Feed on
Posts
Comments

ഐതിഹ്യമാലയുടെ രണ്ടാം ഭാഗവും ഇ-ബുക്കായി വായനക്കാരുടെ മുന്നില്‍ ഇന്ന് സാഹ്ലാദം അവതരിപ്പിക്കുകയാണ്. ചെമ്പകശ്ശേരി രാജാവു മുതല്‍ കിടങ്ങൂര്‍ കണ്ടങ്കോരന്‍ വരെയുള്ള ഐതിഹ്യമാലയിലെ ആദ്യത്തെ 21 കഥകള്‍ ഒന്നാം ഭാഗത്തിലുള്‍പ്പെടുത്തിയിരുന്നു. പിന്നീടുള്ള 21 കഥകളാണ് രണ്ടാം ഭാഗത്തിലെ ഉള്ളടക്കം.

ഐതിഹ്യമാലയുടെ ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ശ്രീ വിഷ്ണു (ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും സുപരിചിതരായ ഗ്രന്ഥകര്‍തൃദമ്പതികളായ ശ്രീ. വി. ബാലകൃഷ്ണന്‍ – ഡോ. ആര്‍. ലീലാദേവി ദമ്പതികളുടെ സുപുത്രന്‍) ഐതിഹ്യമാലയിലെ മുപ്പതോളം കഥകള്‍ ടൈപ്പ്സെറ്റ് ചെയ്തുവെച്ചിരുന്നത് ഈ ബ്ലോഗില്‍ ഉപയോഗിക്കുന്നതിനായി അയച്ചുതരുകയുണ്ടായി. അതുകൊണ്ട്, ഈ പ്രോജക്ടിലെ ടൈപ്പിങ്ങ് ജോലിയുടെ ഭാരം നല്ലൊരു പരിധി വരെ കുറയുകയും ചെയ്തു. ശ്രീ വിഷ്ണുവിന്റെ ഈ ഉദാരമനസ്കതയ്ക്കു മുന്നില്‍ നമോവാകം. ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.

ഐതിഹ്യമാല രണ്ടാം ഭാഗം ഉള്ളടക്കം

22 കുമാരനല്ലൂര്‍ ഭഗവതി
23 തിരുനക്കര ദേവനും അവിടത്തെ കാളയും
24 ഭവഭൂതി
25 വാഗ്ഭടാചാര്യന്‍
26 പ്രഭാകരന്‍
27 പാതായിക്കര നമ്പൂരിമാര്‍
28 കാരാട്ടു നമ്പൂരി
29 വിഡ്ഢി! കൂശ്മാണ്ഡം
30 കുഞ്ചന്‍ നമ്പ്യാരുടെ ഉത്ഭവം
31 വലിയ പരിഷ ശങ്കരനാരായണ ചാക്യാര്‍
32 ആഴ്വാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
33 നാലേക്കാട്ടു പിള്ളമാര്‍
34 കായംകുളം കൊച്ചുണ്ണി
35 കൈപ്പുഴ രാജ്ഞിയും പുളിംകുന്നു പ്രദേശവും
36 ഒരന്തര്‍ജനത്തിന്റെ യുക്തി
37 പാഴൂര്‍ പെരുംതൃക്കോവില്‍
38 പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
39 രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
40 കൊച്ചുനമ്പൂരി
41 ചെമ്പകശ്ശേരി രാജാവും മേപ്പത്തൂര്‍ ഭട്ടതിരിയും
42 വട്ടപ്പറമ്പില്‍ വലിയമ്മ
43 വൈക്കത്തു തിരുനീലകണ്ഠന്‍

