Feed on
Posts
Comments

jnanappana
കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ (1547-1640) ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്.

കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍

എണ്ണിയെണ്ണിക്കുറയുന്നിതാ‍യുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും

കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ

എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകള്‍ സരസമായ ഭാഷയില്‍ ആവിഷ്കരിക്കാന്‍ പൂന്താനത്തിന് സാധിച്ചത് അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളില്‍ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്.

ഡൗണ്‍ലോഡ്

21 Responses to “Jnanappaana of Poonthanam – Malayalam ജ്ഞാനപ്പാന”

 1. Colonel Mani says:

  അത്യധികം ശ്ലാഘനീയമായ ഒരു ശ്രമമാണ് ഈ തര്‍ജ്ജമ/ഫ്രീ പബ്ലികേഷന്‍. ശ്രമികള്‍ക്കെല്ലാം എന്റെ മനംകുളിര്‍ക്കെ നന്ദി. ഒരു ചെറിയ നിര്‍ദ്ദേശം കൂടി ഉള്‍പ്പെടുത്തട്ടെ? 50-കളില്‍ സിദ്ധരൂപം എന്ന ഒരു പുസ്തകം ശ്രീമാന്‍ നാരായണ അയ്യര്‍ സംസ്കൃതം പണ്ഡിറ്റ് തിരുവില്വാമലക്കാരന്‍ വക പ്രസിദ്ധീകരിച്ചിരുന്നു. ഞാനും അത് വാ‍ങ്ങി പഠിച്ചിട്ടുണ്ട്. കാലപ്പഴക്കം കൊണ്ടും, പട്ടാളജീവിതത്തില്‍ 45 കൊല്ലം വ്യതിചലിച്ചതുകൊണ്ടും , അതൊക്കെ നഷ്ടപ്പെട്ടു എന്നേ പറയേണ്ടൂ! ആര്‍ക്കേങ്കിലും അതു തപ്പിപ്പിടിച്ച് പകര്‍ത്തി ഈ ബ്ലോഗുവഴി ചേര്‍ക്കുവാന്‍ സന്മനസ്സു തോന്നിയാല്‍ അതൊരു നല്ല കാര്യമായിരിക്കും. “അതെന്നു പ്രഥമക്കര്‍ത്ഥം, ദ്വിതീയക്കതിനെപ്പുനഃ, തൃതിയാ ഹേതുവായിക്കൊണ്ടാലോടൂടേതി ച ക്രമാല്‍”….. എന്നിങ്ങനെ വിഭക്തി പ്രത്യയങ്ങളുടെ സ്വഭാവത്തേയും അര്‍ഥതലങ്ങളേയും പറ്റി ലളിതമായി , ശ്ലോകരൂപത്തില്‍ , മനഃപ്പാഠത്തിന്നായി ഉണ്ടാക്കിയിരുന്നു ആ മഹാന്‍, ശ്രീ നാരായണ അയ്യര്‍ പണ്ഡീറ്റ്. അദ്ദേഹം ചിന്മയാനന്ദന്റെ തലമുറക്കാരനായിരുന്നു. കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ , കോ ഭേദഃ പികകാകയോഃ? വസന്തകാലേ സമ്പ്രാപ്തേ കാകഃ കാകഃ പികഃ പികഃ! എന്ന് ഞാന്‍ പഠിച്ചത് അദ്ദേഹത്തിന്റെ ക്ലാസ്സില്‍ നിന്നാണ്. ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ലീവില്‍ പോയുരുന്ന വേളയില്‍ [I think it must be year 1976 or so ; I was an Army Captain then] മൂപ്പരുടെ മഠത്തില്‍ പോയിരുന്നു. ഹി വാസ് വെരി പ്രൌഡ് ഓഫ് മി! അദ്ദേഹം ശ്ലോകങ്ങള്‍ തട്ടിവിടാന്‍ തുടങ്ങി. അനര്‍‌ഘളമായി നാവില്‍ നിന്നും ഉതിരുകയായിരുന്നു. ഒന്ന് ഇങ്ങനെയായിരുന്നു പാടിയത്:

  രാത്രിര്‍‌ഗമിഷ്യതി, ഭവിഷ്യതി സുപ്രഭാതം,
  ഭാസ്വാന്‍ ഉദേശ്യതി ഹസിഷ്യതി പങ്കജശ്രീ,
  ഇത്ഥം വിചിന്തയതി കോഷഗതേ ദ്വിരേഫേ,
  ഹാ ഹന്ത ഹന്ത നളിനീം ഗജ ഉജ്ജഹാര!!

