Feed on
Posts
Comments


ഐതിഹ്യമാലയുടെ ആറാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 90 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചു ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 13 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ആറാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ ഒറ്റമാസത്തിനുള്ളില്‍ ഐതിഹ്യമാലയുടെ ആറു ഭാഗങ്ങള്‍ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കണക്കാക്കാം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല ആറാം ഭാഗം ഉള്ളടക്കം

91. പനയന്നാര്‍ കാവ്
92. ഉത്രം തിരുനാള്‍ തിരുമനസ്സുകൊണ്ടും കഥകളിയോഗവും
93. കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
94. വിജയാദ്രി മാഹാത്മ്യം
95. നടുവിലേപ്പാട്ട് ഭട്ടതിരി
96. ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും
97. മുണ്ടേമ്പിള്ളി കൃഷ്ണമാരാര്‍
98. മണ്ണാറശ്ശാല മാഹാത്മ്യം
99. ഒരു സ്വാമിയാരുടെ ശാപം
100. പുല്ലങ്കോട്ട് നമ്പൂരി
101. പനച്ചിക്കാട്ടു സരസ്വതി
102. വെള്ളാടു നമ്പൂരി
103. ആറന്മുള വലിയ ബാലകൃഷ്ണന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല ആറാം ഭാഗം ഇ-ബുക്ക്

ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

4 Responses to “ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – ആറാം ഭാഗം Aithihya Mala – Kottarathil Sankunni – Part 6”

  1. Raghunadhan.V. says:

    നമസ്തേ ശ്രീ ശങ്കരന്‍ ,

    മറ്റു വാല്യങ്ങളെപ്പോലെത്ത ആറാം വാല്യവും മനോഹരമായിരിക്കുന്നു. ഇത്രയും വേഗം ലഭ്യമാക്കിയതിന് വളരെയധികം നന്ദി.

    രഘുനാഥന്‍ .വി.

  2. വിഷ്ണു says:

    നമസ്കാരം,

    സദുദ്യമത്തില്‍ പങ്കാളികളായവര്‍ക്ക് കൂപ്പുകൈ.

  3. Harisree says:

    Very Good attempt… thank you very much…

  4. rajmohan says:

    oru padu nalathe sramathinu seshamanu malayalam ebooks kandathu..nandi..njn aithihamala download cheyunnu.vayichittu replay nalkam..enthayalum valare nalla attempt aanu..nandhi nandhi..

Leave a Reply