ഡൗണ്‍ലോഡ് ഐതിഹ്യമാല രണ്ടാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ

23 Responses to “ഐതിഹ്യമാല – കൊട്ടാരത്തില്‍ ശങ്കുണ്ണി – രണ്ടാം ഭാഗം Aithihya Mala – Kottarathil Sankunni – Part 2”

  1. Raghunadhan.V. says:

    ശ്രീ ശങ്കരന് നമസ്കാരം,

    ഐതിഹ്യമാലയുടെ രണ്ടാം വാല്യം കാണുകയുണ്ടായി .വളരെ മനോഹരമായിരിക്കുന്നു.വിശിഷ്യാ മുഖചിത്രം.ഐതിഹ്യമാലയുടെ ഉള്ളടക്കത്തിനും,പശ്ചാത്തലത്തിനും ,ഗരിമയ്ക്കും അനുയോജ്യമായതു തന്നെ.കവര്‍ പേജിലെ ഐതിഹ്യമാലയെന്ന ഗ്രന്ഥനാമത്തിലെ ചില്ലക്ഷരം മാറിപ്പോയോയെന്നു സംശയിക്കുന്നു.പരിശോധിക്കുമല്ലോ ?

    രഘുനാഥന്‍ .വി,
    ദുബായ്.

    • bharateeya says:

      രഘുനാഥന്‍ജി,

      ഇത്രയും വേഗം ഫീഡ്ബാക്ക് നല്കിയതിന് നന്ദി. പുസ്തകത്തിന്റെ പേരിലെ ചില്ലക്ഷരത്തിന്റെ കാര്യം എനിക്ക് ശരിക്ക് മനസ്സിലായില്ല. ഒന്നു വ്യക്തമാക്കാമോ?

  2. Raghunadhan.V. says:

    ശ്രീ ശങ്കരന്‍ ,

    ഐതിഹ്യമാല എന്നതിന് പകരം ഐതിഹൃമാല എന്നായിപ്പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.ഒന്നാം വാല്യവുമായി ഒത്തുനോക്കിയാല്‍ താങ്കള്‍ക്ക് മനസ്സിലാവും.ഒരേ ഫോണ്ട് തന്നെയാണല്ലോ രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് .എനിക്ക് സംശയം തോന്നിയതിനാല്‍ ഒരു സുഹൃത്തിനെ കാണിച്ചു .അതിനുശേഷമാണ് അഭിപ്രായം പോസ്റ്റ്‌ ചെയ്തത്.എനിക്ക് തെറ്റ് പറ്റിയതാണെങ്കില്‍ ക്ഷമിക്കുക. .മുഖചിത്രത്തിനു പറ്റിയ ഒന്ന് രണ്ടു ചിത്രങ്ങള്‍ എന്റെ സിസ്റ്റത്തില്‍ ഉണ്ടെന്നാണ് ഓര്‍മ്മ.ഒഴിവുള്ളപ്പോള്‍ അയച്ചുതരാം
    .
    സസ്നേഹം
    രഘുനാഥന്‍ .

    • bharateeya says:

      രഘുനാഥന്‍ജി,

      രണ്ടു കവറിലെയും ടൈട്ടില്‍ താരതമ്യപ്പെടുത്തി നോക്കി. രണ്ടാം ഭാഗത്തിലെ കവര്‍ പേജിലെ ടൈട്ടില്‍ ബോള്‍ഡ് ആക്കിയെന്നുള്ള ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. അതിന് MLTT Nila ഫോണ്ടാണ് ഉപയോഗിച്ചത്. അടുത്ത തവണ ഫോണ്ടു മാറ്റി ഉപയോഗിക്കാം.

  3. bharadwajan says:

