ഭഗവദ്ഗീതയും ഇടമറുകും – ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ Bhagavad Gitayum Idamarukum by Harshavardhanan
Posted in free ebook, Gita, Hinduism/Hindu Dharma, Malayalam Ebooks on Apr 8th, 2011
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥങ്ങളിലൊന്നാണ് ശ്രീമദ്ഭഗവദ് ഗീത എന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമുണ്ടാകാനിടയില്ല. അതേസമയം മതതീവ്രവാദികളാലും, യുക്തിവാദികളാലും, നിരീശ്വരവാദികളാലും മറ്റും ഇത്രയധികം വിമര്‍ശിക്കപ്പെട്ട വേറെയൊരു ഗ്രന്ഥമുണ്ടാകാനുമിടയില്ല. എണ്‍പതുകളുടെ അവസാനത്തില്‍ യുക്തിവാദി ആചാര്യനായ ശ്രീ ജോസഫ് ഇടമറുക് “ഭഗവദ്ഗീത ഒരു വിമര്‍ശനപഠനം” എന്ന ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെ യുക്തിയുക്തം ഖണ്ഡിച്ചുകൊണ്ട് ശ്രീമദ് വാഗ്ഭടാനന്ദസ്വാമികളുടെ പുത്രനും പണ്ഡിതവരേണ്യനുമായ ശ്രീ ഹര്‍ഷവര്‍ദ്ധനന്‍ എഴുതിയ ലേഖനങ്ങളുടെ സംഗ്രഹമാണ് പിന്നീട് “ഭഗവദ്ഗീതയും ഇടമറുകും” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളികളായ ഹിന്ദുക്കളുടെ മനം […]