ശങ്കരാചാര്യരാല്‍ വിരചിതമായ അതിപ്രശസ്തമായ ഒരു സ്തോത്രമാണ് ഭജഗോവിന്ദം അഥവാ മോഹമുദ്ഗരം. ഭജ ഗോവിന്ദം എന്ന ഈ സ്തോത്രത്തിന്റെ രചനയ്ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീ ശങ്കരാചാര്യര്‍ തന്റെ 14 ശിഷ്യരുമൊത്ത് വാരണാസിയിലെ ഒരു വീഥിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു വൃദ്ധവൈയ്യാകരണന്‍ തന്റെ യുവശിഷ്യനെ സംസ്കൃതവ്യാകരണം പഠിപ്പിക്കുന്നത് കാണാന്‍ ഇടയായി. കാര്യം ഗ്രഹിക്കാതെ ഉരുവിട്ട് മനഃപാഠമാക്കുന്ന ശിഷ്യനെക്കണ്ട് അലിവുതോന്നിയ ശങ്കരാചാര്യര്‍ വൈയ്യാകരണന് നല്‍കിയ ഉപദേശമാണത്രേ ഭജ ഗോവിന്ദം എന്ന കവിതയിലെ ശ്ലോകങ്ങള്‍ . ശങ്കരാചാര്യര്‍ 12 ശ്ലോകങ്ങള്‍ ചൊല്ലിയെന്ന് വിശ്വസിക്കപ്പെടുന്നു. […]
Read Full Post »
ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. ഡൗണ്‍ലോഡ്
Read Full Post »
ഉപനിഷത്തുക്കള്‍ ഭാരതീയദര്‍ശനത്തിലെ ഹിമാലയമായി കരുതപ്പെടുന്നു.അത്രയ്ക്ക് ഉദാത്തമാണ് ഉപനിഷത് ദര്‍ശനം. ഋക്‍, സാമ, യജുര്‍, അഥര്‍വ വേദങ്ങളില്‍ അന്ത്യഭാഗത്താണ് ഉപനിഷത്തുക്കളുള്ളത്. പ്രധാനമായി 108 ഉപനിഷത്തുക്കളും, അവയില്‍ തന്നെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ളതും ബ്രഹ്മസൂത്രത്തില്‍ ബാദരായണമഹര്‍ഷി എടുത്തു പറഞ്ഞിട്ടുള്ളതുമായ പത്തു ഉപനിഷത്തുക്കള്‍ വിശിഷ്ടവുമാണെന്നു കരുതപ്പെടുന്നു. ഈ പത്തുപനിഷത്തുക്കളുടെയും പേരുകള്‍ ഓര്‍മ്മിക്കുവാന്‍ താഴെ പറയുന്ന ശ്ലോകം സഹായിക്കും. “ഈശകേനകഠപ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ” ഉപനിഷത്ത് എന്ന പദത്തിന്റെ സാമാന്യാര്‍ഥം “ഗുരുവിന്റെ കാല്ക്കലിരുന്ന് അഭ്യസിക്കുന്ന വിദ്യ” (ഉപ = സമീപം, […]
Read Full Post »
ശ്രീരമണ മഹര്‍ഷി (1879-1950) യുടെ ഇരുപത്തിമൂന്നാം വയസ്സില്‍ അദ്ദേഹം വിരൂപാക്ഷഗുഹയില്‍ താമസിച്ചിരുന്നപ്പോള്‍ ശ്രീ ശിവപ്രകാശം പിള്ള എന്ന ഭക്തന്റെ 14 ചോദ്യങ്ങള്‍ക്ക് മഹര്‍ഷി നല്കിയ മറുപടികളാണ് ‘Who Am I? (ഞാന്‍ ആരാണ്?) എന്ന ഈ പുസ്തകത്തിലെ ഉള്ളടക്കം. മഹര്‍ഷിയുടെ ഉപദേശങ്ങളുടെ സാരസംഗ്രഹമാണ് ഈ ചെറുഗ്രന്ഥം. “ഞാന്‍ ആരാണ്” എന്ന ആത്മവിചാരമാണ് എല്ലാത്തരം ദുഃഖനിവൃത്തിക്കും പരമാനന്ദപ്രാപ്തിക്കുമുള്ള പ്രധാനഉപായം എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ” മനസ്സിന്റെ സ്വരൂപമെന്താണ്? മനസ്സിനെ എങ്ങനെ അടക്കാം? അതിനുള്ള ഉപായമെന്താണ്? ശാസ്ത്രപഠനം ആവശ്യമാണോ? യഥാര്‍ഥഭക്തി […]
Read Full Post »