    Thank you very much,
    You are doing Great Service for bakthas

    God Bless You

  4. Sankar says:

    പ്രിയപ്പെട്ട ശങ്കരന് ഈ ശങ്കരന്റെ നമസ്കാരം

    ആദ്യമായി ഈ മഹത്തായ സംരഭത്തിന് എല്ലാ മലയാളികളുടെ പേരിലും നന്ദി പറഞ്ഞു കൊള്ളട്ടെ .കാര്‍ടൂണ്‍ നെറ്റ്വര്‍ക്കും പോഗോയും മാത്രം കണ്ടു ശീലിച്ച പുതിയ തലമുറക്ക്‌ ഈ അമൂല്യ
    ഗ്രന്ഥം പരിചയപ്പെടുത്തിയതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.പക്ഷെ ഒരു പോരായ്മ ഞാന്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവിനെ വേണ്ടവിധത്തില്‍ പരിചയപ്പെടുത്തിയില്ല എന്നതാണ് അത് . ഐതിഹ്യമാല എന്ന മലയാളത്തിന്റെ കഥാസരിത്‌സാഗരം രചിച്ചത് മാത്രമല്ല കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രശസ്തി. അദ്ദേഹത്തിന്റെ ഒരു ചിത്രം കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു .ഈ ഗ്രന്ഥത്തിന് കാരണഭൂതനായ കണ്ടത്തില്‍ വര്‍ഗീസ്‌ മാപ്പിളയേയും ഓര്‍ക്കേണ്ടത് അത്യാവശ്യമാണ് .ഈ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ ആമുഖം ഇതോടൊപ്പം ഉള്‍പ്പെടുത്തിയാല്‍ ആ പോര്യ്മകള്‍ നികത്തപ്പെടും എന്ന് കരുതുന്നു.

    ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ എനിക്കും താത്പര്യമുണ്ട് .

    സ്നേഹത്തോടെ
    ശങ്കര്‍

    • bharateeya says:

      ശങ്കര്‍,

      നമസ്തേ,

      ഐതിഹ്യമാല പ്രോജക്ടില്‍ ചേരുന്നതില്‍ വളരെ സന്തോഷം, നന്ദിയും. ശങ്കറിന് വിശദമായി ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. അതു വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എഴുതുമല്ലോ?

  5. Jaideep John Rodriguez says:

    അദ്യമായിത്തന്നെ ഈ പ്രോജക്ടിന് എന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു കൊള്ളുന്നു.
    Glad to tell you that I’m indirectly involved in the project through wikisource ( http://ml.wikisource.org/wiki/ഐതിഹ്യമാല ).

    I was given the 90th chapter of Aithihyamala – Kottarakkara Sekharan for digitizing, yesterday and I’ve finished typing pages 581-590 in the pdf, today. But sadly, I couldn’t complete it as the whole chapter wasn’t included in the file. So please do send me the remaining portion of 90th chapter. 🙂

    Also I do have a small suggestion; I understand that the 126 books is being published in 6 volumes with 21 chapters each. But I feel it’d be better to follow the original pattern ( http://en.wikipedia.org/wiki/Aithihyamala ) in which the books were actually published in 8 volumes from 1909-1934. It doesn’t matter much, just a suggestion. 🙂

    • bharateeya says:

      Jaideep,

      Thanks for your kind words of appreciation.

      The pages from 591 have already been given to another team member, Jayati. He has started typing it. I am sending you a mail with more details.

      About your suggestion to follow the pattern of 8 volumes: Thanks for the wikipedia link. I had not seen it in my Google search for Aitihyamala related resources. I would really like to follow that pattern.

      • Jaideep John Rodriguez says:

        Ok. Manoj has posted 741-770 in the wiki, and I’m digitizing two chapters.

        Book 2 has to be republished with one more chapter right, if you’d like to follow that pattern?

      • bharateeya says:

        ഐതിഹ്യമാല എട്ടു ഭാഗങ്ങളില്‍

        ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെ രീതി അനുസരിച്ച് എട്ടു ഭാഗങ്ങളിലായി ഇ-ബുക്കുകള്‍ പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കുമെന്ന് ജയ്ദീപ് അഭിപ്രായപ്പെട്ടത് വളരെ നല്ല ഒരു നിര്‍ദ്ദേശമാണെന്ന് തോന്നുകയാല്‍ താഴെ പറയുന്ന വിധത്തില്‍ എട്ടു ഭാഗങ്ങളില്‍ ഐതിഹ്യമാല ഇ-ബുക്കുകള്‍ പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

        ഒന്നാം ഭാഗം – അദ്ധ്യായം 1 മുതല്‍ 21 വരെ
        രണ്ടാം ഭാഗം – അദ്ധ്യായം 22 മുതല്‍ 43 വരെ
        മൂന്നാം ഭാഗം – അദ്ധ്യായം 44 മുതല്‍ 61 വരെ
        നാലാം ഭാഗം – അദ്ധ്യായം 62 മുതല്‍ 77 വരെ
        അഞ്ചാം ഭാഗം – അദ്ധ്യായം 78 മുതല്‍ 90 വരെ
        ആറാം ഭാഗം – അദ്ധ്യായം 91 മുതല്‍ 103 വരെ
        ഏഴാം ഭാഗം – അദ്ധ്യായം 104 മുതല്‍ 115 വരെ
        എട്ടാം ഭാഗം – അദ്ധ്യായം 116 മുതല്‍ 126 വരെ

