ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി […]
Read Full Post »
ശ്രീ തിരുവള്ളുവര്‍ വിരചിച്ച തിരുക്കുറള്‍ തമിഴ് സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കൃതികളിലൊന്നാണ്. തിരുക്കുറള്‍ വിരചിതമായ കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലാണ് തിരുവള്ളുവര്‍ ജീവിച്ചിരുന്നതെന്നും അതല്ല നാലാം നൂറ്റാണ്ടിലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്ങനെയായാലും തിരുക്കുറളിന് പതിനഞ്ച് നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തമിഴ് മറൈ (തമിഴ് വേദം), തെയ്‌വ നൂല്‍ (ദിവ്യഗ്രന്ഥം) എന്നീ പേരുകളിലറിയപ്പെടുന്ന തിരുക്കുറളില്‍ 133 അധ്യായങ്ങളിലായി 1330 കുറളുകള്‍ – ഈരടികള്‍ – ആണുള്ളത്. ഇതില്‍ ഓരോ അധ്യായത്തിനും തനതായ വിഷയം […]
Read Full Post »
ശ്രീവേദവ്യാസരചിതമായ സ്കന്ദപുരാണാന്തര്‍ഗതമായ ഗുരുഗീത ശിവപാര്‍വതീസംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ പാര്‍വ്വതിയുടെ ചോദ്യങ്ങള്‍ക്കുത്തരമായി ശ്രീ പരമേശ്വരന്‍ ഇതില്‍ ഗുരുതത്വവും, ഗുരുപൂജാവിധികളും, ഒരു ശിഷ്യന് അവശ്യം വേണ്ട സദ്ഗുണങ്ങളും വിശദമായി വര്‍ണ്ണിക്കുന്നുണ്ട്. ഗുരുഭക്തരായ സാധകര്‍ക്ക് ഗുരുതത്വമറിഞ്ഞ് സദ്ഗുരുവിനെ സേവിക്കുവാനും, ഗുരുഗീത നിത്യം പാരായണം ചെയ്യുവാനും ഈ പുസ്തകം വളരെയധികം പ്രയോജനപ്പെടും. ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ ഗുരുസ്സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമഃ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ഗുരുസ്തോത്രം ഗുരുഗീതയില്‍ […]
Read Full Post »
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 14000 ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്. തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, എന്നും നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു […]
Read Full Post »
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹദ് ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് (M.S. Word Format)
Read Full Post »
ശ്രീ ശങ്കരാചാര്യര്‍ക്കു ശേഷം കേരളം കണ്ട ഒരസാമാന്യ ആധ്യാത്മിക പ്രതിഭാസമായ ശ്രീമത് ചട്ടമ്പിസ്വാമികള്‍ അദ്വൈതദര്‍ശനത്തെക്കുറിച്ച് മലയാളഭാഷയില്‍ രചിച്ച ഒരു പ്രകരണഗ്രന്ഥമാണ് അദ്വൈതചിന്താപദ്ധതി. അദ്വൈതദര്‍ശനത്തിന്റെ നാനാ വശങ്ങളെയും സാമാന്യമായും വേദാന്തപ്രക്രിയകളെക്കുറിച്ച് വിശേഷിച്ചും ശ്രീമത് ചട്ടമ്പിസ്വാമികള്‍ ഇതില്‍ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാല്‍ ജിജ്ഞാസുക്കള്‍ക്ക് ഈ ഗ്രന്ഥമെന്നും ഒരു വഴികാട്ടിയായിരിക്കും. ഡൗണ്‍ലോഡ് ഡൗണ്‍ലോഡ് 2
Read Full Post »
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു. ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ക്രിസ്തുവില്‍ വിശ്വസിച്ച് തങ്ങളെടെ […]
Read Full Post »
ദേവീസ്തോത്രങ്ങളില്‍ വെച്ച് ഏറ്റവും പ്രചാരമേറിയതും ഉത്തമവുമാണ് ലളിതാസഹസ്രനാമസ്തോത്രം. ബ്രഹ്മാണ്ഡപുരാണാന്തര്‍ഗതമായ ഈ സ്തോത്രം ഹയഗ്രീവ-അഗസ്ത്യ സംവാദരൂപത്തിലുള്ളതാണ്. ഈ സ്തോത്രം ദേവിയുടെ ആജ്ഞയനുസരിച്ച് വശിന്യാദി വാഗ്ദേവതകള്‍ രചിച്ചതായാണ് പറയപ്പെടുന്നത്. അതു കൊണ്ടുതന്നെ സഹസ്രനാമങ്ങളില്‍ ഏറ്റവും അധികം കാവ്യഭംഗിയുള്ളതാണ് ഈ സ്തോത്രം. ഇത് നിത്യപാരായണത്തിനും വെള്ളിയാഴ്ച തോറും പാരായണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഡൗണ്‍ലോഡ്
Read Full Post »
മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ പ്രത്യേകത അതു ഭക്തിരസപ്രധാനമാണെന്നതാണ്. തലമുറകളായി മലയാളികള്‍ തങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം വായിക്കുന്ന പതിവുണ്ട്. ഈ വരുന്ന രാമായണമാസത്തിനു മുമ്പായി ഈ ഇ-പുസ്തകത്തോടെ എന്റെ മലയാളം ബ്ലോഗിനു ഗണപതി കുറിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തിരക്കു പിടിച്ച ഇന്നത്തെ ജീവിതയാത്രയില്‍ വല്ലപ്പോഴുമൊന്നു തങ്ങളുടെ ലാപ് ടോപ്പിലോ പി. സി. യിലോ രാമായണം വായിക്കുവാനും അതിലെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഈ ഇ-പുസ്തകം […]
Read Full Post »