Feed on
Posts
Comments


സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം

“ശ്രീ ശങ്കരഭഗവല്‍പാദരുടെ വേദാന്തപ്രകരണങ്ങളില്‍ എല്ലാംകൊണ്ടും ബൃഹത്തും മഹത്തുമായ പ്രകരണമാണ് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹം. ഈ ഒരു പ്രകരണത്തെമാത്രം ശരിയായി പഠിച്ചാല്‍തന്നെ ഒരാള്‍ക്ക് അദ്വൈതവേദാന്തത്തില്‍ നിസ്സംശയമായ അറിവുണ്ടാവാം. അത്രമാത്രം വിപുലവും സമ്പൂര്‍ണ്ണവുമാണ് ഇതിലെ പ്രതിപാദനം. പ്രായേണ ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുകയും ആവശ്യമുള്ളിടത്തു പൂര്‍വ്വപക്ഷങ്ങളെ അവതരിപ്പിക്കുകയും സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ വേദാന്തവിദ്യാര്‍ത്ഥികള്‍ക്കും, ജിജ്ഞാസുക്കള്‍ക്കും ഈ പ്രകരണം വലിയൊരനുഗ്രഹം തന്നെയാണ്.” ഈ ഗ്രന്ഥത്തിന് മലയാളത്തില്‍ വ്യാഖ്യാനം രചിച്ച് മലയാളികളായ മുമുക്ഷുക്കളെയെല്ലാം അനുഗ്രഹിച്ച സ്വാമി ജ്ഞാനാനന്ദസരസ്വതി തന്റെ വ്യാഖ്യാനത്തിന്റെ മുഖവുരയിലെഴുതിയ അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.

സ്വാമി ജ്ഞാനാനന്ദസരസ്വതി

ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും വേദാന്തശാസ്ത്രഗ്രന്ഥങ്ങള്‍, വായിക്കുന്നവര്‍ക്ക് സുപരിചിതനാണ് സമാദരണീയനായ സ്വാമി ജ്ഞാനാനന്ദസരസ്വതി. ഋഷീകേശിലെ ശ്രീ ശിവാനന്ദസ്വാമികളുടെ അടുക്കല്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ച അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ ആദ്ധ്യാത്മികപ്രഭാഷണങ്ങളിലൂടെയും, ആദ്ധ്യാത്മികഗ്രന്ഥരചനകളിലൂടെയും മലയാളികളുടെയിടയില്‍ ഒരു ആദ്ധ്യാത്മിക ഉണര്‍വ്വുണ്ടാക്കുന്നതിന് അക്ഷീണം പരിശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം സ്വതന്ത്രമായി രചിച്ചതും, വ്യാഖ്യാനം രചിച്ചിട്ടുള്ളതുമായ ഗ്രന്ഥങ്ങള്‍ നിരവധിയാണ്.

സ്വാമി സ്വരൂപാനന്ദ സരസ്വതി എഴുതിയ ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ ഒരു ലഘുജീവചരിത്രത്തിന്റെ ഇ-ബുക്ക് ഈ പോസ്റ്റിന്റെ താഴെയായി നല്കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൃതജ്ഞതയും ഗ്രന്ഥസമര്‍പ്പണവും

ഈ ഗ്രന്ഥം ഇ-ബുക്കിന്റെ രൂപത്തില്‍ ഈ ബ്ലോഗില്‍ പോസ്റ്റു ചെയ്യുന്നതിന് അനുവാദം നല്കിയ പാലക്കാട്ട് ശിവാനന്ദാശ്രമം മഠാധിപതിയുടെയും മറ്റ് അധികൃതരുടേയും ഉദാരമനസ്കതയ്ക്കു മുന്നില്‍ സവിനയം നമോവാകമര്‍പ്പിക്കുന്നു. അതോടൊപ്പം ഈ ഇ-ബുക്ക് വായനക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതിന് കാരണമായി നിന്നുകൊണ്ട് എനിക്ക് ആദ്യാവസാനം പ്രചോദനമേകുകയും, ഇതിന്റെ ഡിജിറ്റൈസേഷനില്‍ മുഖ്യമായി പങ്കുവഹിക്കുകയും ചെയ്ത രാമുവിനോടും, ഈ പ്രോജക്ടിലെ മറ്റു പങ്കാളികളായ രാജ്മോഹന്‍, അബ്രഹാം, പ്രജിത്ത്, ആശാകിരണ്‍ എന്നിവരോടുമുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. ഇനിയും ഇത്തരത്തില്‍ നിരവധി ഗ്രന്ഥരത്നങ്ങള്‍ മലയാളികള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ സര്‍വ്വേശ്വരന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹത്തിന്റെ ഇ-പുസ്തകം സംപൂജ്യ ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ നൂറ്റിയൊന്നാം ജയന്തി വേളയില്‍ (ഫെബ്രുവരി ഏഴിന്)അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ആദരസമേതം സമര്‍പ്പിക്കട്ടെ.

സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം ഡൗണ്‍ലോഡ്
സ്വാമി ജ്ഞാനാനന്ദസരസ്വതി – ലഘുജീവചരിത്രം ഡൗണ്‍ലോഡ് ലിങ്ക്

13 Responses to “സര്‍വ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം – വ്യാഖ്യാനം – സ്വാമി ജ്ഞാനാനന്ദസരസ്വതി Sarva Vedanta Siddhanta Sara Sangraha of Adi Sankara – Malayalam”

 1. Raghunadhan.V. says:

  അഭിവന്ദ്യനായ ശ്രീ ശങ്കരന്‍ ,

  സര്‍വദാ സ്മരണീയനായ സംപൂജ്യ ഗുരുദേവന്‍ ശ്രീമത് ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ ഈ മഹത് ഗ്രന്ഥം ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുക വഴി താങ്കള്‍ മലയാള ഭാഷയെയും ,സജ്ജനങ്ങളെയും അനുഗ്രഹിച്ചിരിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശിവാനന്ദാശ്രമത്തില്‍ ശ്രീമത് സ്വരൂപാനന്ദസരസ്വതി സ്വാമികളെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഒരാള്‍ക്ക് സ്വാമിജിയുടെ ഈ ഗ്രന്ഥം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുമതി നല്‍കിയ കാര്യം സൂചിപ്പിച്ചിരുന്നു.അത് പക്ഷെ ശ്രീ ശങ്കരനാനെന്നു മനസ്സിലായില്ല.ഏതായാലും താങ്കളുടെ മഹത്കൃത്യം പ്രശംസിക്കപ്പെടെ ണ്ടതാണ്.തുടര്‍ന്നും ഇത്തരം മഹാല്‍ക്കാര്യങ്ങള്‍ ചെയ്യുവാന്‍ സ്വാമിജിയുടെയും,സര്‍വേശ്വരന്റെയും അനുഗ്രഹം ഉണ്ടാകട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു. കൂടാതെ ശ്രീമത് സ്വരൂപാനന്ദ സ്വാമികള്‍ വിരചിച്ച ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ ജീവചരിത്രം സ്വാമിജിയുടെ നൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് ഞങ്ങള്‍ ശ്രേയസ്സില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.താങ്കള്‍ക്കു താല്‍പ്പര്യമുള്ള പക്ഷം അത് ഈ ബ്ലോഗിലും പ്രസിദ്ധീകരിച്ചു കാണണമെന്ന് ആഗ്രഹമുണ്ട് .അഭിപ്രായം അറിയിക്കുമല്ലോ ?

  ആദരപൂര്‍വ്വം,

  രഘുനാഥന്‍ .വി,
  ദുബായ്.

  • bharateeya says:

   രഘുനാഥന്‍,

   പ്രോത്സാഹനത്തിന് നന്ദി.

   ശ്രീമത് സ്വരൂപാനന്ദ സ്വാമികള്‍ വിരചിച്ച ജ്ഞാനാനന്ദസരസ്വതി സ്വാമികളുടെ ജീവചരിത്രത്തിന്റെ ഇ-ബുക്ക്
   ഈ ബ്ലോഗിലും പ്രസിദ്ധീകരിക്കുവാന്‍ നല്കുകയാണെങ്കില്‍ വളരെ സന്തോഷത്തോടെ തന്നെ അത് ചെയ്യുവാന്‍ ഞാന്‍ തയ്യാറാണ്. രഘുനാഥന്‍ജിയ്ക്ക് ഞാനൊരു ഇ-മെയില്‍ അയച്ചിട്ടുണ്ട്. ആ ഇ-മെയില്‍ വിലാസത്തില്‍ ഇ-ബുക്ക് അയച്ചു തന്നാല്‍ മതിയാകും.

   ശങ്കരന്‍

 2. Suresh says:

  ‘സര്‍വ വേദാന്ത സിദ്ധാന്ത സാര സംഗ്രഹം ‘ വളരെ പ്രിയപ്പെട്ട കൃതി, ശ്രീമദ് ജ്ഞാനാനന്ദ സ്വാമികള്‍ സ്നേഹ സമ്പന്നനായ ഗുരു.. ഒരിക്കല്‍ ബാംഗ്ലൂര്‍ ചിന്മയ മിഷന്‍ ടെമ്പിളില്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായി..

