Feed on
Posts
Comments

ശക്ത്യാരാധകര്‍ക്ക് അത്യന്തം പ്രിയപ്പെട്ട ഒരു സ്തോത്രമാണ് മാര്‍ക്കണ്ഡേയ പുരാണത്തിലെ 81 മുതല്‍ 93 വരെയുള്ള അദ്ധ്യായങ്ങളിലടങ്ങിയിരിക്കുന്ന ദേവീമാഹാത്മ്യം. 700 പദ്യങ്ങളുള്ളതുകൊണ്ട് ഈ കൃതി ദുര്‍ഗ്ഗാസപ്തശതി എന്നും അറിയപ്പെടുന്നുണ്ട്. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങള്‍ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു.

മാര്‍ക്കണ്ഡേയമുനി ജൈമിനിയോടും ശിഷ്യന്മാരോടുമായി വര്‍ണ്ണിച്ച ദേവിയുടെ മഹിമയെക്കുറിക്കുന്നന്ന കഥകള്‍ അടങ്ങിയതാണ് ഈ സ്തോത്രം. 13 അദ്ധ്യായങ്ങളിലായി മുഖ്യമായി 3 കഥകളാണ് ഇതില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത്. രാജ്യഭ്രഷ്ടനായ സുരഥന്‍ എന്ന രാജാവും, സ്വബന്ധുക്കളാല്‍ വഞ്ചിതനായ സമാധി എന്ന വ്യാപാരിയും, ആദ്ധ്യാത്മികോപദേശത്തിലൂടെ അവരെ ദേവിയുടെ അനുഗ്രഹത്തിന് പാത്രമാക്കിത്തീര്‍ത്ത മേധസ്സ് എന്ന മുനിയുമാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍.

ദേവിയുടെ മാഹാത്മ്യത്തെ വിവരിക്കുന്ന മൂന്ന് ചരിത്രങ്ങള്‍ മേധസ്സ് എന്ന മുനിവര്യന്‍ അവരോട് (രാജാവിനോടും വ്യാപാരിയോടും) വര്‍ണ്ണിക്കുകയും അതു ശ്രവിച്ച് ദേവീഭക്തിയാല്‍ നിറഞ്ഞ ഹൃദയത്തോടെ അവരിരുവരും ഘോരമായ തപസ്സനുഷ്ഠിക്കുകയും അതില്‍ സംപ്രീതയായ ദേവി അവരുടെ മുന്നില്‍ പ്രത്യക്ഷയായി ഇഷ്ടവരങ്ങളെ നല്കി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നതാണ് ഈ സ്തോത്രത്തിലെ ഇതിവൃത്തം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ രൂപങ്ങളില്‍ ദേവി മഹിഷന്‍, ശുംഭനിശുഭന്മാര്‍, ധൂമ്രലോചനന്‍, ചണ്ഡമുണ്ഡന്മാര്‍, രക്തബീജന്‍ എന്നീ അസുരന്മാരെ വധിക്കുന്നതാണ് ഈ മൂന്ന് ചരിത്രങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഈ കൃതി മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടുവെങ്കിലും, ഇന്നും ഇതിനെ സംസ്കൃതത്തില്‍ തന്നെ പാരായണം ചെയ്യുവാനാണ് ദേവീഭക്തന്മാര്‍ അധികം പേരും ഇഷ്ടപ്പെടുന്നത്. ഇതിലെ ഓരോ ശ്ലോകത്തിനും മന്ത്രതുല്യമായ ശക്തിയുണ്ടെന്നുള്ള വിശ്വാസമായിരിക്കാം ഇതിനു കാരണം. ഈ സ്തോത്രം മുഴുവനും ഭക്തിരസപ്രധാനമാണെങ്കിലും 1, 4, 5, 11 എന്നീ നാല് അദ്ധ്യായങ്ങള്‍ വിശേഷിച്ചും അതിമനോഹരങ്ങളും വായനക്കാരെ ഭക്തിയിലാഴ്ത്താന്‍ പര്യാപ്തങ്ങളുമാണ്.

