Feed on
Posts
Comments

ഐതിഹ്യമാലയുടെ അഞ്ചാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.

ഐതിഹ്യമാലയുടെ ആദ്യത്തെ 77 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 13 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന അഞ്ചാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.

ഈ ഒറ്റമാസത്തിനുള്ളില്‍ ഐതിഹ്യമാലയുടെ അഞ്ചു ഭാഗങ്ങള്‍ ഇ-ബുക്ക് ആയി പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കണക്കാക്കാം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല അഞ്ചാം ഭാഗം ഉള്ളടക്കം

78. പള്ളിപ്പുറത്തുകാവ്
79. എളേടത്തു തൈക്കാട്ടു മൂസ്സന്മാര്‍
80. കൈപ്പുഴത്തമ്പാന്‍
81. കൊല്ലം വിഷാരിക്കാവ്
82. വയസ്‌കരെ ആര്യന്‍ നാരായണന്‍ മൂസ്സിന്റെ ചികിത്സാനൈപുണ്യം
83. ചംക്രോത്തമ്മ
84. വണങ്ങാട്ട്യ് പണിക്കരും ചാത്തന്മാരും
85. കുട്ടഞ്ചേരി മൂസ്സ്
86. പള്ളിവാണപ്പെരുമാളും കിളിരൂര്‍ ദേശവും
87. കടാങ്കോട്ടു മാക്കംഭഗവതി
88. ഒരു യൂറോപ്യന്റെ സ്വാമിഭക്തി
89. സംഘക്കളി
90. കൊട്ടാരക്കരച്ചന്ദ്രശേഖരന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല അഞ്ചാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

8 Responses to “ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – അഞ്ചാം ഭാഗം Aithihya Mala – Kottarathil Sankunni – Part 5”

 1. Jaideep John Rodriguez says:

  ആശംസകൾ. അഞ്ചാം ഗ്രന്ഥവും വളരെ നന്നായിരിക്കുന്നു. ആശംസകൾ. ആറാം ഗ്രന്ഥവും ഉടനെ പ്രതീക്ഷിക്കുന്നു. വിക്കിയെ ഏൽപ്പിച്ച അവസാന പേജുകളുടെ ഡിജിറ്റൈസിംഗ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. 🙂

 2. Raghunadhan.V. says:

  ശ്രീ ശങ്കരന് നമോവാകം,

  വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഐതിഹ്യമാലയുടെ അഞ്ചാം വാല്യവും കൈരളിക്ക് നല്‍കിയതിനു നന്ദി. പുതിയ വാല്യവും വളരെ മനോഹരമായിരിക്കുന്നു.ഈ സംരംഭത്തില്‍ ഭാഗഭാക്കായ എല്ലാ അംഗങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി.

  രഘുനാഥന്‍ വിശ്വനാഥന്‍ ,
  ദുബായ് .

 3. vijayan says:

  very quick responsible action in making available the 5th part.

  i wish all should take advantage of this. my heartiest congratulations on your self less efforts

 4. bharadwajan says:

  Dear Sirs,

  Thank you very much for your great services.

  God Bless You

 5. നാന്ദിയുണ്ട്
  കാത്തിരിക്കുകായായിരുന്നു
  ഇത്ത്രം ഒരു സംരഭത്തിന്
  മാലയാളം വായനാ സഹായി കൂടി ഉന്ട്…
  ഓര്‍കാസോഫ്റ്റ്വെയര്‍ ഈ സോഫ്റ്റ് വെയര്‍കൊണ്ട് മലയാളം വായനയും സാധ്യമാകുന്നു അതിനാല്‍ ഈ പുസ്ത്കങ്ങള്‍ ​ എല്ലാം തന്നെ വായനയും എളുപ്പമാക്കുന്നു.

 6. ശ്രീകുമാര്‍ says:

  Can anyone tell me how to read malayalam ebook in amazon kindle?

 7. bashir says:

  Really Thankful all BEHIND THIS WONDERFUL JOB…

Leave a Reply