        ഇതനുസരിച്ച് രണ്ടാം ഭാഗത്തില്‍ 23 അദ്ധ്യായങ്ങള്‍ ഉള്ളതിനാല്‍, രണ്ടാം ഭാഗത്തിന്റെ പരിഷ്കരിച്ച ഒരു പതിപ്പ് (23 അദ്ധ്യായങ്ങളുള്ളത്) ഇപ്പോള്‍ അപ്‍ലോഡ് ചെയ്തിട്ട് അതിന്റെ ലിങ്ക് ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്.

  6. Jaideep John Rodriguez says:

    Hi, just knew from Manoj that you’re dividing the book into 30 pages of pdf. So could you share pages 591-620 with wiki 🙂

    • bharateeya says:

      Jaideep,

      Pages 591-740 have already been given to others. And I have sent pages 741-770 to Manoj K Mohan for Wiki volunteers. Please let me know if you need more pages.

  7. Jaideep John Rodriguez says:

    If you do republish book 2, please to correct the typos in headings of chapter 35 and 41.

    It should be കൈപ്പുഴ രാജ്ഞിയും “പുളിങ്കുന്നു” ദേശവും instead of “പുളിംകുന്നു”, right?

    Also it’s ചെമ്പകശ്ശേരിരാജാവും “മേപ്പത്തൂർ”ഭട്ടതിരിയും in place of “മേല്പത്തൂർ”ഭട്ടതിരിയും..?

    Also when the chapter is clicked in the index, it’s hyperlinked to the page before the chapter title.

    • bharateeya says:

      Jaideep,

      I will replace Aiithyamala part 2 with additional chapter based on 8 volume pattern of First edition of Aitihyamala today itself.

      Thanks for the feedback regarding the chapter titles. I checked the titles of chapters 35 and 41 in the hardcopy of Aitihya mala (Current Books 2005 edition). Both the titles are given in it as typed in the e-book published in our blog. We are not sure how Kottarathil Sankunni wrote these titles. “Meppathur” is repeatedly used in that chapter with the same spelling. So, I assume that the author would also have used it. I believe the proof-readers of Current Books were doing their job efficiently.

  8. Prasanth S Nair says:

    First Thanks you very much for uploading this book,
    i had read this book on my chilhood.but unfortunately i had lost this book.
    Thanks one again when i got this book i got some chilhood hood memmories also.
    thank and pls notify by email when you uploading the remaining editions.
    Thanks,
    Prasanth S Nair

    • bharateeya says:

      Prashanth,

      Thank you very much for visiting this blog and for your kind words of appreciation.

      There is an option to subscribe to the blog posts. In this the whole process is automated and you will received a message by email whenever a new post is added to this blog. You will find it on the right side bar of the blog. So, please visit the blog and add your email to it so that I need not send email to you every time a new book is posted.

  9. sajeesh says:

    its a very good attempt

  10. VINOD says:

    thank u sir ,

    taking a big effort to publish these all holy books in free in web.

    • Ashish says:

      Thank u very much for this great attempt.
      I was searching for Aithihyamala for long time, today I got it.
      My humble request to arrange Vikramaditya Kathakal and Parayipetta Pandirukulam for new generation.

      Thanks a lot
      Ashish

      • bharateeya says:

        Ashish,

        ‘Parayipetta Pandirukulam’ is there in Aitihyamala. I will post ‘Vikramaditya Kathakal’ if I come across any open domain copy of it. We cannot post copyrighted books here.

  11. Ashish says:

    Please send the notifications by mail for new updations

    • bharateeya says:

      Ashih,

      There is a button for ‘subscribing’ at the top of the right side panel of the blog. Please enter your email there and you will start receiving emails of updates. I cannot do it from my end.

Leave a Reply