ദേവീമാഹാത്മ്യത്തിന്റെ ഈ ഇ-ബുക്ക് തയ്യാറാക്കുകയും ഈ ബ്ലോഗില്‍ ഇത് അപ്‍ലോഡ് ചെയ്യാന്‍ സ്നേഹപൂര്‍വ്വം അനുമതി നല്കുകയും ചെയ്ത എന്റെ സുഹൃത്തായ ശ്രീ. പി. എസ്സ്. രാമചന്ദ്രന് (രാമുവിന്) എന്റെ ഹൃദയംഗമമായ നന്ദി. മലയാളഭാഷയിലെ ആത്മീയഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യുകയെന്ന മഹായജ്ഞത്തിലേര്‍പ്പെട്ടിരിക്കുന്ന രാമുവിന് എന്റെ അഭിനന്ദങ്ങളും ആശംസകളും.

ഡൗണ്‍ലോഡ് ദേവീമാഹാത്മ്യം ഇ-ബുക്ക്

54 Responses to “ദേവീമാഹാത്മ്യം അര്‍ത്ഥസഹിതം Devi Mahatmyam Malayalam Text & Translation”

 1. Asokan says:

  Sir,

  I was longingly waiting for this digital book for a long time. Thank you very much. May mother chandi bless you and Mr. Ramachandran. what else to say.!!!!!!!!!!

  vinnetha pranam

  asokan

 2. amp says:

  plse chk 318-319 …..321-329

  • bharateeya says:

   Jayan,

   Could you please explain what the problem is?

  • amp says:

   Thanks devi e book.
   318-320 slokam meaning veraalle.?. 321 323 slokam type chaythittillalo.? pinna medas muni alla. sumedass anu. 2um meaning ??? 585 sranaya meaning saranam prapikkan yogya ???

   NB:pls chk kandiyor or author Malayalam book
   or send email address

   • bharateeya says:

    Jayan,

    Thanks for pointing our the errors. I will include these corrections in our next version of this e-book.

    I checked the Devi Mahatmyam text. Chapter 1, verse 10 says the name of the sage is Medhas itself. Please verify this yourself. I have sent you an email too.

    • Saji says:

     Sir,

     Thanks for the e-book, “Devi Mahatmyam” by the it is “SUMEDHAS MAHARSHI”

     • bharateeya says:

      സജി,
      മുകളിലെ കമന്റില്‍ ഞാന്‍ നേരത്തെ എഴുതിയതുപോലെ ദേവീമാഹാത്മ്യം ഒന്നാം അദ്ധ്യായത്തിലെ പത്താം ശ്ലോകത്തില്‍ ഋഷിയുടെ പേരു മേധസ് എന്നാണെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

 3. Varadarajan says:

  Dear Moderator,

  Unable to download Devi Mahatmyam. Please help.

  V Rajan

  • bharateeya says:

   Varadarajan,

   There is “download link” at the bottom of the post. If you click on it, a new page will open from which you can download the pdf file of Devi Mahatmyam. I checked the link just now. It is working.

   So, please try again. If you are not able to download the book, the only reason could be some firewall/anti-virus setting in your PC. You will have to change the settings and you will be able to download the e-book. Please let me know if you have any further problem.

 4. M.S.Prabhakaran says:

  അതിമനോഹരങ്ങളും ……………
  വായനക്കാരെ ഭക്തിയിലാഴ്ത്താന്‍ പര്യാപ്തങ്ങളുമാണ്.

  ദേവീമാഹാത്മ്യത്തിന്റെ ഈ
  ഇ-ബുക്ക്

 5. babukuttan.s says:

  വളരെ നന്ദി

  ബാബുകുട്ടന്‍.എസ
  കഠിനംകുളം

 6. guruprasad.J says:

  Thank you very much for your services to our culture.especially theses great texts for free down loading.thankyou very much to the whole team.pranamam

 7. Hari says:

  വളരെ നന്ദി

 8. usha pratap says:

  njan devi mahatymyam regular yi vayikkunnu.artha sahithamulla book theadatha sthalamilla.navarathri velayil thanne ath online kitty.Devikku sthuthy oppam Sirnum.Thank you sooooo much

