Feed on
Posts
Comments

Category Archive for 'Sanskrit'

ഭര്‍തൃഹരിയുടെ സുഭാഷിതങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കാത്തവര്‍ വളരെച്ചുരുക്കമാണ്. “വിദ്യാധനം സര്‍വ്വധനാത് പ്രധാനം” എന്ന സുഭാഷിതശകലം ഭര്‍തൃഹരിയുടേതാണെന്ന വാസ്തവം പലര്‍ക്കും അറിയില്ലെങ്കിലും എല്ലാ മലയാളികള്‍ക്കും ഹൃദിസ്ഥമാണീ വരികള്‍. ശൃംഗാരം, നീതി, വൈരാഗ്യം എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചാണ് ഭര്‍തൃഹരി ശതകങ്ങള്‍ രചിച്ചിട്ടുള്ളത്. ഭര്‍തൃഹരി: വരരുചിയുടെയും വിക്രമാദിത്യന്റെയും സഹോദരനായിരുന്നു ഭര്‍തൃഹരി എന്നാണ് ഐതിഹ്യങ്ങള്‍ വര്‍ണ്ണിക്കുന്നത്. അദ്ദേഹം കാളിദാസന്റെ സമകാലീനനായിരുന്നു എന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ കാലഘട്ടം ഏറ്റവും കുറഞ്ഞത് 1500 വര്‍ഷം മുമ്പായിരുന്നു എന്നാണ് സംസ്കൃതസാഹിത്യചരിത്രപണ്ഡിതന്മാരില്‍ അധികം പേരും പ്രസ്താവിക്കുന്നത്. […]

Read Full Post »

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഈ ബ്ലോഗില്‍ 2009 ജൂലായില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ മൂലകൃതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അര്‍ത്ഥം ചേര്‍ക്കുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നു സമ്പൂര്‍ണ്ണകൃതികള്‍ അര്‍ത്ഥസഹിതം പോസ്റ്റ് ചെയ്യുവാനുള്ള സൗഭാഗ്യവും കൈവന്നിരിക്കുന്നു. ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ ശ്രീ വിഷ്ണു കഴിഞ്ഞയാഴ്ച എനിക്ക് എഴുതുകയും, അതിനുശേഷം ഈ കൃതി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നല്കുകയും സ്നേഹപൂര്‍വ്വം അത് അയച്ചുതരികയും ചെയ്യുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രീ വിഷ്ണുവിനോട് ഞാന്‍ അത്യന്തം കടപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ഉദാരമനസ്സിനു മുന്നില്‍ നമോവാകമര്‍പ്പിക്കട്ടെ. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ […]

Read Full Post »

ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച ഒരു ഭാഷാചരിത്രപഠനഗ്രന്ഥമാണ് ആദിഭാഷ. ചട്ടമ്പിസ്വാമികള്‍ ഈ കൃതി തമിഴിലാണ് രചിച്ചതെന്നും, സ്വാമികളുടെ ശിഷ്യനും പണ്ഡിതനുമായ പന്നിശ്ശേരി നാണുപിള്ള അതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയെന്നുമാണ് പറയപ്പെടുന്നത്. ഈ കൃതി രചിക്കപ്പെട്ടിട്ട് ഏകദേശം 80 വര്‍ഷത്തേയ്ക്ക് പ്രസിദ്ധീകരിക്കപ്പെടാതെയും കണ്ടുകിട്ടാതെയും ഇരിക്കുകയാണുണ്ടായത്. പിന്നീട് ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഒരുമിച്ച് ഒരു ഗ്രന്ഥമായി ആദ്യമായി പ്രസിദ്ധീകരിച്ച് മലയാളികളുടെയെല്ലാം ആദരവും കൃതജ്ഞതയും പിടിച്ചുപറ്റിയ ശ്രീ. കെ. മഹേശ്വരന്‍ നായര്‍ പെരുമ്പാവൂരിലുള്ള ഒരു ചട്ടമ്പിസ്വമികളുടെ ഒരു ഭക്തഗൃഹസ്ഥനില്‍ നിന്ന് ഇതിന്റെ ഒരു പഴയ കൈയ്യെഴുത്തുപ്രതി […]

