിക്കുന്നത് കാണുന്നുണ്ട്. ബുദ്ധന്റെ ആദർശങ്ങളെല്ലാം നല്ലതു തന്നെ. പ്രത്യേകിച്ച് അഹിംസയിലുള്ള താല്പര്യം.
  പക്ഷെ ആത്മീയതലത്തിൽ അയുക്തികമായ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് ചിന്തിക്കുന്ന ജനങ്ങളിൽ നിന്ന് ബുദ്ധമതം അകന്നു പോയത്. ബുദ്ധനോട് ആത്മാവുണ്ടോ എന്ന ചോദ്യത്തിന് ശരിയായ ഉത്തരം കൊടുക്കുന്നില്ല. ആത്മാവ് ഇല്ല. സത്യവും ധർമ്മവും മാത്രമാണ് ഉള്ളത് എന്നതിൽ ഊന്നിക്കൊണ്ടാണ് അതിന്റെ നിലനില്പ്. പക്ഷെ അവരുടെ ലക്ഷ്യം നിർവ്വാണമാണ്. കൂടാതെ പുനർജ്ജന്മത്തിലുള്ള അടിയുറച്ച വിശ്വാസവും. പല ആശയങ്ങളും യുക്തിഭ്രദ്രമല്ലാത്തതുകൊണ്ടാണ് ബുദ്ധമതത്തിന് പരാചയം സംഭവിച്ചത്.

  ബുദ്ധമതത്തിലെ ‘ത്രിസരണങ്ങൾ’ അറിയാമല്ലൊ.
  ബുദ്ധങ് സരണങ് ഗച്ഛാമി.
  ധർമങ് സരണങ് ഗച്ഛാമി.
  സങ്ഘങ് സരണങ് ഗച്ഛാമി.
  [ബുദ്ധനെ ആദർശപുരുഷനായും ധർമ്മത്തെ മാർഗമായും സംഘത്തെ കൂട്ടുചേർന്നു പ്രവർത്തിക്കുന്നതിനുള്ള സമൂഹമായും അംഗീകരിക്കുന്നു.]
  ബുദ്ധൻ എന്ന വ്യക്തിയെ അനുഗമിക്കണം എന്നു പറയുന്നത് ഒരുതരം മനുഷ്യദൈവാരധന എന്ന് താങ്കൾ എപ്പോഴും പറയാറുള്ള സംഗതി തന്നെയല്ലെ. വള്ളിക്കാവിലമ്മ, സായിബാബ, രവിശങ്കർ എന്നിവരെപ്പോലെ.
  ‘ബുദ്ധം ശരണം’ എന്നുള്ളത്, ഭഗവദ് ഗീതയിൽ പറയുന്ന (2:49) “ബുദ്ധൌ ശരണം” (ബുദ്ധിയെ ശരണം ഗമിക്കുക) എന്നായിരുന്നെങ്കിൽ ഞാൻ എന്നേ ബുദ്ധമതക്കാരനാകുമായിരുന്നു.

 4. suresh says:

  kollam nallathu

 5. subash says:

  Hey Chitrakara,

  If you are a keralite, or having some knowledge about kerala, you wouldn’t have written like this. The work of Sree Narayana Gurudevan has been well accepted by every caste, religion and any sect not only in kerala, but nation wide and worldwise also. Chitrakara, you yourself have made you a jocker. Pls read and try to understand something about kerala and stop bluffing like this man.
  Thanks

 6. Prajob says:

  Chithrakara,
  pls. ask some people with knowledge to give you some.
  and ask for the meaning of Light.
  I’m sure you will change your opinion.
  I pray that you get some light in your head.
  I pity on your Ignorant and illiterate nature.

 7. Manoj.K says:

  നല്ല സംരഭം .
  നാരായണ ഗുരുവിന്റെ മിക്ക കൃതികളും ഇപ്പോള്‍ വിക്കി ഗ്രന്ഥശാലയില്‍ (യൂണികോഡ് മലയാളത്തില്) ലഭ്യമാണ് .http://ml.wikisource.org/wiki/Sri_Narayana_Guru

  • bharateeya says:

   മനോജ്,

   ഇപ്പോള്‍ ശ്രീനാരായണഗുരുദേവകൃതികള്‍ വിക്കിയില്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ പോസ്റ്റ് ഇടുന്ന സമയത്ത് (ഒരു വര്‍ഷം മുമ്പ്) അത്രയൊന്നുമില്ലായിരുന്നുവെന്നതാണ് വാസ്തവം. മാത്രമല്ല, പി.ഡി.എഫ്. രൂപത്തിലാണെങ്കില്‍ ഓണ്‍ലൈനല്ലാത്തപ്പോഴും സൗകര്യം പോലെ വായിക്കാമല്ലോ.

 8. kulasekhara kurup says:

  നമസ്കാരം!

  വളരെ നാള്കള്‍ക്ക് ശേഷം ആണ് വീണ്ടും ഈ സന്ദര്‍ശനം. ശ്രീനാരായണ ഗുരുദേവനെ കൂടുതല്‍ അറിയുവാന് ഉള്ള ആഗ്രഹം, അദ്ദേഹം വളരെ അധികം ത്യാഗങ്ങള്‍ അനുഭവിച്ചു കൊണ്ട് അദ്ധേഹത്തിന്റെ വരും കാല തലമുറകളായ നമ്മള്‍ക്ക് വേണ്ടി കരുതി വച്ചിട്ടുപോയ അമൃത ബിന്ദുക്കളെ വേണ്ടത്ര സ്വീകരിച്ചുവോ എന്ന സ്വ പ്രേരണയാണ് ഈ പുസ്തകം വീണ്ടും ഡൌണ്‍ ലോഡ്‌ ചെയ്യുവാന്‍ കാരണം.

  സുഹൃത്തേ, താങ്കള്‍ക്ക് വളരെ നന്ദിയുണ്ട്. പ്രാപഞ്ചീക നെട്ടോട്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആദ്മീയ ദാഹങ്ങള്‍ക്ക് പറ്റിയ പാനീയം വേണ്ടത്ര ഉതകുവാന്‍ പാകത്തില്‍ താങ്കള്‍ സജ്ജമാണ് എന്നതിനാലും, വേണമെങ്കില്‍ അനാവശ്യ വ്യയങ്ങക്ല്‍ക്കായി ചിലവഴിക്കാവുന്ന സ്വന്തം സമയത്തെ ഇത്ര മാത്രം മഹത്തരം ആയ കാര്യങ്ങളില്‍ വിനിയോഗിക്കുന്നു എന്നതിനാലും താങ്കള്‍ എന്റെ ഉള്ളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്നു എന്ന് കൂടി സൂചിപ്പിക്കട്ടെ.

  kulasekhara kurup

 9. Akhilsreedas says:

  Thank you so much for sharing this book here.

Leave a Reply