സംസ്കൃതഭാഷ: ഭാരതീയഭാഷകള്‍ക്കെല്ലാം മാതൃതുല്യയായ ഭാഷയാണ് സംസ്കൃതം. വേദോപനിഷത്തുക്കളും, ഇതിഹാസങ്ങളും, പുരാണങ്ങളും, ഭാസ, കാളിദാസ, ഭവഭൂതി പ്രഭൃതികളുടെ കാവ്യനാടകങ്ങളും രചിക്കപ്പെട്ടിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. അതുകൊണ്ടുതന്നെ ഭാരതീയദര്‍ശനവും, സാഹിത്യവും ആഴത്തില്‍ മനസ്സിലാക്കണമെന്നുള്ളവര്‍ക്ക് സംസ്കൃതഭാഷജ്ഞാനം കൂടിയേ തീരൂ. സംസ്കൃതവ്യാകരണജ്ഞാനം കൂടാതെ സംസ്കൃതം ഭാഷ കൈകാര്യം ചെയ്യുക അസാദ്ധ്യമാണ്. പാരമ്പര്യരീതിയില്‍ സംസ്കൃതപഠനം നടത്തുക ഇന്നത്തെ കാലത്ത് ക്ഷിപ്രസാദ്ധ്യമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ കേരളത്തിലും, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും പാരമ്പര്യരീതിയിലുള്ള ഗുരുകുലങ്ങള്‍ നാമാവശേഷമായിത്തുടങ്ങിയ സാഹചര്യത്തിലാണ് സംസ്കൃതഭാഷാ പഠനത്തിന് ആധുനികരീതിയിലുള്ള ഗൈഡുകള്‍ ആവശ്യമായി വന്നത്. അത്തരത്തില്‍ സംസ്കൃതവ്യാകരണം […]
Read Full Post »
ഐതിഹ്യമാലയുടെ അഞ്ചാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ഐതിഹ്യമാലയുടെ ആദ്യത്തെ 77 അദ്ധ്യായങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ നാലു വരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി […]
Read Full Post »
ഐതിഹ്യമാലയുടെ നാലാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ഐതിഹ്യമാലയുടെ ആദ്യത്തെ 61 ഉപന്യാസങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ മൂന്നുവരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ […]
Read Full Post »
ഐതിഹ്യമാലയുടെ മൂന്നാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 കഥകള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ. ആദ്യത്തെ 21 കഥകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യഭാഗവും പിന്നീടുള്ള 22 കഥകളുള്‍ക്കൊള്ളുന്ന രണ്ടാം ഭാഗവും ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നുള്ള “കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി മുതല്‍ കോന്നിയില്‍ കൊച്ചയ്യപ്പന്‍” […]
Read Full Post »
ഐതിഹ്യമാലയുടെ രണ്ടാം ഭാഗവും ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ ഇന്ന് സാഹ്ലാദം അവതരിപ്പിക്കുകയാണ്. ചെമ്പകശ്ശേരി രാജാവു മുതല്‍ കിടങ്ങൂര്‍ കണ്ടങ്കോരന്‍ വരെയുള്ള ഐതിഹ്യമാലയിലെ ആദ്യത്തെ 21 കഥകള്‍ ഒന്നാം ഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള 21 കഥകളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം. ഐതിഹ്യമാലയുടെ ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ശ്രീ വിഷ്ണു (ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും സുപരിചിതരായ ഗ്രന്ഥകര്‍തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണന്‍ – ഡോ. ആര്‍. ലീലാദേവി ദമ്പതികളുടെ സുപുത്രന്‍) ഐതിഹ്യമാലയിലെ മുപ്പതോളം കഥകള്‍ ടൈപ്പ്സെറ്റ് ചെയ്തുവെച്ചിരുന്നത് ഈ […]
Read Full Post »
കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിരചിച്ച “ഐതിഹ്യമാല”. ലോകസാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ക്കും, ഈസോപ്പ് കഥകള്‍ക്കും ഉള്ളതും, ഭാരതീയസാഹിത്യത്തില്‍ പഞ്ചതന്ത്രത്തിനും, കഥാസരിത്‍സാഗരത്തിനുള്ള അതേ സ്ഥാനമാണ് മലയാളസാഹിത്യത്തില്‍ ഈ ഗ്രന്ഥത്തിനുള്ളത്. ചെമ്പകശേരി രാജാവ് മുതല്‍ തിരുവട്ടാറ്റാദികേശവന്‍ വരെ 126 ഐതിഹ്യങ്ങളാണ് ഇതിലെ ഉള്ളടക്കം. മലയാളികള്‍ നിരവധി തലമുറകളായി കൈമാറുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഈ കൃതിയുടെ ജനപ്രിയതയ്ക്ക് ഇന്നും അല്പവും കുറവ് വന്നിട്ടില്ല എന്നത് ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. […]
Read Full Post »