  “രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടു….എന്ന മലയാളം കവിത ഒരു തര്‍ജ്ജമ മാത്രമായിരുന്നു എന്ന് എനിക്കപ്പോഴേ അറിവായീള്ളു!!പണ്ഡിറ്റു പട്ടരെ ഞാന്‍ കാല്‍ തൊട്ടു വണങ്ങി, ആശിര്‍വാദം മേടിച്ചു.

  • bharateeya says:

   കേണല്‍ മണി സാര്‍,

   ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും ഇത്രയും രസകരമായി കമന്റ് എഴുതിയതിനും നന്ദി. സിദ്ധരൂപം ഞാന്‍ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ കണ്ടതായി ഓര്‍ക്കുന്നു. എന്നാല്‍ അതിന്റെ കോപ്പി കൈയ്യിലില്ല. ഒരു കോപ്പി കിട്ടുകയാണെങ്കില്‍ (അല്ലെങ്കില്‍ ആരെങ്കിലും സ്കാന്‍ ചെയ്ത് പി.ഡി.എഫ് ആയി അയച്ചു തരികയാണെങ്കില്‍) ഇവിടെ പോസ്റ്റ് ചെയ്യാമായിരുന്നു. താങ്കള്‍ പറഞ്ഞതുപോലെ അത് വളരെയധികം പേര്‍ക്ക് പ്രയോജനപ്പെട്ടേനെ. എന്റെ സംസ്കൃതം ബ്ലോഗില്‍ (http://sanskritebooks.wordpress.com/) ഞാന്‍ ശബ്ദമഞ്ജരിയും, ബൃഹദ്ധാതുരൂപാവലിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് മലയാളത്തിലല്ലെന്നു മാത്രം.

   ശങ്കരന്‍

 2. Colonel Mani says:

  ശ്രീ ശങ്കരസ്വാമികള്‍,
  മറുപടിക്ക് നന്ദി. തപ്പി പിടിച്ച് സിദ്ധരൂപം പഴയ റിക്കാര്‍ട്ടുകളില്‍ നിന്നും എടുത്തു; അതിന്റെ സ്കാനും ചെയ്തു. അതെങ്ങിനെ ,എങ്ങോട്ട് അയക്കേണ്ടു എന്നത് മാത്രം അറിയിച്ചാല്‍ കൊള്ളാമായിരുന്നു. അമൂല്യമായ ഒരു ശേഖരമാണ് ഇത്, സംശയമില്ല.വിവരം അറിയിക്കുമല്ലോ?.
  സ്വാമികള്‍ എന്നെ അറിയുമോ ആവോ? മാര്‍ഷല്‍ എന്ന തൂലികാ നാമത്തില്‍ കഥകള്‍ എഴുതിയാണ് ഞാന്‍ മലയാളം സാഹിത്യലോകത്തേക്ക് കടന്നുവന്നത്. 300-ല്‍ പരം ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1976 കളില്‍ എഴുതുവാന്‍ തുടങ്ങി. 5 സമാഹാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. NBS kottayam മാത്രുഭൂമിയില്‍ നിന്നുമാണ് തുടങ്ങിയത്. Current books kottayam, green books Trichur ,എന്നിവരൊക്കെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്! ചില കഥകള്‍ ഞാന്‍ മാലോകര്‍ക്കായി വായിക്കനായി ഒരു ബ്ലോഗില്‍ അച്ചടിക്കുന്നുണ്ട്:https://marshalkathakal.wordpress.com/wp-admin/index.php എന്നതാണ് റെഫറെന്‍സ്.
  With kind regards,
  yours very sincerely,
  Colonel Mani

  • bharateeya says:

   കേണല്‍ മണി സാര്‍,

   ഞാന്‍ താങ്കളുടെ കഥകളെക്കുറിച്ച് കേട്ടിട്ടുണ്ട്. താങ്കളുടെ ബ്ലോഗ് സന്ദര്ശിച്ചു കുറച്ചൊന്നു വായിക്കുകയും ചെയ്തു. കഥകള്‍ വളരെ രസകരമാണ്.

