Feed on
Posts
Comments


ഉപനിഷത്ത്: പ്രപഞ്ചസത്യത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ഇതിഹാസത്തില്‍ ഉപനിഷത്തുക്കള്‍ക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. “ആത്മാവിന്റെ ഹിമാലയ”മെന്ന് പാശ്ചാത്യദാര്‍ശനികരും, “ശ്രുതിശിരസ്സ്” എന്ന് ഭാരതീയാചാര്യന്മാരും വിശേഷിപ്പിച്ചിട്ടുള്ള ഉപനിഷത്തുക്കളിലെ പ്രതിപാദ്യം ബ്രഹ്മവിദ്യയാണ്.

തത്ത്വശാസ്ത്രത്തിനേക്കാള്‍ ആത്മവിചാരത്തിലൂടെ അനുഭൂതി നേടുന്നതിനാണ് ഉപനിഷത്തുക്കള്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു ഉപനിഷദ് ഋഷി പാടിയത് –

വേദാഹമേതം പുരുഷം മഹാന്തം ആദിത്യവര്‍ണ്ണം തമസഃ പരസ്താത്
തമേവം വിദ്വാന്‍ അമൃത ഇഹ ഭവതി നാന്യഃ പന്ഥാ വിദ്യതേഽയനായ

“അന്ധകാരത്തിനപ്പുറത്തുള്ള മഹിമയുള്ളവനായ ഈ പുരുഷനെ ഞാന്‍ അറിയുന്നു. അവനെ അറിഞ്ഞിട്ട് ഒരുവന്‍ അമൃതത്വം നേടുന്നു. അമൃതത്വത്തിലേയ്ക്ക് -മോക്ഷത്തിലേയ്ക്ക്- വേറെ വഴിയില്ല”.

കേനോപനിഷത്ത്: ഈ ഉപനിഷത്ത് സാമവേദത്തിലെ തലവകാരബ്രാഹ്മണത്തിലുള്ളതാണ്. കേന എന്ന പദത്തില്‍ ആരംഭിക്കുന്നതുകൊണ്ടാണ് ഈ ഉപനിഷത്തിന് കേനോപനിഷത്ത് എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്.

ഈ ഉപനിഷത്തിന്റെ തുടക്കം തന്നെ അതിഗഹനമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ്. ശിഷ്യന്റെ ഈ ചോദ്യത്തിനും, തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്കുമുള്ള ആചാര്യന്റെ മറുപടികളാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. ആദ്യമന്ത്രത്തില്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിക്കുന്നു, “മനസ്സിനെയും, പ്രാണനെയും, കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളെയും ചലിക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തിയേതാണ്?” വാസ്തവത്തില്‍ ഉപനിഷത്ത് പൂര്‍ണ്ണമായും ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണെന്നും പറയാം. ചരാചരാത്മകമായ സൃഷ്ടിയ്ക്കാധാരമായ ബ്രഹ്മം എന്ന സത്യവസ്തു തന്നെയാണ് ഈ ശക്തി എന്നാണ് ആചാര്യന്‍ മറുപടി നല്കുന്നത്.

ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ്
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി 1.2

അത് കാതിന്റെ കാതും, മനസ്സിന്റെ മനസ്സുമാണ്; അവന്‍ വാക്കിന്റെ വാക്കും, പ്രാണന്റെ പ്രാണനും, കണ്ണിന്റെ കണ്ണുമാണ്. അതിനെ ഇപ്രകാരം അറിഞ്ഞവരായ ജ്ഞാനികള്‍ അവിദ്യയെ വെടിഞ്ഞിട്ട്, ഈ ലോകത്തില്‍നിന്നു യാത്രയാകുമ്പോള്‍ അമൃതന്മാരായിത്തീരുന്നു.

ഈ ഉപനിഷത്തിന്റെ സാരാംശം ശ്രീശങ്കരാചാര്യര്‍ രചിച്ച ഏകശ്ലോകി എന്ന ഒറ്റശ്ലോകത്തില്‍ അത്യന്തം ലളിതമായി വര്‍ണ്ണിച്ചിട്ടുണ്ട്.

