Feed on
Posts
Comments

സൗന്ദര്യത്തിന്റെ അലകള്‍ എന്നാണ് സൗന്ദര്യലഹരി എന്ന സ്തോത്രത്തിന്റെ പേര് അര്‍ഥമാക്കുന്നത്. ഇതിലെ ആദ്യത്തെ 41 ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നും പിന്നീടുള്ള 59 ശ്ലോകങ്ങള്‍ സൗന്ദര്യലഹരി എന്നും അറിയപ്പെടുന്നു. ഒരിക്കല്‍ ആദിശങ്കരാചാര്യര്‍ കൈലാസം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ചുമരില്‍ കൊത്തിവെച്ചതായി അദ്ദേഹം കണ്ടവയാണ് ആദ്യത്തെ ഭാഗമെന്നും ബാക്കിയുള്ള ശ്ലോകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സ്തോത്രം പൂര്‍ത്തിയാക്കിയെന്നും ഐതിഹ്യമുണ്ട്.

ദേവിഭക്തരുടെയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലിരിക്കുന്ന ഈ സ്തോത്രത്തിന് സംസ്കൃതത്തില്‍ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങളുണ്ട്. അവയില്‍ ലക്ഷ്മീധരന്റെ വ്യാഖ്യാനമാണ് ഏറ്റവും പ്രശസ്തം. മലയാളത്തിലും ഈ സ്തോത്രത്തിന് അനവധി ഗദ്യ, പദ്യപരിഭാഷകളും, വ്യാഖ്യാനങ്ങളും നിലവിലുണ്ടെങ്കിലും അവയ്ക്കെല്ലാം പകര്‍പ്പവകാശമുള്ളതിനാല്‍ ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭ്യമാക്കാന്‍ അസാദ്ധ്യമായതുകൊണ്ടാണ് വിവര്‍ത്തകന്‍ ലളിതമായ ഈ ഗദ്യപരിഭാഷയ്ക്ക് മുതിര്‍ന്നത്.

മഹാകവി കുമാരനാശന്റെ സൗന്ദര്യലഹരി പദ്യപരിഭാഷ മലയാളം വിക്കിസോര്‍സില്‍ നിന്നും എടുത്ത് ഈ ഇ-ബുക്കില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

വായനക്കാരുടെ മനസ്സുകളെ ഈ സ്തോത്രം ആനന്ദലഹരിയിലാറാടിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ പരിഭാഷ മലയാളികളായ ദേവീഭക്തന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. പരിഭാഷയിലുള്ള തെറ്റുകുറ്റങ്ങള്‍ എന്നെ അറിയിക്കുവാന്‍ വായനക്കാരോട് അപേക്ഷിക്കുന്നു.

ഡൗണ്‍ലോഡ് ലിങ്ക്

19 Responses to “സൗന്ദര്യലഹരി സ്തോത്രം അര്‍ത്ഥസഹിതം”

  1. asokan says:

    I was waiting for this.Thank you very much for your tireless hardwork.

  2. ramachandran says:

    Well done Shankara. നിന്ഗളുടെ ബ്ലൊഗിന്റെ ’സൗന്ദര്‍യ്യം’ ഒരു ലഹരി കുടി കൂടി.

    രാമു.

  3. sugesh says:

    valare nandhi …eniyum nalla kura books kal pratheeshikkunnu
    nandhi veedum
    sugesh

  4. paru says:

    thnq so much for uploading this, expecting more n more

  5. manoj t r says:

    thank you very much for uploading this books

  6. Parvathy says:

    Thank you very much for the upload. I can see only 50 slokas. Can u upload balance 50 slokas.

    • bharateeya says:

      Parvathy,

      Please download the e-book and have a look at it again. All the 100 verses are there. There is also appended Kumaran Asan’s translation at the end of the e-book.

  7. Narayanan says:

    Respected Sir,

    Wonderful job & thank you for all the uploads.

    I have gone through SaundaryaLahari I found slokaha no 55 is missing – starting “Nimesh’onmeshabhyam pralayam…” – please correct me if I’ am wrong.
    Thank you
    Narayanan

  8. Padman.Mondody says:

    സ്ലോഗം 55 വിട്ടു പോയതാണോ?

    • bharateeya says:

      പദ്മന്‍,

      ആ ശ്ലോകം വിട്ടുപോയതാണ്. ശ്രദ്ധയില്‍പെടുത്തിയതിന് വളരെ നന്ദി. ആ ശ്ലോകവും ഉള്‍പ്പെടുത്തി കഴിയുന്നതും വേഗം ഇ-ബുക്ക് അപ്ഡേറ്റ് ചെയ്യാം.

  9. Preethy JP says:

    soundharyalahari vaayikkan aagrahichirikkukayayirunnu.njangale polullavark e book mathrame saranaullu.othiri nandhi.

  10. ARJUN V says:

    valare nanni, ee site valare upakara pradam aanu,

  11. Ramaswamy M says:

    Pls post the Dhyana sloka of Soundarya Lahari

  12. Pramod says:

    സര്‍,
    ശ്രീ മൂകാംബിക ദേവി സഹസ്രനാമം സ്കാന്ദ മഹാപുരണാത്തില്‍ ഏത് ഖാണ്ഡത്തില്‍ ഏത് അദ്ധ്യായത്തില്‍ ആണെന്ന് ഒന്ന് വിശദീകരിക്കാമോ.
    പറ്റുമെങ്കില്‍ ആ സഹസ്രനാമം ഒന്ന് അപ്‌ലോഡ്‌ ചെയ്യാമോ.

    • bharateeya says:

      എന്റെ കൈവശമുള്ള സ്കന്ദപുരാണത്തില്‍ മൂകാംബികയുടെ സഹസ്രനാമം കാണുന്നില്ല. ചില സ്തോത്രങ്ങള്‍ ചില പുരാണങ്ങളുടെ ഭാഗമാണെങ്കിലും ഇപ്പോള്‍ നിലവിലുള്ള പുരാണങ്ങളില്‍ അവ കാണാറില്ല. പുരാണങ്ങളുടെ വലിയൊരു ഭാഗം നഷ്ടപ്പെട്ടുപോയി എന്നു കരുതപ്പെടുന്നു.

  13. nidheesh says:

    pdf എങ്ങനെയാണ് ഡൗൺലോഡ് ചെയ്യുക

  14. സുഭദ്ര, ' ആലുവ says:

    വിശദമായ പഠനത്തിന് വളരെ സഹായിച്ചു.
    ഇതിൻെprint വാങ്ങാൻ ആഗ്രഹമുണ്ട്.
    എവിടെ കിട്ടും.?

Leave a Reply