   സിദ്ധരൂപം സ്കാന്‍ ചെയ്തത് അതിന്റെ file size കുറവാണെങ്കില്‍ (below 10 mb), എന്റെ ഇ-മെയിലില്‍ അയച്ചുതന്നാല്‍ മതി. File size അധികമാണെങ്കില്‍ http://www.mediafire.com എന്ന സൈറ്റില്‍ അപ്‍ലോഡ് ചെയ്ത് അതിന്റെ ലിങ്ക് എനിക്ക് മെയിലില്‍ അയച്ചു തന്നാല്‍ മതിയാകും. മീഡിയാഫയറില്‍ ഫ്രീ ആയി അപ്‍ലോഡ് ചെയ്യാന്‍ സാധിക്കും. രജിസ്റ്റര്‍ ചെയ്തിട്ട് അപ്‍ലോഡ് ചെയ്യുകയാണെങ്കില്‍ താങ്കളുടെ പേരില്‍ അവിടെ ഒരു ഫോള്‍ഡറില്‍ ആ file അവര്‍ എപ്പോഴും സൂക്ഷിച്ചുവെയ്ക്കും.

   ഇത്ര വേഗം സിദ്ധരൂപം കണ്ടെത്തി സ്കാന്‍ ചെയ്തതിന് സാറിനെ അഭിനന്ദിക്കുന്നു.

   ശങ്കരന്‍

 3. Colonel Mani says:

  My Dear Swamikal,
  1. I have uploaded the matter as advised. The link : http://www.mediafire.com/myfiles.php

  2. kindly down load and publish it. you may like to give my reference and the wordpress linkage in the process if it is not difficult.(https://marshalkathakal.wordpress.com/wp-admin/ )

  3. Kindly apprise me of the progress at your convenience.
  Sincerely,

  marshal

  • bharateeya says:

   Colonel Mani Sir,

   Namaste

   I am glad to know that you have uploaded the scanned file to mediafire. But, there is an error in the link that you sent to me. (You may check it; you cannot see any file without entering username and password).

   Please send the right link. If you open your page in mediafire, you will find a button named “share” on the top RHS. When you click this you will see the link to share the file with others.

   regards

   shankara

 4. Colonel Mani says:

  My dear swamikal,
  Namasthe.
  This is the link I could gather on the share,RHS. please try:
  http://www.facebook.com/share.php?u=www.mediafire.com/?dzkdgzmmd5j

  Thanks.
  Regards
  Marshal

  • bharateeya says:

   Mani Sir,

   Namaste

   I am now out of station for 2 weeks. I will post this and with mention about you and your site after I come back.

   Thanks

   regards

   shankara

 5. Colonel Mani says:

  My dear swamikal,
  Namasthe.
  This is the link I could gather on the share,RHS. please try:
  http://www.facebook.com/share.php?u=www.mediafire.com/?dzkdgzmmd5j

  also another link for sidharoopam is here:
  http://download327.mediafire.com/jnzzmz2neydg/w3oy0mgingm/SIDHAROOPAM+BY+NARAYANA+IYER.pdf
  please try.

  Thanks.
  Regards
  Marshal

 6. MARSHAL says:

  My dear Sankara swamikal,
  I completed the Scanning of Panchatantram (malayalam paribhasha by kunchan nambiar) and ready for transmission. A few pages here and there are torn off which need be reconstructed with appropriate stanzas.In any case re-writing the entire thing would be a huge affair and it needs lots of time.
  with kind regards and namaskaram
  marshal

  • bharateeya says:

   Colonel Sir,

   Namaste

   I am glad to know that you have scanned it completely. Could you please upload to mediafire.com and send me a link? I would be very happy to post it in my Malayalam blog with your kind permission.

   regards

   shankara

 7. arun as says:

  My dear swamikal,
  Namasthe.

  please upload harinamakeerthanam malayalam E Book or sent links via E mail please

 8. ശ്യാം എസ് നായര്‍ says:

  Thanks for sharing these books.

 9. vivek says:

  Sir i see your website, its marvelous, i congratulate you for your amazing work. Sir my suggestion can you start a Sanskrit tutorial in this website, it might be use full for the readers who want to experience the the originality of books…..Again thank you for your determination..