 9. sandhya nair says:

  please please publish devi bhagavatham malayalam

 10. vishnu says:

  orayiram nanni, ithupole iniyum puthiya grandhangal aaarambikkan daivam anugrahikkatte…

 11. Ms Usha Prathap,

  Devi Mahathmyam ella arthathodum koodi Kandiyur Mahadeva sasthrikal bhashya ppeduthiyathu ellayidathum sulabhamanu. Chottanikkara kshetram, Guruvayur khsetram ennividangalilulla book shop kalil labhyamanu. Aksharathettu koodathe vayikkan ippol kittavunnathil ettavum mechamanu ee pusthakam.. Rs. 250/- aanu ee pusthakathinte vila. Kittiyillengil ariyikkuka. Pusthakam ethichutharam.

  Sri Mahadevyai namah:
  Ravindranath Kartha

  • reviraj says:

   Mr. Ravindra Nath Kartha

   I am looking for Devi mahatmyam book with word by word meaning in malayalam
   Is it avalable
   Thanks
   Reviraj N

 12. raji says:

  When we get devi mahatmyam in hariharakrishna sarma?

 13. Vijay says:

  Dear sir,

  Which sthothra will be the most beneficial to become excellent in studies and reach the highest in career as IAS and above. Please advice.

  Thanking You.
  Vijay
  8281717111

 14. satheesh kaimal says:

  എനിക്ക് കവചം,അര്‍ഗളം,കീലകം എന്നിവയുടെ ഷഡംഗന്യാസം അയച്ചു തരുമോ

 15. geetha says:

  Aglam,kavacham,keelakam

 16. SUMA DEVI says:

  Amme Narayana Devi Narayana Lakshmi Narayana Bhadre Narayana
  Enikku Devi Mahatmyam Pusthakam Venam
  Jai Sai Ram

  • SUMA DEVI says:

   Ashrayam Nee thanne allatharundu paril, Arorum Illathavarkee sannithi mele
   Ambike chottanikkara vazhunnoramme.
   Parayathen kathakalellam ariyunnoramma alle
   Anuthapam thonni Enne Alivodu nokkukille
   Enneyum kathidukille amme devi, Ambike chottanikkara vazhunnoramme
   Amme E prarthana nee kettukollename

 17. SUMA DEVI says:

  Amme bhagawati narayanee bhadrakali maheshwari karthyayani kathukollename

 18. Renu says:

  എന്റെ ഹൃദയംഗമമായ നന്ദി

 19. Jayasree says:

  This is very useful for devotees. Thanks.

 20. JALAJA says:

  Sir,

  Namaskaram,
  I have purchased a Devi Mahatmyam malayalam book before 10 years. I usually recited the same during Navratri. But now I read from somewhere that before reading the Devi Mahathmym book, one should chant many slokas and agnyasam etc.,
  But I could not recite the said slokas being a non-bhrahmin. By the fear of above I didn’t read this Navratri. But mentally I am so worried for not reading the same.
  Pls help & advise me about this. Thank you so much

  • bharateeya says:

   Namaste, You will have to receive initiation from an Acharya to chant Nyasa, Argalam, Kilakam, etc. Till then, you can continue to chant Devi Mahatmyam without nyasa, and other stotras, as you used to do till last year. In bhakti yoga, bhava is more important than ritual. It is said that a famous devotee of Guruvayurappan chanted ‘Padmanabho Maraprabhu’ in place of ‘Padmanabho’maraprabhu’. Bhagavan was nonetheless pleased with his devotion.

   • Jalaja says:

    Namaste,

    Thanks for your prompt reply.
    As per your suggestion I would like to read only the 13 chapters from holy book, without reading kelam, argalam, rahasym stotras.
    Thanks…

 21. raju says:

  Sir,
  Amme Narayana Devi Narayana!!!
  It is very helpful for devotees, Many Many Thanks.
  Could you please explain how to chant this. It is necessary to chant the slokas, Can we get benefit if we read only Malayalam translation.

 22. Sugathan. T. P says:

  sir, I am Sugathan,
  is there any possibilities to get MANUSMRITHI in malayalam ?

 23. Srujesh T V says:

  Amme Mahamaye Ambike Adhiparashakthi……….
  I have downloaded this Book..It is very helpful for devotees..Thanks….

