Feed on
Posts
Comments

cover adhyatma ramayana mal new

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രണ്ടാം പതിപ്പ്: മലയാളം ഇ-ബുക്സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇപ്പോള്‍ നാലു വര്‍ഷം തികയുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടായിരുന്നു ഈ ബ്ലോഗില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇ-ബുക്ക്. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ വായനക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഉത്തരകാണ്ഡത്തോടു കൂടിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇ-ബുക്കായി ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷെ ഇത് ആദ്യമായിരിയ്ക്കാം.

ഉത്തരകാണ്ഡം: ശ്രീ വാല്‍മീകീരാമായണത്തിലെന്നപോലെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലും ഉത്തരകാണ്ഡം പ്രക്ഷിപ്തമാണ് (പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്) എന്നും അത് എഴുത്തച്ഛന്‍ രചിച്ചതല്ല എന്നും അതല്ല ഉത്തരകാണ്ഡവും എഴുത്തച്ഛന്‍ തന്നെ രചിച്ചതാണെന്നും ഭാഷാപണ്ഡിതന്മാരുടെയിടയില്‍ രണ്ടഭിപ്രായങ്ങള്‍ നിലവിലുണ്ട്. സംസ്കൃതത്തിലുള്ള അദ്ധ്യാത്മരാമായണം മൂലകൃതിയില്‍ ഉത്തരകാണ്ഡം ഉണ്ടെന്നുള്ള കാര്യം സംശയാതീതമാണ്. അതിനു രചിക്കപ്പെട്ടിട്ടുള്ള മൂന്നു വ്യാഖ്യാനങ്ങളുടെയും രചയിതാക്കള്‍ ഉത്തരകാണ്ഡവും കൂടി തങ്ങളുടെ വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം അവഗണിക്കുവാനാവില്ല. ആ സ്ഥിതിയ്ക്ക് എഴുത്തച്ഛന്‍ തന്റെ പരിഭാഷയില്‍ ഉത്തരകാണ്ഡം ഉള്‍ക്കൊള്ളിക്കാതിരിക്കുവാന്‍ ന്യായമായ കാരണമൊന്നും കാണുന്നുമില്ല. വാസ്തവം എന്തായാലും, ശ്രീരാമകഥ വായിച്ചു രസിക്കുവാനാഗ്രഹിക്കുന്ന രാമഭക്തന്മാരെ സംബന്ധിച്ചിടത്തോളം ഉത്തരകാണ്ഡം കൂടി ഉള്‍പ്പെടുത്തിയ ഇ-ബുക്ക് ഒരു അനുഗ്രഹം തന്നെയായിരിക്കും.

കടപ്പാട്: അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഇ-ബുക്കിന്റെ ആദ്യപതിപ്പില്‍ ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയതും, ഉത്തരകാണ്ഡവും ചില സ്തോത്രങ്ങളും കൂടി ഉള്‍പ്പെടുത്തി അതിനെ പരിഷ്കരിക്കണമെന്നു നിര്‍ദ്ദേശിച്ചതും ഈ ബ്ലോഗിന്റെ സന്ദര്‍ശകര്‍ക്കെല്ലാം സുപരിചിതനായ ശ്രീ പി. എസ്സ്. അഗ്നീശ്വരനാണ്. (സന്ത് തുളസീദാസ് വിരചിച്ച സുപ്രസിദ്ധമായ ശ്രീരാമചരിതമാനസം ശ്രീ അഗ്നീശ്വരന്‍ പൂര്‍ണ്ണമായി മലയാളത്തില്‍ പരിഭാഷപ്പെടുത്തുകയും കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗിലൂടെ അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു). അദ്ദേഹം സ്വയം ഉത്തരകാണ്ഡം മുഴുവന്‍ ടൈപ്പ് ചെയ്യുകയും, അദ്ധ്യാത്മരാമായണം ആദ്യാവസാനം ഒരിക്കല്‍ക്കൂടി സശ്രദ്ധം പരിശോധിക്കുകയും ചെയ്തു. അതിന് ശ്രീ അഗ്നീശ്വരനോടുള്ള അകൈതവമായ കൃതജ്ഞത ഈ സന്ദര്‍ഭത്തില്‍ രേഖപ്പെടുത്തട്ടെ.

രാമായണമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ അദ്ധ്യാത്മരാമായണം ഇ-ബുക്കിന്റെ ഈ പരിഷ്കരിച്ച പതിപ്പ് വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ സ്വാംശീകരിക്കുവാനും ഈ ഇ-പുസ്തകം ഉപകരിക്കുമെന്നു പ്രത്യാശിക്കട്ടെ.

ഡൗണ്‍ലോഡ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ ഇ-ബുക്ക്

31 Responses to “അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ (ഉത്തരകാണ്ഡം ഉള്‍പ്പെടുത്തിയ പുതിയ പതിപ്പ്) – തുഞ്ചത്തെഴുത്തച്ഛന്‍”

  1. ganan says:

    രാമായണമാസത്തിൽ തന്നെ ഇത് പ്രസിദ്ധീകരിച്ചതിൽ സന്തോഷം.

    • Satheesh says:

      ‍‍ഞാന്‍ മലയാളം ടൈപ്പിങ്ങ് പഠിച്ചു തുടങ്ങിയിട്ടേ ഉള്ളു. എനിക്ക് ഈ പ്രോജക്റ്റില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ട്.

      • bharateeya says:

        സതീശ്,

        അടുത്ത ഇ-ബുക്ക് പ്രോജക്ട് ആരംഭിക്കുമ്പോള്‍ ഇ-മെയില്‍ വഴി വിവരമറിയിക്കാം.

  2. രഘുനാഥന്‍ വിശ്വനാഥന്‍ says:

    ശങ്കര്‍ജിയ്ക്കും ,അഗ്നീശ്വരന്‍ജിയ്ക്കും നമസ്കാരം!

    മലയാളഭാഷയില്‍ നാളിതുവരെ രചിയ്ക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളില്‍ സര്‍വ്വോല്‍കൃഷ്ടവും,സര്‍വ്വശ്രേഷ്ഠവുമായ കൃതി ഏത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. “അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്.”മാതൃഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി ലഭിയ്ക്കുകയും ,അതിന്‍റെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് ഭാഷാസര്‍വ്വകലാശാലയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുകയും ചെയ്ത ഈ വേളയില്‍ ഭാഷാപിതാവിന്റെ അനശ്വരവും,അമൂല്യവുമായ ഈ കൃതി മനോഹരവും,സമ്പൂര്‍ണ്ണവുമായി ലഭ്യമാക്കിയതിന് എല്ലാ മലയാളികളും താങ്കള്‍ ഇരുവരോടും കടപ്പെട്ടിരിയ്ക്കുന്നു.
    അഖില ഫോണ്ടിന്റെ അതുല്യമായ മനോഹാരിത സുഗമമായ വായനാനുഭവം നല്‍കുകയും , മനോഹരമായ ലേ ഔട്ട്‌ പുസ്തകത്തെ അതിമനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ ഒന്നുംതന്നെ കാണുവാന്‍ കഴിഞ്ഞില്ല.ആകെ തോന്നിയ ഒരു ചെറിയ ന്യൂനത കവര്‍പേജിനെക്കുറിച്ചാണ്.പുസ്തകത്തിന്റെ തലക്കെട്ട് കവര്‍ പേജിലെ ഇരുണ്ട നിറത്തിലുള്ള ബോര്‍ഡറില്‍ നിന്നും വായിച്ചെടുക്കുവാന്‍ പ്രയാസം.(അക്ഷരങ്ങളുടെ വലിപ്പം തീരെ ചെറിയതും, ചിത്രത്തിന്റെ മേന്മ തീരെ കുറഞ്ഞതും ആണ് ). ശ്രീരാമ ഗീതയുടെ കവര്‍ അത്യന്തം മനോഹരമാണ്. അതേ രീതിയില്‍ ഒന്ന് രാമായണത്തിന് വേണ്ടിയും ചെയ്‌താല്‍ സ്വര്‍ണ്ണത്തിന് സുഗന്ധം ചേര്‍ന്നാലെന്നപോലെ അതിവിശിഷ്ടമാകും. ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടെ !!!