 10. bhattathiri says:

  “അതെന്നു പ്രഥമക്കര്‍ത്ഥം, ദ്വിതീയക്കതിനെപ്പുനഃ,
  തൃതിയാ ഹേതുവായിക്കൊണ്ടാ ലോ, ടൂടേതി ച ക്രമാല്‍
  ആയിക്കൊണ്ട് ചതുർത്ഥി ച സർവത്ര പരികീർതിം
  അതിങ്കൽ നിന്ന് പോകെ കാൾ ഹേതുവായിട്ടു പഞ്ചമി
  ഇക്കുമിന്നുടെ ഷഷ്ടിക്കതിന്റെ വെച്ചുമെന്നപി
  അതിങ്കൾ അതിൽ വച്ചെന്നും വിഷയം സപ്തമീം
  സംബോധന നിര്ണയാർത്ഥം ഹേ ശബ്ദം കൂടി ഉച്യതെ
  വിഭക്ത്യാർത്ഥങ്ങളീവണ്ണം ചൊല്ലുന്നു പല ജാതിയും.”
  ….. എന്നിങ്ങനെ വിഭക്തി പ്രത്യയങ്ങളുടെ സ്വഭാവത്തേയും അര്‍ഥതലങ്ങളേയും പറ്റി ലളിതമായി , ശ്ലോകരൂപത്തില്‍ , മനഃപ്പാഠത്തിന്നായി ഒരു മഹാൻ ശ്രീ നാരായണ അയ്യര്‍ പണ്ഡീറ്റ്. ഉണ്ടാക്കിയിരുന്നു തെറ്റുണ്ടെങ്കിൽ തിരുത്തണമെന്ന് അപേക്ഷിക്കുന്നു.

 11. bhattathiri says:

  സുഭാഷിതം

  क्षीरेणात्मगतोदकाय हि गुणाः दत्ताः पुरा तेऽखिलाः
  क्षीरे तापमवेक्ष्य तेन पयसा ह्यात्मा कृशानौ हुतः ।ऽऽ
  गन्तुं पावकमुन्मनस्तदभवद्दृष्ट्वा तु मित्रापदम्
  युक्तं तेन जलेन शाम्यति सतां मैत्री पुनस्त्वीदृशी ॥

  ക്ഷീരേണാത്മഗതോദകായ ഹി ഗുണാ ദത്താ പുരാ തേऽഖിലാ

  ക്ഷീരേ താപമവേക്ഷ്യ തേന പയസാ ഹ്യാത്മാ ക്രുശാനൌ ഹുത:

  ഗന്തും പാവകമുന്മനസ്തദഭവത് ദൃഷ്ട്വാ തു മിത്രാപദം

  യുക്തം തേന ജലേന ശാമ്യതി സതാം മൈത്രീ പുനസ്ത്വീദൃശീ

  പാല്‍ മധുരം തുടങ്ങിയ അതിന്റെ സഹജമായ ഗുണങ്ങളെ അതില് അലിഞ്ഞു ചേര്‍ന്നിട്ടുള്ള വെള്ളത്തിനും കൊടുക്കുന്നു. പാല്‍‍ തിളപ്പിക്കുമ്പോള് അതിന്‍റെ ദാരുണമായ അവസ്ഥ കണ്ട് വെള്ളം അതില്‍നിന്ന് ആവിയായി സ്വയം തീയിലേക്ക് സമര്‍പ്പിക്കുന്നു. പാലാകട്ടെ തന്‍റെ സുഹൃത്തിന്റെ അവസ്ഥ കണ്ട് താനും തീയിലേക്ക് സ്വയം അര്‍പ്പിക്കുവാന്‍ തയ്യാറായി ഉയര്‍ന്നു പൊങ്ങുന്നു. പക്ഷേ, ആ പാലിലേക്ക് കുറച്ചുകൂടി വെള്ളം ചേര്‍ത്താല്‍ അത് വീണ്ടും ഉടനെ ശാന്തമാകുന്നു. സാത്വികന്മാര്‍ തമ്മിലുള്ള സൗഹൃദം ഇതുപോലാണ്.

 12. vasudevan says:

  Sir i see your website, its really appreciated,
  I congratulate you for your amazing work…
  Again thank you for your determination.. and sharing the E-books
  Regards

  Vasudevan

Leave a Reply