 24. Sreekanth S says:

  I downloaded devimahatmyam epub format and uploaded in my Google playstore. It’s coming with junk characters. I mean Malayalam font not coming. Please help.

 25. Vidya says:

  This is very useful. Thank you so much for your great effort.

 26. g radhakrishnan says:

  namaskaram:

  unable to download malayalam version. please help me. there is a download option. but it is showing the pages without down load option. if you have the link please send the same

 27. g radhakrishnan says:

  Namaskaaram. Sir please send the Devi Mahatmyam in word format in Malayalam. I need to increase the font size and recite the same. Or anybody else who can help me as to how to convert the pdf format into word. Please help me. you can even send the same in my mail i.e. iyergrk@gmail.com/

  regards

 28. രാജീവ് says:

  അങ്ങയുടെ ഈ ഉദ്യമത്തിനു സാദര പ്രണാമം, എനിക്ക് ഒരു അപേക്ഷയുണ്ട് ഭദ്രകാളി രുദ്രസുത ഭവാനി ഭവനാശിനി എന്ന അഷ്ടോത്തരം എവിടെയാണ് വരുന്നത് അതിന്റെ ധ്യാനശ്ലോകം സഹിതം പ്രസിദ്ധീകരിക്കാൻ സാധിക്കുമോ.

  • bharateeya says:

   ഭദ്രകാളീ രുദ്രസുതാ എന്നു തുടങ്ങുന്ന അഷ്ടോത്തരശതനാമസ്തോത്രം താഴെ ചേര്‍ക്കുന്നു. shiv shakti kripa foundation എന്ന എഫ്.ബി. പേജില്‍നിന്നു കിട്ടിയതാണ്. ഈ സ്തോത്രം ഏതു തന്ത്രഗ്രന്ഥത്തിലുള്‍പ്പെടുന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ചില അക്ഷരത്തെറ്റുകളുണ്ട്. അത് തിരുത്തി ഉപയോഗിക്കുമെന്നു കരുതുന്നു.
   ==========================
   ഭദ്രകാലീ അഷ്ടോത്തരശതനാമാവലീ

   ധ്യാനം:

   ഓം
   ശംഭുസ്ഥാ ശശ-ലക്ഷ്മ-ഘണ്ഡ-വിലസത് കോടീരചൂടോജ്വലാ
   ബിഭ്രാണാ-കര-പാംഗജൈര ഗുണ സൃണി ശൂലം കപാലം തഥാ
   മുണ്ഡസ്രക് പരിമണ്ഡിതാ ത്രിനയനാ രക്താംഗരാഗാമ്ശൂകാ
   സര്വാലംഗരണോജ്വലാ ശിതിനിഭാ വഃ പാതുനിത്യം ശിവാ

   സ്തോത്രം :