  3. ഷെറില്‍ ബാബു says:

    എല്ലാം നന്നായിട്ടുണ്ട്

  4. rajmohan says:

    ഭാഗവതം മലയാളം പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

  5. Sree Sankar says:

    ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടെ !!!

  6. അഹല്യാമോക്ഷം- വരി 1062. ‘സന്തോഷസന്താനസന്താനമേ!’ എന്ന പ്രയോഗം തെറ്റാണ്. പഴയ പതിപ്പുകളില്‍ ‘സന്തോഷസന്ദാനസന്താനമേ!’ എന്നാണ്. ആരോ പിന്നെ ഇതു തെറ്റിച്ച് അച്ചടിച്ചു. ഇപ്പോള്‍ എല്ലാവരും – മലയാളമനോരമ, മാതൃഭൂമി, ഡിസി ബുക്സ് ഇവയുള്‍പ്പടെ – തെറ്റായി ആണ് അച്ചടിക്കുന്നത്. അവര്‍ക്കൊന്നും എഴുതിയിട്ടു കാര്യമില്ല. ‘സന്തോഷസന്ദാനസന്താനമേ!’ എന്നതിനു “സന്തോഷം വേണ്ടുവോളം കൊടുക്കുന്ന (ദാനം ചെയ്യുന്ന) കല്പവൃക്ഷമേ!” എന്നാണര്‍ത്ഥം. ഭാഗവതത്തില്‍ എഴുത്തച്ഛന്‍ ഇതു രണ്ടു തവണ ഉപയോഗിച്ചിട്ടുണ്ട് (വിദ്യാരംഭം പ്രസി.). അവിടെ തെറ്റില്ല. രാമായണത്തിന്റെ വളരെ പഴയ പ്രതികള്‍ കിട്ടുമെങ്കില്‍ പരിശോധിക്കുക. ഗുരുവായൂര്‍ രാമായണത്തിലും ഇതു തെറ്റിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിനു, ഇതും മറ്റു പല തെറ്റുകളും കാട്ടി, ഞാന്‍ എഴുതിയിരുന്നു. എന്തിന്? സാക്ഷാല്‍ എം എസ് ചന്ദ്രശേഖരവാരിയര്‍ പരിശോധിച്ച പ്രതിയിലും ഈ തെറ്റുണ്ട്. “സന്തോഷം തലമുറകളോളം കൊടുക്കുന്ന കല്പവൃക്ഷമേ!” എന്നു വ്യാഖ്യാനിക്കേണ്ടി വന്നു ശ്രീ വാരിയര്‍ക്ക്. അല്പം കല്ലുകടിയുള്ള വ്യാഖ്യാനം! ‘കൊടുക്കുന്ന’ എന്ന ക്രിയ ‘സന്തോഷസന്താനസന്താനമേ!’ എന്ന സംബോധനയിലില്ല. ശരിയായ പ്രതി കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അങ്ങനെ വ്യാഖ്യാനിക്കില്ലായിരുന്നു. പണ്ഡിതശ്രേഷ്ഠന്‍ ശ്രീ ഡി. ശ്രീമാന്‍ നമ്പൂതിരി വ്യാഖ്യാനം ചെയ്ത പതിപ്പിലും ഇതേ തെറ്റുണ്ട്. അദ്ദേഹം അര്‍ത്ഥം കൊടുത്തിട്ടില്ല. സന്ദാനം=വേണ്ടുവോളം കൊടുക്കുന്ന എന്നേ അര്‍ത്ഥമെടുക്കാന്‍ പറ്റൂ (കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ സംസ്കൃതം-മലയാളം നിഘണ്ടു പ്രകാരം). ബാക്കി വായിച്ചുവരുന്ന മുറക്ക് അറിയിക്കാം. നന്മകള്‍ നേരുന്നു.