  ജഗദീശ്വരന്‍ താങ്കളുടെ പ്രാര്‍ത്ഥന സഫലമാക്കട്ടെ ! അതിനുള്ള ആയുസ്സും ആരോഗ്യവും വിഭവങ്ങളും താങ്കള്‍ക്കു ലഭിക്കട്ടെ !

  • bharateeya says:

   സുരേഷ്,

   താങ്കളുടെ നല്ല മനസ്സിനുമുമ്പില്‍ ശിരസ്സു നമിക്കുന്നു. പ്രോത്സാഹനത്തിന് നന്ദി. ഇത്രയുമെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞത് സന്മനസ്സുള്ളവരായ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണവും സഹായവും കൊണ്ടാണ്.

   ഇനിയും ഈ പ്രയത്നം തുടര്‍ന്നു ചെയ്യുവാന്‍ ആഗ്രഹമുണ്ട്, ശ്രമിക്കാം.

 3. bharateeya says:

  ഇ-ബുക്കിന്റെ പരിഷ്കരിച്ച പതിപ്പ്

  സര്‍വ്വവേദാന്തസിദ്ധാന്തസാരസംഗ്രഹത്തിന്റെ ഇ-ബുക്ക് പോസ്റ്റ് ചെയ്തിട്ട് ഒരാഴ്ചയായി. വളരെയധികം സമയം ചെലവഴിച്ചിട്ടാണ് ആദ്യറൗണ്ട് പ്രൂഫ്റീഡിങ്ങ് നടത്തിയത്. അത് കഴിഞ്ഞ ഉടനെയാണ് ഇ-ബുക്ക് പോസ്റ്റ് ചെയ്തതും. ഇനിയും അക്ഷരത്തെറ്റുകളുണ്ടെന്നറിയാമായിരുന്നു. അതേസമയം ഇ-ബുക്ക് പോസ്റ്റ് ചെയ്താല്‍ ആരെങ്കിലും അത് വായിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സഹായിക്കുമെന്ന് ഒരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. അത് അസ്ഥാനത്തായില്ല. ശ്രീ സുഗേഷ് ആചാരി കഴിഞ്ഞ മൂന്നു നാലു ദിവസമായി തുടരെത്തുടരെ ഇ-മെയിലിലൂടെ അക്ഷരത്തെറ്റുകളുടെ ലിസ്റ്റ് അയച്ചുതരുകയും അതനുസരിച്ച് ഫൈനല്‍ റൗണ്ട് പ്രൂഫ്റീഡിങ്ങ് പൂര്‍ണ്ണമാക്കാന്‍ സാധിക്കുകയും ചെയ്തു. ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പ്രൂഫ്റീഡിങ്ങ് തീര്‍ക്കുവാന്‍ സഹായിച്ച സുഗേഷിനോടുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു.

  ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഇ-ബുക്കില്‍ തെറ്റുകള്‍ തീരെയില്ല എന്ന് അവകാശപ്പെടുന്നില്ല. എന്നാലും തെറ്റുകള്‍ ഒരു പരിധിവരെ കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു കരുതുന്നു.

 4. rakesh says:

  Valarayere nanniyunnundu ee e-book publish cheythathinu !! Ee effortinte punyam angekku theerchayayum labikkum !!

 5. bhattathiri mulavana says:

  Indian Vedic contribution is a reservoir of Vibrant Information and
  Harmonious Creativity. May the womb of nature embrace all with
  tranquil blessings from this day forward. Let this attract one’s
  attention affecting them positively. It is a Sanctuary of the Self a
  Creative Venue which serves as an Enduring Expression of Lightness,
  where a peaceful Atmosphere with Sunlight Flows and serene atmosphere
  prevail.

  In the storm of life we struggle through myriads of stimuli of
  pressure, stress, and multi problems that seek for a solution and
  answer. We are so suppressed by the routine of this every life style
  that most of us seem helpless. However, if we look closely to ancient
  techniques we shall discover the magnificent way to understand and
  realize the ones around us and mostly ourselves. If only we could stop
  for a moment and allow this to happen. May all beings be happy (Loka
  Samastha Sukhino Bhavanthu)

 6. suresh says:

  താങ്കള്‍ക്കും സഹപ്രവര്‍ത്തകര്കും വളരെ നന്ദി

 7. Sathyan S says:

  ORAAYIRAM NANDI.

 8. Anil says:

  Sir,
  Will i get a copy of Mahabharatha Sarasarwaswam of Swami Njananda Saraswathi, published by Ananda Kudeeram, Kanyakumari.
  Thanks,
  Anil

 9. Sarath says:

  Let peace and love spreads the world.. thankyou

 10. NEELAKANTAN R says:

  Sir,
  Can i get the malayalam gook of mahabharatha sarasarvaswam vol 1 and vol2, by Swami jyananda saraswathi

Leave a Reply