ആദിഭാഷ – ശ്രീ ചട്ടമ്പിസ്വാമികള്‍ Adibhasha by Sri Chattampi Swamikal
Posted in Acharyas/Saints, Malayalam Ebooks, Sanskrit, Sri Chattampi Swamikal on Jan 19th, 2011
ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച ഒരു ഭാഷാചരിത്രപഠനഗ്രന്ഥമാണ് ആദിഭാഷ. ചട്ടമ്പിസ്വാമികള്‍ ഈ കൃതി തമിഴിലാണ് രചിച്ചതെന്നും, സ്വാമികളുടെ ശിഷ്യനും പണ്ഡിതനുമായ പന്നിശ്ശേരി നാണുപിള്ള അതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്. ഈ കൃതി രചിക്കപ്പെട്ടിട്ട് ഏകദേശം 80 വര്‍ഷത്തേയ്ക്ക് പ്രസിദ്ധീകരിക്കപ്പെടാതെയും കണ്ടുകിട്ടാതെയും ഇരിക്കുകയാണുണ്ടായത്. പിന്നീട് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഒരുമിച്ച് ഒരു ഗ്രന്ഥമായി ആദ്യമായി പ്രസിദ്ധീകരിച്ച് മലയാളികളുടെയെല്ലാം ആദരവും കൃതജ്ഞതയും പിടിച്ചുപറ്റിയ ശ്രീ. കെ. മഹേശ്വരന്‍ നായര്‍ പെരുമ്പാവൂരിലുള്ള ഒരു ചട്ടമ്പിസ്വമികളുടെ ഒരു ഭക്തഗൃഹസ്ഥനില്‍ നിന്ന് ഇതിന്റെ ഒരു പഴയ കൈയ്യെഴുത്തുപ്രതി […]