ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം. ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ […]
Read Full Post »
വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. 1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍ 2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍ […]
Read Full Post »
മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്. ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം […]
Read Full Post »