മുണ്ഡകോപനിഷത് അര്‍ത്ഥസഹിതം
Posted in free ebook, Hinduism/Hindu Dharma, Malayalam Ebooks, Sanskrit, Vedanta on Oct 24th, 2010
സദ്ഗുരുവിന്റെ കാല്‍ക്കലിരുന്ന് അഭ്യസിക്കപ്പെടുന്നതും ആത്മസ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്തെ സമൂലം നശിപ്പിച്ച് മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നതുമായ വിദ്യയാണ് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്ത് എന്നാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ഉപനിഷത്ത് ഗ്രന്ഥത്തെ നാം ഔപചാരികമായി ഉപനിഷത്ത് എന്ന് വിളിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ബ്രഹ്മവിദ്യയാണ് ഉപനിഷത്ത്. അസംഖ്യം ഉപനിഷത്തുക്കളുള്ളതില്‍ പത്തെണ്ണം മുഖ്യമായി കരുതപ്പെടുന്നു. അവയില്‍ ഒന്നാണ് അഥര്‍വവേദാന്തര്‍ഗതമായ മുണ്ഡകോപനിഷത്ത്. ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ബൃഹത്തായ ഉപനിഷത്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെങ്കിലും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കണക്കിലെടുത്താല്‍ ഈ ഉപനിഷത്ത് അവയോട് തോളോട് തോള്‍ ചേര്‍ന്നു നില്ക്കുമെന്നതില്‍ സംശയമില്ല. […]