മനുഷ്യജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും ശാശ്വത പരിഹാരമോതുന്ന സനാതനചിന്താപദ്ധതിയാണ് അദ്വൈതദര്‍ശനം. അത് ഋഷിമാരുടെ അനുഭൂതിമാത്രമല്ല സമസ്തചരാചരങ്ങളുടെയും അകപ്പൊരുള്‍ അനാവരണം ചെയ്യുന്ന ജീവിതദര്‍ശനം കൂടിയാണ്. ലോകം കണ്ട ഏറ്റവും മികച്ച ജ്ഞാനമീമാംസയും യുക്തിചിന്തയുമാണ് അദ്വൈതദര്‍ശനം. അദ്വൈതവേദാന്തം പഠിച്ചുതുടങ്ങുന്നവര്‍ക്ക് ഏറ്റവും യോജിച്ച ഒരു കൈപ്പുസ്തകമാണ്, ശ്രീ ചട്ടമ്പിസ്വാമികള്‍ വിരചിച്ച അദ്വൈതചിന്താപദ്ധതി. അദ്ധ്യാരോപാപവാദങ്ങള്‍, ശരീരതത്ത്വസംഗ്രഹം, ജഗന്മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും, തത്ത്വമസിമഹാവാക്യോപദേശം, ചതുര്‍വ്വേദമഹാവാക്യങ്ങള്‍, ശ്രുതിസാരമഹാവാക്യപ്രകരണം എന്നീ ആറ് അദ്ധ്യായങ്ങളിലായി വേദാന്തശാസ്ത്രത്തെ സമഗ്രമായും ലളിതമായും സംഗ്രഹിച്ചിട്ടുള്ള ഈ കൃതി മുമുക്ഷുക്കളായ എല്ലാ വായനക്കാര്‍ക്കും ഒരുപോലെ അനുഗ്രഹമാകുന്നുമെന്ന് പ്രതീക്ഷിക്കുന്നു. […]
Read Full Post »
ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമായി ഇതിനകം വേദാധികാരനിരൂപണം, ജീവകാരുണ്യനിരൂപണം, നിജാനന്ദവിലാസം എന്നീ മൂന്നു പ്രമുഖകൃതികള്‍ ഇ-ബുക്കുകളായി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പ്രാചീനമലയാളം, അദ്വൈതചിന്താപദ്ധതി എന്നീ ഇ-ബുക്കുകളും താമസിയാതെ തന്നെ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഇപ്പോള്‍ ചട്ടമ്പിസ്വാമികളുടെ ലഘുലേഖനങ്ങള്‍, ചില ഗ്രന്ഥങ്ങള്‍ക്കെഴുതിയ ആമുഖങ്ങളും അവതാരികകളും, കവിതകള്‍, കത്തുകള്‍, തുടങ്ങിയവയെ ഉള്‍ക്കൊള്ളിച്ച് ഒരു ഇ-ബുക്കായി പ്രസിദ്ധീകരിക്കുകയാണ്. ഇതില്‍ തത്ക്കാലം താഴെ പറയുന്ന മൂന്നു ലഘുകൃതികള്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. 1. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം 2. […]
Read Full Post »
വേദാന്തപഠനം: അദ്വൈതവേദാന്തം പഠിച്ചു തുടങ്ങുന്ന ഒരു വിദ്യാര്‍ത്ഥി ആദ്യം പഠിക്കുന്നത് പ്രകരണഗ്രന്ഥങ്ങളാണ്. വേദാന്തശാസ്ത്രത്തെ സംക്ഷിപ്തവും, ലളിതവും, സമഗ്രവുമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളാണ് പ്രകരണഗ്രന്ഥങ്ങള്‍. (ഇതുകൂടാതെ വേദാന്തത്തിലെ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് അതിനെ ലളിതമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട് – ആത്മബോധം, ദൃഗ്‍ദൃശ്യവിവേകം, തുടങ്ങിയവ. അവയെക്കുറിച്ചുള്ള ഒരു ചര്‍ച്ച ഈ സന്ദര്‍ഭത്തില്‍ പ്രസക്തമല്ല). ഇവയില്‍ ഒന്നാമത്തെ വിഭാഗത്തില്‍ സാധാരണയായി പ്രചാരത്തിലുള്ള ചില പ്രകരണഗ്രന്ഥങ്ങളുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു. 1. വിവേകചൂഡാമണി – ശങ്കരാചാര്യസ്വാമികള്‍ 2. ഉപദേശസാഹസ്രി – ശ്രീ ശങ്കരാചാര്യസ്വാമികള്‍ […]
Read Full Post »
ആത്മവത് സര്‍വഭൂതേഷു എന്ന ആപ്തവാക്യത്തിന് അനുരൂപമായി സമസ്തജീവജാലങ്ങളോടും സമഭാവന പുലര്‍ത്തിയിരുന്ന മഹാത്മാവായിരുന്നു ശ്രീമത് ചട്ടമ്പിസ്വാമികള്‍. ജീവകാരുണ്യനിരൂപണം എന്ന കൃതിയിലൂടെ നാമെല്ലാവരും സഹജീവികളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെയും ആവശ്യകതയെ താത്വികമായി വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. മാംസഭക്ഷണത്തെ അനുകൂലിക്കുന്നവര്‍ സാധാരണയായി പറയാറുള്ള ചില വാദങ്ങള്‍ പ്രതിപാദിച്ചുകൊണ്ടാണ് ഈ കൃതി ആരംഭിക്കുന്നതുതന്നെ. അവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു. 1. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയാണ്. 2. ഹിംസ കൂടാതെ മനുഷ്യന് ജീവിച്ചിരിക്കുവാനാവില്ല. എന്തെന്നാല്‍ നാം ദിവസവും കഴിക്കുന്ന […]