കിം ജ്യോതിസ്തവ ഭാനുമാനഹനി മേ രാത്രൗ പ്രദീപാദികം
സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിരാഖ്യാഹി മേ
ചക്ഷുസ്തസ്യ നിമീലനാദിസമയേ കിം ധീര്‍ധിയോ ദര്‍ശനേ
കിം തത്രാഹമതോ ഭവാന്‍ പരമകം ജ്യോതിസ്തദസ്മി പ്രഭോ

ആചാര്യന്‍: കിം ജ്യോതിഃ തവ?
നിനക്ക് വെളിച്ചം നല്കുന്നതെന്താണ്?
ശിഷ്യന്‍: ഭാനുമാന്‍ അഹനി മേ. രാത്രൗ പ്രദീപാദികം.
എനിക്ക് പകല്‍ വെളിച്ചം നല്കുന്നത് സൂര്യനാണ്; രാത്രി വിളക്ക്, തുടങ്ങിയവയും.
ആചാര്യന്‍: സ്യാദേവം രവിദീപദര്‍ശനവിധൗ കിം ജ്യോതിഃ ആഖ്യാഹി?
സൂര്യനും, രാത്രിയില്‍ വിളക്കും മറ്റും കാണുവാനുള്ള വെളിച്ചം എന്താണെന്നു പറയൂ?
ശിഷ്യന്‍: ചക്ഷുഃ
കണ്ണുകളാണ്
ആചാര്യന്‍:തസ്യ നിമീലനാദിസമയേ കിം ജ്യോതിഃ?
കണ്ണുകളടച്ചിരിക്കുമ്പോള്‍ നിനക്ക് എന്താണ് വെളിച്ചം നല്കുന്നത്?
ശിഷ്യന്‍: ധീഃ
കണ്ണുകളടച്ചിരിക്കുമ്പോള്‍ എനിക്ക് ബുദ്ധിയാണ് വെളിച്ചം നല്കുന്നത്
ആചാര്യന്‍: ധിയോഃ ദര്‍ശനേ കിം ജ്യോതിഃ?
ബുദ്ധിയെ ഏതു വെളിച്ചത്തിലാണ് നീ അറിയുന്നത്?
ശിഷ്യന്‍: തത്ര അഹം
ആ വെളിച്ചം ഞാന്‍ തന്നെയാണ്. (ആത്മപ്രകാശത്തിലാണ് ബുദ്ധിയെ അറിയുന്നത് എന്നര്‍ത്ഥം).
ആചാര്യന്‍:ഭവാന്‍ പരമകം ജ്യോതിഃ
അതുകൊണ്ട് നീ തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ജ്യോതി (വെളിച്ചം).
ശിഷ്യന്‍:തദസ്മി പ്രഭോ
ഗുരോ! അതേ, ഞാന്‍ തന്നെയാണ് ഏറ്റവും ശ്രേഷ്ഠമായ ജ്യോതി.

ഇപ്രകാരം പരസ്പരമുള്ള ചോദ്യോത്തരങ്ങളിലൂടെ സ്ഥൂലസൂക്ഷ്മമായ അനുഭവങ്ങളെ വിശകലനം ചെയ്ത് ശിഷ്യനെ കൈപിടിച്ച് ആത്മാനുഭൂതിയിലേയ്ക്ക് നയിക്കുന്ന സമ്പ്രദായമാണ് ഉപനിഷത്‍ സാഹിത്യത്തിലൂടനീളം നമുക്ക് കാണുവാന്‍ കഴിയുന്നത്.

ബാഹ്യവസ്തുക്കളെ അറിയുന്ന ചക്ഷുരാദി ഇന്ദ്രിയങ്ങളെ അറിയുന്നത് മനസ്സാണ്. മനസ്സിനെ ബുദ്ധിയും, ബുദ്ധിയെ ആത്മാവും അറിയുന്നു. തന്നുള്ളില്‍ സാക്ഷീരൂപത്തിലിരിക്കുന്ന സ്വയം പ്രകാശസ്വരൂപനായ ആത്മാവ് തന്നെയാണു താന്‍ എന്ന സത്യമാണ് കേനോപനിഷത്പഠനത്തിലൂടെ മനസ്സിലാക്കേണ്ടത്.

ഡൗണ്‍ലോഡ് ലിങ്ക്

7 Responses to “കേനോപനിഷത്ത് മലയാളം Kenopanishad Malayalam”

  1. Jithesh Ji says:

    valare nandi

  2. V Vishnu says:

    Blessed is your soul, for this divine contribution.

  3. Jinu Alex says:

    നമസ്തെ ശ്രീ. ശങ്കരസ്വാമികൾ.
    Its two links are not working. It shows ‘file may be deleted’. My request is will you please change the downloading link from mediafire to archive.org.
    Thank you, God bless you.

    • bharateeya says:

      Namaste, I have removed the mediafire link and retained only archive.org link. I hope you could download the book.

  4. Giri P says:

    Many of the download links not opening. Wishes to download “108 upanishads”
    Thank you.

    • bharateeya says:

      It is temporary issue. The website that hosts the files seems to be down for time being. Otherwise, the website works usually without any issues. Please try again later.

Leave a Reply