   ഓം
   ഭദ്രകാലീ രുദ്രസുതാ ഭവാനീ ഭവനാശിനീ
   ശംഭോരനയനസംഭൂതാ ശിവാത്മാനന്ദകാരിണീ
   കാലീകരാലവദനാ ദംഷ്ട്രോഗ്രഭൃകുടീമുഖാ
   ചാമുണ്ഡാ ചണ്ഡികാ ചണ്ഡീ ചണ്ഡമുണ്ഡനിഷൂദിനീ
   രക്താംഗീ രക്തനയനാ രക്താംബരവിരാജിതാ
   രക്തബീജവധോദ്യുക്താ രണഭൂമിനിവാസിനീ
   ഗജചര്മാംബരധരാ ഭിന്നാഞ്ജനസമപ്രഭാ
   ഭക്തപ്രിയാ ഭക്തവശ്യാ ഭക്താനാമഭയങ്കരീ
   ഭൈരവീ ഭൈരവാരാധ്യാ മഹാഭൈരവപൂജിതാ
   ജ്വാലാമുഖീ ഖോരരൂപാ സര്വലോകഭയങ്കരീ
   മണിമഞ്ജീരനിനദാ കിന്ഗിണീജാലഭൂഷിതാ
   കുംഭീന്ദ്രകുണ്ഡലധരാ കുംഭികുംഭസ്തനദ്വയീ
   നാനാരത്നവിചിത്രാംഗീ വിദ്യുത്പുഞ്ചസമപ്രഭാ
   ഘോരാട്ടഹാസനിനദാ മന്ദഹാസാസിധരിണീ
   ഈശ്വരീ പുണ്യഭരിതാ സര്വശക്തിസ്വരൂപിണീ
   രക്തേശ്വരീ മഹാകാലീ സപ്തമാതൃഗണാധിപാ
   കരുണാലോലഹൃദയാ കരുണ്യാമൃതവര്ഷിണീ
   കപാലശൂലചര്മാസിപാശാംഗുശഹലായുധാ
   ഹരക്രോധാനലജ്വാലാ മഹാരൗദ്രാSരിഭീഷണാ
   ശിവപ്രിയസുതാ സര്വാ സര്വലോകേശ്വരേശ്വരീ
   നീലാംഭോദനിഭാ ഭോഗാ കബരീഭാരശോഭിതാ
   ഹാലാഹലോദ്ഭവാ സര്വസുഭഗാ ഹരകന്യകാ
   ധരാ സുരൈരസദാസേവ്യാ സിദ്ധഗന്ധര്വസേവിതാ
   പ്രത്യംഗിരീ ഭൂതധാത്രീ ഭൂതഘ്നീ ഭിന്നഭൈരവീ
   നിത്യാനന്ദകരീ നിത്യാ ദേവീ ഹൈമവതീ ശുഭാ
   കാലാഗ്നിരുദ്രതനയാ കാലരാത്രീ ഭയങ്കരീ
   മഹാപ്രലയഗംഭീരാ മഹാരണ്യനിവാസിനീ
   ജ്ഞാനാSവിദ്യാ ജ്ഞാനപരാ ജ്ഞാനസംബദ്പ്രദായിനീ
   വേതലശിഖരാരൂഢാ മഹാബലപരാക്രമാ
   കഷ്ടദുഷ്ടവധോദ്യുക്താ ശിഷ്ടപാലനതത്പരാ
   സര്വമായാപ്രശമനീ ചിത്തവിഭ്രമഹാരിണീ
   സര്വമന്ത്രമയീ മാതാ സര്വയന്ത്രസ്വരൂപിണീ
   മഹാപാനമദോന്മത്താ മന്ദഹാസവിലാസിനീ
   ശ്മശാനനൃത്തനിലയാ ഭൂതപ്രമഥനായികാ
   ഹ്രീങ്കാരീ ലോകജനനീ മഹാമായാ ഹരിപ്രിയാ
   സന്ധ്യാര്കകോടിസദൄശാ സംസാരഭയനാശിനീ
   സര്വസാമ്രാജ്യഫലദാ സര്വശത്രുവിനാശിനീ
   ഹൃദയാംബുജമധ്യസ്താ ഹൃദയഗ്രന്ഥിഭേദിനീ
   ക്ഷിപ്രപ്രസാദഹൃദയാ ക്ഷേത്രപാലസമാശ്രയാ
   സര്വബാധാപ്രശമനീ സര്വരോഗവിനാശിനീ
   ശങ്കരസ്യാംഗമാരൂഢാ ശങ്കരസ്യഹിതങ്കരീ
   സൂര്യേന്ദുവഹ്നിനയനാ സര്വജ്ഞാ സര്വമംഗലാ
   അചിന്ത്യരൂപമഹിമാ അനന്താനന്ദവിഗ്രഹാ
   അഷ്ടോത്തരശതം ദേവ്യാ ഭുക്തിമുക്തി ഫലപ്രദം

