ഐതിഹ്യമാലയുടെ നാലാം ഭാഗം ഇ-ബുക്ക് ഇന്ന് വായനക്കാരുടെ മുന്നില്‍ സസന്തോഷം അവതരിപ്പിക്കുകയാണ്. ഐതിഹ്യമാലയിലെ 126 അദ്ധ്യായങ്ങള്‍ പൂര്‍ണ്ണമായ ശേഷം ഒരൊറ്റ ഇബുക്ക് ആയി പ്രസിദ്ധീകരിക്കുന്നതിനേക്കാള്‍ ഐതിഹ്യമാലയുടെ ആദ്യപതിപ്പിലെപ്പോലെ എട്ടു ഭാഗങ്ങളിലായി ജോലി തീരുന്ന മുറയ്ക്ക് ഓരോ ഭാഗങ്ങളും പ്രസിദ്ധീകരിക്കുവാനും, അവസാനം എല്ലാ ഭാഗങ്ങളും ചേര്‍ത്ത് ഒരൊറ്റ ഇ-ബുക്കായി പ്രസിദ്ധീകരിക്കുവാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഈ പ്രോജക്ട് തീരുന്നതുവരെ വായനക്കാര്‍ക്കു കാത്തിരിക്കേണ്ടി വരില്ലല്ലോ.
ഐതിഹ്യമാലയുടെ ആദ്യത്തെ 61 ഉപന്യാസങ്ങളുള്‍ക്കൊള്ളുന്ന ഒന്നു മുതല്‍ മൂന്നുവരെയുള്ള ഭാഗങ്ങള്‍ ഇതിനകം ഇ-ബുക്ക് ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള 16 കഥകളുള്‍ക്കൊള്ളുന്ന നാലാം ഭാഗം ഇന്നു വായനക്കാരുടെ മുന്നിലെത്തുകയാണ്.
ഈ സംരംഭത്തിന് സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാ ഉദാരമനസ്‌കരോടും, ഐതിഹ്യമാല ഡിജിറ്റൈസ് ചെയ്യുന്ന ടീമിലെ എല്ലാ അംഗങ്ങളോടുമുള്ള ഹൃദയംഗമ മായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഐതിഹ്യമാല നാലാം ഭാഗം ഉള്ളടക്കം
62. ഊരകത്ത് അമ്മത്തിരുവടി
63. സ്വാതി തിരുനാള്‍ മഹാരാജാവു തിരുമനസ്സുകൊണ്ട്
64. പിലാമന്തോള്‍ മൂസ്സ്
65. ശാസ്താംകോട്ടയും കുരങ്ങന്മാരും
66. മുഴമംഗലത്തു നമ്പൂതിരി
67. വയസ്കര കുടുംബവും അവിടത്തെ ശാസ്താവും
68. കായംകുളത്തു രാജാവിന്റെ ശ്രീചക്രം
69. കുളപ്പുറത്തു ഭീമന്‍
70. മണ്ണാടിക്കാവും കമ്പിത്താനും
71. ശ്രീകൃഷ്ണകര്‍ണാമൃതം
72. കടമറ്റത്തു കത്തനാര്‍
73. പുരഹരിണപുരേശമാഹാത്മ്യം
74. തോലകവി
75. കുഞ്ചിക്കുട്ടിപ്പിള്ള സര്‍വാധികാര്യക്കാരന്‍
76. അച്ചന്‍കോവില്‍ ശാസ്താവും പരിവാരമൂര്‍ത്തികളും
77. അവണാമനക്കല്‍ ഗോപാലന്‍
ഡൗണ്‍ലോഡ് ഐതിഹ്യമാല നാലാം ഭാഗം ഇ-ബുക്ക്
ഡൗണ്‍ലോഡ് ഐതിഹ്യമാല ഭാഗം ഒന്നു മുതല്‍ എട്ടു വരെ
നമസ്തേ ശ്രീ ശങ്കരന്‍ ,
ഐതിഹ്യമാലയുടെ നാലാം വാല്യവും കാണുകയുണ്ടായി.വളരെ മനോഹരമായിരിക്കുന്നു.നന്ദി .അചിരേണ ബാക്കിയുള്ള ഭാഗങ്ങളും പ്രസിദ്ധീ കരിക്കുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
രഘുനാഥന്‍ .വി,
ദുബായ്.
വളരെ നല്ല ഉദ്യമം.
ഡിജിറ്റലൈസിംഗിൽ സഹായിക്കാൻ താൽപ്പര്യമുണ്ട്.
മനോജ്,
വളരെ സന്തോഷം, മനോജിനെ ഈ പ്രോജക്ടിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. മനോജിവ് വിശദാമയി ഒരു ഇ-മെയില്‍ അയച്ചിട്ടുണ്ട്.
ഭാരതീയാ, നമസ്തേ..
താങ്കളുടെ ഉദ്യമം മുക്തകണ്ഠ പ്രശംസ അര്‍ഹിക്കുന്നു. ഇതിനോടൊപ്പം തന്നെ മലയാളികള്‍ മറന്നു തുടങ്ങിയ മലയാള ഭാഷയേയും സംരക്ഷിക്കാന്‍ താങ്കള്‍ ശ്രമിക്കണം. ഈ കമന്‍റുകളില്‍ വന്നുകൂടുന്ന തെറ്റുകള്‍ പരസ്പരം തിരുത്തി ഒരു മാതൃക കാണിക്കാം.. (ഞാനിതു പറയാന്‍ കാരണം, ഹാര്‍ദ്ദമായ എന്നല്ല ഹാര്‍ദ്ദവമായ(ഹൃദയംഗമമായ എന്നര്‍ത്ഥം) എന്നാണ് പറയേണ്ടത്).. നന്ദി..
പ്രേം,
ഞാനും താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. എന്നാല്‍ “ഹാര്‍ദ്ദം” ശരിയായ രൂപവും “ഹാര്‍ദ്ദവം” തെറ്റായ രൂപവുമാണെന്ന് നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച “ശബ്ദതാരാവലി” 2008 എഡീഷനിലെ പേജ് 1759-ല്‍ പറഞ്ഞിരിക്കുന്നു. ഞാന്‍ ആപ്തേയുടെ സംസ്കൃതം ഡിക്ഷ്ണറിയും നോക്കി. അതിലും ഹാര്‍ദ്ദം ശരിയായ രൂപമായിട്ടാണ് പറഞ്ഞിരിക്കുന്നത്.
എന്തായാലും ഈ വിഷയത്തില്‍ ശ്രദ്ധതിരിച്ചതിനു നന്ദി.
I am also interested in helping in any way possible. Pl advise. I do not have Malayalam font on this laptop, hence the msg in English.
Mukundan
______________________
E. Mukundan Nair
Diamond Offshore General Co
2-5, Turner Avenue
Bentley WA 6102 [W.Australia]
Phone: +61-8-6363-8901
Mobile:+61-4-1138-0984
ഇത്ര മനോഹരമായി, ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം സമ്മാനിച്ച ഈ ബ്ലോഗ് നും അതിന്റെ പിന്നില്‍ പ്രയത്നിക്കുന്നവര്‍ക്കും ഒരു ഹിന്ദു എന്ന നിലയിലുള്ള എന്റെ അകമഴിഞ്ഞ നന്ദി പറയുന്നു….
വളരെ നല്ല ഉദ്യമം. വളരെയേറെ നന്ദി
ബാബ്ബുക്കുട്ടന്‍.എസ
അബുദാബി