    • bharateeya says:

      Ramu Kaviyoor,

      Thanks for pointing out the error. I have noted it. Sri Agneeswaran has proof-read the complete text and I am yet to upload the revised version to the blog. I will add your correction too in the revised edition of Adhyatma Ramayanam Kilippattu. If you find any more errors, please inform me through comments on this page or through contact us page.

      • മാന്യസുഹൃത്തേ,

        കഷണം കഷണമായി എഴുതുന്നതു ക്ഷമിക്കുക.

        1. തുടക്കത്തിലെ ആഞ്ജനേയസ്തുതിയിലെ ‘ബുഗ്ദ്ധിമതാം’ എന്നുള്ളതു ‘ബുദ്ധിമതാം’ എന്നാക്കുക.
        2. അയോദ്ധ്യാകാണ്ഡത്തില്‍ വരികളുടെ numbering ശ്രദ്ധിക്കുക. 631 തൊട്ട് 640 വരെ പന്ത്രണ്ടു വരികള്‍ കാണുന്നു. അവിടം തൊട്ടു കാണ്ഡാവസാനം വരെയുള്ള നമ്പരുകള്‍ പരിശോധിക്കുക.

        -രാമു കവിയൂര്‍

  7. shybu says:

    Thankyou for correction Agneeswaren

  8. പ്രേം says:

    മഹാഭാരതം കിളിപ്പാട്ട് പി.ഡി.എഫ്. വെർഷൻ ഉണ്ടോ? കിട്ടിയാൽ കൊള്ളാമായിരുന്നു.

  9. രാധാകൃഷ്ണൻ വളളി കുന്നം
    ഗ്രന്ഥം download ചെയ്യാൻ കഴിയുന്നില്ല. എന്തു ചെയ്യണം എന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു

  10. sudheesh says:

    വ്യാസ മഹാഭാരതം മലയാളം പി ഡി എഫ് ഉണ്ടോ.. ഞാന്‍ പരിശോധിച്ചിട്ട് കണ്ടില്ല.. ഡൌണ്‍ലോഡ് ലിങ്ക് കിട്ടിയാല്‍ ഉപകാരമായിരുന്നു

  11. ലൈബി തോമസ് says:

    വളരെ നന്നായിരിക്കുന്നു. ..
    നന്ദി…
    എല്ലാ ഭാവുകങ്ങളും നേരുന്നു

  12. Keerthy Ashok says:

    Can i get the full story of ramayana in malayalam??

    • bharateeya says:

      There is Malayalam prose translation of complete Valmiki Ramayana by Swami Siddhinathanandaji, published by DC Books. But, it is copyrighted and is not available in the open domain. You can buy its print edition or digital edition from DC Books online store – https://onlinestore.dcbooks.com

  13. Radhakrishnan says:

    This attempt is very informative and useful . awaiting more work on other texts of our ancient cultural heritage of Sanathana philosophy.

  14. Deepak Thankachan says:

    Kilippattu allathe story ayit pdf labhikkumo?
    Both ramayanam and mahabharatham?

  15. എനിക്ക് ഇനി ഉത്തര കാണ്ഡം ആണ് വയ്ക്കാൻ ഉള്ളത് അത് എങ്ങനെ കിട്ടും ഇപ്പോൾ ഉള്ളതിൽ യുദ്ധ കാണ്ഡം വരെയേ ഒള്ളു അത് എങ്ങനെ കിട്ടും

  16. Ram Paniker says:

    Thank you very much. I am able to download the entire Adhyatma Ramayana including Uttara Ramayanam from the direct link provided by you. Grateful for the prompt response.
    Hari Om

  17. Sini says:

    Unable to download the kilipatu with uthara kandam. please help.
    when i click on download , it takes me to archive. it allows me only to read.

  18. mohan says:

    Sir, can youplease arrange to uploa Kodungalloor Kunjhikkuttan Thampuraan’s Mayurasandesham(downloadble PDF).
    Regards,
    Mohan

Leave a Reply to shybu