ശ്രീചക്രം അഥവാ ശ്രീയന്ത്രം:
ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതിമഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തില്‍ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തില്‍. ഇതില്‍ ശക്തിയെപ്രതിനിധാനം ചെയ്യുന്ന 5 ത്രികോണങ്ങള്‍ അധോമുഖമായും, ശിവനെ പ്രതിനിധാനം ചെയ്യുന്ന 4 ത്രികോണങ്ങള്‍ ഊര്‍ധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മുന്നരക്കോടി തീര്‍ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീ ചക്രദര്‍ശനം കൊണ്ടു കിട്ടുമെന്നാണു ‘തന്ത്രസാര’ത്തില്‍ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്തോത്രത്തില്‍ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്.
ഗ്രന്ഥവിഷയം:
പൂജാവിധികളെക്കുറിച്ച് ചട്ടമ്പിസ്വാമികള്‍ എഴുതിയിട്ടുള്ള ഒരേഒരു ഗ്രന്ഥമായിരിക്കാം ഒരു പക്ഷേ “ശ്രീചക്രപൂജാകല്പം”. ശ്രീചക്രപൂജാവിധി അതായത് ശ്രീചക്രത്തെ ഉപയോഗിച്ചുകൊണ്ടുള്ള കാളീപൂജ ചെയ്യുവാനുള്ള വിധിയാണ് ഇതിലെ വിഷയം. എന്നാലും ഗ്രന്ഥാരംഭത്തില്‍തന്നെ സംസ്കൃത, തമിഴ്, മലയാളപ്രമാണശ്ലോകങ്ങളെ ഉദ്ധരിച്ചുകൊണ്ട്, ശ്രീചക്രത്തെ വരയ്ക്കുവാനുള്ള നിര്‍ദ്ദേശങ്ങളും ചട്ടമ്പിസ്വാമികള്‍ വളരെ വിശദമായിത്തന്നെ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
കേവലം ശ്രീയന്ത്രരചനാവിധിയും, പൂജാവിധിയും മാത്രമാണ് സ്വാമികള്‍ ഇതില്‍ വര്‍ണ്ണിച്ചിട്ടുള്ളത്. അതേസമയം ശ്രീവിദ്യാ സമ്പ്രദായത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് വിദ്വാനും അനുഭവസമ്പന്നനുമായ ഒരു ഗുരുവില്‍നിന്നും ശ്രീവിദ്യാ ഉപാസനയ്ക്കുള്ള ഉപദേശം സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഒരു കൈപ്പുസ്തകമായി മാത്രം ഉപയോഗിക്കുവാന്‍ ഉദ്ദേശിച്ചായിരിക്കണം ചട്ടമ്പിസ്വാമികള്‍ ഇതെഴുതിയിട്ടുണ്ടായിരിക്കുക എന്ന് നമുക്ക് മനസ്സിലാക്കാം.
ശ്രീചക്രപൂജാകല്പം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
കൃതജ്ഞതയും സമര്‍പ്പണവും
ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പതിനൊന്നാമത്തെ ഇ-ബുക്കായ ശ്രീചക്രപൂജാകല്പം ടൈപ്പ് ചെയ്തത് സുഗേഷ് ആചാരിയാണ് എന്ന് നന്ദിപൂര്‍വ്വം അറിയിക്കട്ടെ. ഇതിന്റെ ടൈപ്പിങ്ങ് മുഴുവനും കഴിഞ്ഞിട്ട് ഒരു മാസത്തിലധികമായെങ്കിലും പ്രൂഫ് റീഡിങ്ങും ഫോര്‍മ്മാറ്റിങ്ങും ചെയ്യുവാന്‍ ഉണ്ടായ കാലതാമസം മൂലമാണ് ഇ-ബുക്ക് പ്രസിദ്ധീകരിക്കുവാന്‍ ഇത്രയും വൈകിയത്. “ശ്രീചക്രപൂജാകല്പ”ത്തിന്റെ ഈ ഇ-ബുക്ക് എല്ലാ ദേവീഭക്തന്മാര്‍ക്കുമായി ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നു.
thanks for sharing sreechakra pooja kalpam
it will be very helpful if get a malabar manuel by william logan…….
Muralikrishna,
Second part of the book is available at DLI – Malabar Volume II., 2990100067075. William Logan. 1989. english. SOCIAL SCIENCES. 436 pgs. You could download it using DLI Downloader which is a free software that can be downloaded from aupasana.com
Please sent srichakra pooja vidhi
hats off to all your efforts…. you people are doing a great thing. will be more happy to see more books based on tantric yantra worship, kundalini yoga , mantra siddhi and such sort of things……
Please send to me the book “Sree Chakra”
Please send sri chakra pooja kalpam