Read Full Post »

ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച ദേവീ ചതുഃഷഷ്ട്യുപചാര പൂജാ സ്തോത്രം എന്ന കൃതിയ്ക്ക് മലയാളഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ് ദേവീ മാനസപൂജാ സ്തോത്രം. ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചിട്ടുണ്ട് – പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യര്‍ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ […]

Read Full Post »

മഹാഭാരതം: വേദവ്യാസമഹര്‍ഷി വിരചിച്ച മഹാഭാരതം ഒരു ലക്ഷത്തോളം ശ്ലോകങ്ങളുള്ള അതിബൃഹത്തായ കൃതിയാണ്. “ശ്രീമദ്ഭഗവദ്ഗീത” യാണ് മഹാഭാരതത്തിലെ വിവിധ ഉപാഖ്യാനങ്ങളിലും, ഉപദേശസംഗ്രഹങ്ങളിലും വെച്ച് ഏറ്റവും പ്രസിദ്ധിയാര്‍ജിച്ചതും ഏറ്റവുമധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. പ്രസിദ്ധിയിലും, ഉള്ളടക്കത്തിന്റെ മഹത്ത്വത്തിലും അതിനു തൊട്ടു പുറകില്‍ നില്ക്കുന്നവയാണ്, വിദുരനീതി, യക്ഷപ്രശ്നം, സനത്സുജാതീയം തുടങ്ങിയവ.  ധര്‍മ്മമാണ് മഹാഭാരതകഥയുടെ കേന്ദ്രബിന്ധു. എന്നാലും മറ്റു പുരുഷാര്‍ത്ഥങ്ങളായ അര്‍ഥം, കാമം, മോക്ഷം എന്നിവയെയും വ്യാസമഹര്‍ഷി യഥായോഗ്യം പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം സധൈര്യം ഇപ്രകാരം പ്രസ്താവിച്ചിട്ടുള്ളത് – ധര്‍മ്മേ […]

Read Full Post »

ലോകസാഹിത്യത്തിന് ഭാരതം നല്കിയ ഏറ്റവും അമൂല്യമായ സംഭാവനകളിലൊന്നാണ് പഞ്ചതന്ത്രം. ബി.സി.ഇ. മൂന്നാം ശതകത്തിനോടടുപ്പിച്ച് വിഷ്ണുശര്‍മ്മ എന്ന പണ്ഡിതന്‍ രചിച്ചതാണ് ഈ കൃതി എന്നു കരുതപ്പെടുന്നു. ലോകത്തിലെ ഒട്ടുമിക്കഭാഷകളിലും എത്രയോ ശതകങ്ങള്‍ക്കുമുമ്പുതന്നെ പഞ്ചതന്ത്രത്തിന് പരിഭാഷകള്‍ വന്നുകഴിഞ്ഞുവെന്നതുതന്നെ ഇതിന്റെ മഹത്വത്തെ വിളിച്ചോതുന്നു. ഇതിലെ കഥാപാത്രങ്ങള്‍ പക്ഷിമൃഗാദികളാണെന്നുള്ളതാന് ഇതിന്റെ മറ്റൊരു പ്രത്യേകത. പാടലീപുത്രത്തിലെ രാജാവായിരുന്ന അമരശക്തിയുടെ മന്ദബുദ്ധികളായ മൂന്നു പുത്രന്മാരെ രാജ്യഭരണത്തിനു പ്രാപ്തരാക്കുന്നതിനുവേണ്ടിയാണ് വിഷ്ണുശര്‍മ്മ ഈ രാജനീതിഗ്രന്ഥം രചിച്ചതെന്നു പറയപ്പെടുന്നു. ആരൊക്കെ ശ്രമിച്ചിട്ടും വിദ്യാദേവതയുടെ ശ്രീകോവിലില്‍ പ്രവേശനം ലഭിക്കാതിരുന്ന ആ രാജകുമാരന്മാരെ […]

Read Full Post »