Read Full Post »
വേദാധികാരനിരൂപണം: ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പുരാതനമായ ഗ്രന്ഥമാണ് വേദം. “വിദ്” എന്ന സംസ്കൃതധാതുവില്‍ നിന്നുണ്ടാകുന്ന വേദം എന്ന ശബ്ദത്തിന് അറിവ് എന്നാണ് സാമാന്യാര്‍ത്ഥമെങ്കിലും വേദകാലത്തെ വിജ്ഞാനത്തിന്റെ ഒരു സമാഹാരമാണ് വേദമെന്നു പറയാം. ഭാരതീയമായ സ്മൃതികളും, പുരാണേതിഹാസങ്ങളുമെല്ലാം തന്നെ വേദത്തിന്റെ മഹത്വത്തിനെ പാടിപ്പുകഴ്ത്തുന്നുണ്ട്. വേദപഠനത്തിനുള്ള അധികാരം ആര്‍ക്കെങ്കിലും നിഷേധിച്ചുകൊണ്ടുള്ള ഒരു മന്ത്രം പോലും വേദത്തില്‍ ഒരിടത്തും കാണുവാനില്ലെങ്കിലും, അറിവിന്റെ ഭണ്ഡാഗാരമായ വേദം പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള അധികാരം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി കാലക്രമേണ വ്യാഖ്യാനിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഭാരതം […]
Read Full Post »
സൗന്ദര്യത്തിന്റെ അലകള്‍ എന്നാണ് സൗന്ദര്യലഹരി എന്ന സ്തോത്രത്തിന്റെ പേര് അര്‍ഥമാക്കുന്നത്. ഇതിലെ ആദ്യത്തെ 41 ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നും പിന്നീടുള്ള 59 ശ്ലോകങ്ങള്‍ സൗന്ദര്യലഹരി എന്നും അറിയപ്പെടുന്നു. ഒരിക്കല്‍ ആദിശങ്കരാചാര്യര്‍ കൈലാസം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഒരു ചുമരില്‍ കൊത്തിവെച്ചതായി അദ്ദേഹം കണ്ടവയാണ് ആദ്യത്തെ ഭാഗമെന്നും ബാക്കിയുള്ള ശ്ലോകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം സ്തോത്രം പൂര്‍ത്തിയാക്കിയെന്നും ഐതിഹ്യമുണ്ട്. ദേവിഭക്തരുടെയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലിരിക്കുന്ന ഈ സ്തോത്രത്തിന് സംസ്കൃതത്തില്‍ തന്നെ മുപ്പത്തിയാറിലധികം വ്യാഖ്യാനങ്ങളുണ്ട്. അവയില്‍ ലക്ഷ്മീധരന്റെ വ്യാഖ്യാനമാണ് ഏറ്റവും പ്രശസ്തം. മലയാളത്തിലും ഈ […]
Read Full Post »
ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ […]
Read Full Post »
ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും […]
Read Full Post »
അദ്വൈതവേദാന്തമെന്താണ് എന്നറിയുവാനാഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് അത്യന്തം പ്രയോജനപ്രദമായ ഒരു പ്രകരണഗ്രന്ഥമാണ് ആദിശങ്കരാചാര്യര്‍ വിരചിച്ച “ആത്മബോധം”. അറുപത്തിയെട്ടു ശ്ലോകങ്ങള്‍ മാത്രമുള്ള ഈ ലഘുഗ്രന്ഥത്തിലൂടെ അനാദികാലം മുതല്‍ക്കേ മനുഷ്യന്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങളായ “ഞാനാരാണ്? എനിക്കെന്തു കൊണ്ട് എപ്പോഴും ശാന്തിയും സന്തോഷവും അനുഭവിക്കുവാന്‍ കഴിയുന്നില്ല? ഈ ദുഃഖത്തില്‍ നിന്ന് എങ്ങനെയാണ് മോചനം നേടുക?” എന്നിവയ്ക്കെല്ലാം തന്നെ ആദിശങ്കരാചാര്യര്‍ സുലളിതമായ ഭാഷയില്‍ യുക്തിയുക്തമായി ഉത്തരം നല്കുന്നു. ദൈനംദിനജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത കുറിക്കുകൊള്ളുന്ന ഉദാഹരണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്. ഒരുദാഹരണം എടുത്തുകാണിക്കുകയാണെങ്കില്‍ “പാകസ്യ […]
Read Full Post »
ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ . ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. […]
Read Full Post »