Feed on
Posts
Comments

ശ്രീ നിര്‍മ്മലാനന്ദസ്വാമികള്‍ (1863-1938): ശ്രീ വിവേകാനന്ദസ്വാമികള്‍ 1893-ല്‍ ചിക്കാഗോയിലെ വിശ്വമതസമ്മേളനത്തില്‍ സനാതനധര്‍മ്മത്തിന്റെ വെന്നിക്കൊടിയുയര്‍ത്തിയതോടെയാണ് കേരളത്തിലുള്ളവര്‍ സ്വാമികളെക്കുറിച്ചും അവിടുത്തെ ഗുരുദേവനായ ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ചും അറിയുന്നത്. അതോടെ മലയാളികളായ നിരവധിയാളുകള്‍ ശ്രീരാമകൃഷ്ണവിവേകാനന്ദന്മാരുടെ ആരാധകരും ഭക്തരുമായെങ്കിലും കേരളത്തില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന് അടിത്തറയിട്ടത് ശ്രീരാമകൃഷ്ണദേവന്റെ ഒരു സന്ന്യാസിശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദസ്വാമികളാണ്. സ്വാമികളുടെ പൂര്‍വ്വാശ്രമത്തിലെ പേര് തുളസീചരണ്‍ എന്നായിരുന്നു. സന്ന്യാസം സ്വീകരിച്ചതിനുശേഷവും തുളസീ മഹാരാജ് എന്ന പേരിലാണ് അദ്ദേഹം അധികവും അറിയപ്പെട്ടിരുന്നത്. 1911 ഫെബ്രവരിയില്‍ ആദ്യമായി കേരളം സന്ദര്‍ശിച്ച നിര്‍മ്മലാനന്ദസ്വാമികള്‍ അതിനെത്തുടര്‍ന്ന് മൂന്നു പതിറ്റാണ്ടോളം കേരളത്തില്‍ ശ്രീരാമകൃഷ്ണസന്ദേശം പ്രചരിപ്പിക്കുവാനും, അന്ധവിശ്വാസത്തിലും അജ്ഞാനാന്ധകാരത്തിലും ആണ്ടുകിടന്നിരുന്ന കേരളജനതയെ ഉണര്‍ത്തുവാനും അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. അതിന്റെ ഫലമായി അനേകം പേരെ ആദ്ധ്യാത്മികതയിലേയ്ക്ക് ആകര്‍ഷിക്കുവാനും, കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ശ്രീരാമകൃഷ്ണമഠങ്ങള്‍ സ്ഥാപിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ശിവഗിരി ആശ്രമം സന്ദര്‍ശിച്ച വേളയില്‍ “യതിശാര്‍ദൂലന്‍”’എന്ന്‌ സംബോധന ചെയ്താണ് മഹാകവി കുമാരനാശാന്‍ അദ്ദേഹത്തെ സ്വീകരിച്ചത്. കേരളത്തിന്റെ ആദ്ധ്യാത്മികനവോത്ഥാനത്തിനും ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും നിര്‍മ്മലാനന്ദസ്വാമികള്‍ നല്കിയ സംഭാവനകള്‍ ഇതുവരെ വേണ്ടുംവണ്ണം വിലയിരുത്തപ്പെട്ടിട്ടില്ല എന്നത് ചിന്തനീയമാണ്.

കടപ്പാട്: നിര്‍മ്മലാനന്ദസ്വാമികളുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തിനു (2013) മുമ്പായി ശ്രീനിര്‍മ്മലാനന്ദചരിതം ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചതില്‍ വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ട്. ഇതിനായി സദയം അനുമതി നല്കിയ ഒറ്റപ്പാലം നിരഞ്ജനാശ്രമം അധിപതിയായ ശ്രീമല്‍ കൈവല്യാനന്ദ സ്വാമികളോടും അതിനായി പ്രയത്നിച്ച ശ്രീ രഘുനാഥന്‍ജിയോടുമുള്ള നിസ്സീമമായ കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു.

തുളസീ ബുക്‍സ്: ശ്രീ നിര്‍മ്മലാനന്ദസ്വാമികളെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങള്‍ തുളസീ ബുക്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ http://www.tulasibooks.org/ എന്ന സൈറ്റില്‍ ലഭ്യമാണ്.

ഡൗണ്‍ലോഡ് ശ്രീനിര്‍മ്മലാനന്ദചരിതം ഇ-ബുക്ക്

10 Responses to “ശ്രീനിര്‍മ്മലാനന്ദചരിതം – നിര്‍മ്മലാനന്ദസ്വാമികളുടെ ജീവചരിത്രം”

  1. DHANANJAYAN says:

    MUCH AWAITED BOOK, THANKS A LOT TO SWAMI KAIVALYANANTHJI,SRI RAGHUNATHJI AND SANKARANJI

  2. രാമു says:

    Thanks a lot, Shankarji, Raghunathji and Swamiji.

  3. MANOJ.S says:

    NAMASTE,

    THANKS FOR THE MALAYALAM BOOK OF SWAMI NIRMALANANDAJI….JAI SRI RAMAKRISHNA SARANAM, JAI TULASI MAHARAJ….

    MANOJ

  4. i appreciate you great work.

  5. manikandan says:

    Thanks for the efforts in bring this out. Light and Gratitude

  6. Abhijith S Nair says:

    If we can prepare the books in Amazone Kindle format, it will benefit losts of people.

  7. Thanks for the book swami nirmalanandaji

  8. Rakesh says:

    Hi

    Where can I get sutras in Malayalam?

    Thanks

  9. Pradeep Krishnan says:

    unable to download Pujya Nirmalanandaji swamiji’s biography..please

Leave a Reply