സദ്ഗുരുവിന്റെ കാല്‍ക്കലിരുന്ന് അഭ്യസിക്കപ്പെടുന്നതും ആത്മസ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്തെ സമൂലം നശിപ്പിച്ച് മോക്ഷപ്രാപ്തിയിലേക്ക് നയിക്കുന്നതുമായ വിദ്യയാണ് ബ്രഹ്മവിദ്യ അഥവാ ഉപനിഷത്ത് എന്നാണ് ശ്രീശങ്കരാചാര്യസ്വാമികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ഉപനിഷത്ത് ഗ്രന്ഥത്തെ നാം ഔപചാരികമായി ഉപനിഷത്ത് എന്ന് വിളിക്കുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ബ്രഹ്മവിദ്യയാണ് ഉപനിഷത്ത്. അസംഖ്യം ഉപനിഷത്തുക്കളുള്ളതില്‍ പത്തെണ്ണം മുഖ്യമായി കരുതപ്പെടുന്നു. അവയില്‍ ഒന്നാണ് അഥര്‍വവേദാന്തര്‍ഗതമായ മുണ്ഡകോപനിഷത്ത്. ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ബൃഹത്തായ ഉപനിഷത്തുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെങ്കിലും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കണക്കിലെടുത്താല്‍ ഈ ഉപനിഷത്ത് അവയോട് തോളോട് തോള്‍ ചേര്‍ന്നു നില്ക്കുമെന്നതില്‍ സംശയമില്ല. […]

Read Full Post »

കഴിഞ്ഞ കുറേ തലമുറകളായി കേരളത്തിലെ സംസ്കൃതവിദ്യാര്‍ഥികള്‍ സംസ്കൃതഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അര്‍ഥം ശ്രീരാമന്റെ കഥ എന്നുമാണ്. ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീര്‍ത്തിതം എന്നു തുടങ്ങുന്ന ഇതിലെ ഒന്നു രണ്ടു ശ്ലോകങ്ങളെങ്കിലും മനഃപാഠമായിട്ടില്ലാത്ത മലയാളികളായ  സംസ്കൃതജ്ഞര്‍ വളരെ ചുരുക്കമായിരിക്കും. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മണ്‍മറഞ്ഞുപോയെങ്കിലും, കേരളസര്‍ക്കാര്‍ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡമെങ്കിലും ഉള്‍പെടുത്തിയിട്ടുണ്ടായിരുന്നു എന്ന […]

Read Full Post »

മഹാഭാരതത്തില്‍ അന്തര്‍ഗതമായതും അത്യന്തം വിജ്ഞാനപ്രദവുമായ ഒരു ആഖ്യാനമാണ് യക്ഷരൂപം ധരിച്ച യമനും യുധിഷ്ഠിരനുമായുള്ള സംവാദരൂപത്തിലുള്ള “യക്ഷപ്രശ്നം”. യമധര്‍മ്മന്‍ ഉന്നയിക്കുന്ന അതിക്ലിഷ്ടമായ 126 ചോദ്യങ്ങള്‍ക്ക് യുധിഷ്ഠിരന്‍ നല്കുന്ന ഉത്തരങ്ങള്‍ ഓരോന്നും അത്യന്തം ഉചിതവും അത്ഭുതകരവുമാണ്. യക്ഷപ്രശ്നത്തിന് മുന്നോടിയായി നടന്ന സംഭവങ്ങള്‍ ചുരുക്കി വിവരിക്കാം. പാണ്ഡവരുടെ വനവാസകാലത്ത് ഒരിക്കല്‍ അവര്‍ ഒരു മുനി അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഒരു മാനിനെ തേടി പുറപ്പെട്ടു. മാനിന്റെ കാല്‍പ്പാടുകള്‍ നോക്കി പിന്തുടര്‍ന്ന അവര്‍ ഒരു ഘോരവനത്തിലെത്തിച്ചേരുകയും, അവിടെ വെച്ച് യുധിഷ്ഠിരന് അത്യധികമായ ദാഹമനുഭവപ്പെടൂകയും ചെയ്തു. സഹദേവന്‍ […]

Read Full Post »

ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ […]

Read Full Post »

« Newer Posts - Older Posts »