Feed on
Posts
Comments

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട്.

അഖണ്ഡാനുഭൂതിയിലെഴും തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി…കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്മേലാകെ മൂടും..

ഈ വരികളൊക്കെ വെറും കവിതയല്ല. കവിതകള്‍ക്കപ്പുറത്തേയ്ക്ക് കണ്ണുകളെ എയ്തു വിടുന്ന വിക്ഷേപണികളാണ്.”

മലയാളത്തിലെ ഭക്തിസാഹിത്യത്തിനും, ശ്രീനാരായണീയസാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണീ ഗ്രന്ഥമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

ഡൗണ്‍ലോഡ്

12 Responses to “Janani Navaratna Manjari of Sri Narayana Guru (Malayalam) ജനനീനവരത്നമഞ്ജരീ – വ്യാഖ്യാനസഹിതം”

  1. Asokan says:

    pranam,

    Excellent book. thank you very much for sharing.

    asokan

  2. ജയശങ്കർ വട്ടേക്കാട്ട് says:

    പൂർണ്ണമായും വായിച്ചു. ഗുരുദേവന്റെ അറിവുകളെ ഹൃദയത്തിന്റെ ഭാഷയിൽ പകർന്ന് തന്നതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക!

  3. hari says:

    എനിക്ക് ഇ പുസ്തകം downlod ചെയ്യാൻ സാധിക്കുന്നില്ല,ദയവായി എന്നെ സഹായിക്കു,

  4. hari says:

    മെയിൽ അയചതു കിട്ടി,നന്ദി
    എനിക്കു അങയെ എങിനെയാനു സഹായിക്കാൻ ക്ഴിയുക

    അവിടുതെക്ക് എന്താനു ഞാൻ ചെയ്യെന്റ്തു?

  5. rajesh abu dhabi says:

    Best wishes

  6. SUBHASH K RAJAN says:

    guru sharanam

  7. Shanti Karun says:

    Was searching for an apt explanation on this divine work. Thanks for sharing.

    • Bimal says:

      Namaskarm 🙏..I got the book… moderator of the Website plz remove the above comment..I don’t want my mail public..I thought there will be an option to remove comment after..thanks

  8. Pratheeksha kp says:

    I can’t download it

Leave a Reply