 29. Blessed to get Devi Mahathmyam here. Grateful to the team for this noble effort.

 30. g radhakrishnan says:

  namaskaram. can you help me sending devi mahatmyam in word format. please

 31. SREEKUMAR P R says:

  മറ്റ് പ്രസാധകരുടെ പകര്‍പ്പുകളിലും ഓണ്‍ലൈനില്‍ ലഭ്യമായ പകര്‍പ്പുകളിലും അടിസ്ഥാന പരമായിഇവിടെ കൊടുത്തിരിക്കുന്ന പകര്‍പ്പില്‍ നിന്ന് മാറ്റം കാണുന്നു .
  ഒരു ഉദാഹരണം മാത്രം എടുത്താല്‍ കീലക സ്തോത്രത്തിന്റെ ഋഷി ആയി ഇവിടെ മേല്‍ പറഞ്ഞിരിക്കുന്നത് “വിശുദ്ധ ജ്ഞാന ഋഷി ” എന്നാണ് .എന്നാല്‍ മറ്റു പ്രതികളില്‍ അത് “ശിവ ഋഷി ” എന്നാണു കാണുന്നത് .കൂടാതെ അര്‍ഗള സ്തോത്രത്തിന്റെ ഋഷി ആയി “ഭൈരവ ഋഷി ” യെ ആണ് നിങ്ങളുടെ ഈ പകര്‍പ്പില്‍ കാണുന്നത് .എന്നാല്‍ മറ്റു പ്രസാധകരുടെ പകര്‍പ്പുകളില്‍ കാണുന്നത് “വിഷ്ണുരിഷി” എന്നാണ് .കൂടാതെ ചില ശ്ലോകങ്ങങ്ങളിലും വ്യത്യാസവും അപൂര്‍ണതയും കാണുന്നു .

 32. Rajesh says:

  അഷ്ടഭുജങ്ങളോട് കൂടിയ ഭദ്രകാളിയുടെ ധ്യാനം ഒന്ന് തരാമോ

 33. Bindu Menon says:

  Hello,
  Devi Bhagavatham malayalam (Bhashyam) digital copy is available? Please provide me the download link.
  Thank you
  Bindu Menon

 34. SREEKUMAR P R says:

  ഇ ബുക്ക്‌ തയ്യാറാക്കി എന്നൂ മേല്‍ പറയുന്ന . പി. എസ്സ്. രാമചന്ദ്രന് എന്ന ആളെ മുകളില്‍ കൊടുത്തിരിക്കുന്ന facebbook അക്കൗണ്ട്‌ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല ,അദ്ദേഹം പ്രതികരിക്കുന്നില്ല ,മാത്രമല്ല ഇപ്പോള്‍ ആ ലിങ്ക് പ്രവര്തിക്കുന്നും ഇല്ല ,അഡ്മിന്‍ ഇത് കാണുന്നു എങ്കില്‍ ദയവായി സഹായിക്കുക എന്നെ ബന്ധപ്പെടുക

 35. Sureshbabu says:

  വൈശാഖ മാഹാത്മ്യം കിട്ടുമോ
  Vaysaka mahathmyam malayalam book pdf file required

  • bharateeya says:

   വൈശാഖമാഹാത്മ്യം ഇ-ബുക്ക് ഇന്റര്‍നെറ്റില്‍ എവിടെയും കണ്ടിട്ടില്ല. സ്കന്ദപുരാണത്തിലെ രണ്ടാമത്തെ ഖണ്ഡമായ വൈഷ്ണവഖണ്ഡത്തിലാണ് വൈശാഖമാഹാത്മ്യം അടങ്ങിയുട്ടുള്ളത്. സ്കന്ദപുരാണം മലയാള പരിഭാഷ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 36. reviraj says:

  Sir,

  wonderful book in malayalam with meaning.
  Thanks for the effort put by everyone and releasing this e book.
  I am looking for prathi padam meaning in malayalam.
  ie word by word meaning in malayalam. Is it avalable.

  I am learning sundara kandam and following your e book for word by word meaning.
  Really useful and i am enjoying. Moreover, if i get any doubt in reading the shlokas, the word by word meaning helps to split the word correctly.
  looking forward for your reply
  Regards
  reviraj N

 37. dr vivek v says:

  thank you for the pdf
  a much needed pdf .
  thank you once again from the bottom of my heart for
  1. e preservation of our scriptures
  2. devimahatmyam in particular

 38. SAYOOJ says:

  ഈ പുസ്തകത്തിന്റ പ്രിന്റ്ഡ് കോപ്പി ലഭ്യമാണോ? ഉണ്ടെകിൽ അറിയിക്കുക.

 39. Anil Kumar says:

  Great 👍 effort

  Best 👍 wishes

Leave a Reply to Jalaja