സംസ്കൃതസാഹിത്യത്തിലെ സുഭാഷിതങ്ങളുടെ ഒരു ലഘുസമാഹാരമാണ് ഈ പുസ്തകം. ഈ സുഭാഷിതങ്ങളിലോരോന്നും നമ്മുടെ മുന്നില്‍ അറിവിന്റെ ഒരു പുതിയ ലോകം തുറന്നുതരുന്നു. നര്‍മ്മവും യുക്തിയും പ്രായോഗികതയും ഒരു പോലെ ഈ സുഭാഷിതങ്ങളിലോരോന്നിലും അതിസുന്ദരമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നീതി എന്ന പദത്തിന് വളരെ ലളിതമായ അര്‍ഥം പറയുകയാണെങ്കില്‍, “ശരിയായ സ്ഥലത്ത്, ശരിയായ സമയത്ത്, ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുക”എന്നതാണ്. എത്രയോ തലമുറകളായി, സംസ്കൃതഭാഷാപ്രേമികളായ മലയാളികള്‍ ഹൃദിസ്ഥമാക്കാറുണ്ടായിരുന്ന അമൂല്യഗ്രന്ഥങ്ങളിലൊന്നാണ് “നീതിസാരം”. ഇത് ആദ്യമായി ഇപ്പോഴാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ […]
Read Full Post »
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത് “എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, […]
Read Full Post »
കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ (1547-1640) ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ […]
Read Full Post »
പതഞ്ജലിമഹര്‍ഷിയാല്‍ വിരചിതമായ യോഗസൂത്രങ്ങളാണ് യോഗശാസ്ത്രത്തിലെ ഏറ്റവും പ്രാമാണ്യമുള്ള ഗ്രന്ഥം. ഇതില്‍ നാലു പാദങ്ങളിലായി (അദ്ധ്യായങ്ങളിലായി) 196 സൂത്രങ്ങളാണുള്ളത്. ഓരോ പാദത്തിനും അതിലെ വിഷയത്തിന് അനുരൂപമായി സമാധിപാദം, സാധനപാദം, വിഭൂതിപാദം, കൈവല്യപാദം എന്നീ പേരുകളാണുള്ളത്. ഇന്ന് യോഗസാധനയെന്ന പേരില്‍ അറിയപ്പെടുന്നത് ചില ആസനങ്ങളും പ്രാണായാമങ്ങളും മറ്റുമാണ്. അവയെ യോഗശാസ്ത്രത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും അവ യോഗമാര്‍ഗ്ഗത്തിലെ ആദ്യപടികള്‍ മാത്രമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം എന്നിവയെപ്പോലെ യോഗമാര്‍ഗ്ഗവും ആത്മസാക്ഷാത്ക്കാരത്തിനുള്ള ഒരു ഉപായമായി എല്ലാ ആചാര്യന്മാരും മുക്തകണ്ഠം പ്രശംസിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ […]
Read Full Post »
അനാദികാലം മുതല്‍ ഭാരതീയ മഹര്‍ഷിമാരാല്‍ സുദീര്‍ഘപതപസ്സു കൊണ്ടൂം ധ്യാനംകൊണ്ടും സമ്പാദിച്ചതും സംഭരിക്കപ്പെട്ടതും കഴിഞ്ഞ കുറച്ചു ശതാബ്ദങ്ങളായി അജ്ഞാതമായി കിടന്നിരുന്നതുമായ അതിതീക്ഷ്ണമായ ജ്ഞാനാഗ്നി കഴിഞ്ഞനൂറ്റാണ്ടില്‍ ശ്രീ വിവേകനന്ദസ്വാമികളില്‍ക്കൂടി ഒരഗ്നിപര്‍വ്വതം പോലെ പൊട്ടിത്തെറിച്ച്, ഉജ്ജ്വലിക്കുന്ന ഉപനിഷന്മന്ത്രങ്ങളായ ഉല്ക്കകള്‍ ലോകമെങ്ങും വിതറി, ആ അഗ്നി ഏറ്റൂ വാങ്ങിയ ആത്മാക്കളില്‍ വീര്യവും അഭയവും ആളിക്കത്തി. ആ കരുത്തിന്റെ കുറേ കനല്‍പ്പൊരികളാണ് ഇവിടെ വിവേകാനന്ദസൂക്തങ്ങളായി സമാഹരിച്ചിട്ടുള്ളത്. വിവേകനന്ദസന്ദേശം ഒരു മഹാഭാരതം പോലെ പരപ്പുള്ളതാണ്. അതിലേക്കുള്ള പ്രവേശനദ്വാരങ്ങള്‍ മാത്രമയിട്ടേ ഈ സുക്തങ്ങള്‍ ഉദ്ദേശിച്ചിട്ടൂള്ളൂ. എങ്കിലും അവ […]
Read Full Post »
ശ്രീനാരായണഗുരുദേവന്റെ (1854 – 1928) ഗദ്യപദ്യകൃതികളുടെ ഒരു സമാഹാരമാണീ ഗ്രന്ഥം. മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലായി 57 കൃതികള്‍ ഇതില്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഗുരുദേവകൃതികളെ ഇതില്‍ അഞ്ചു വിഭാഗങ്ങളിലായാണ് തരം തിരിച്ചിരിക്കുന്നത്. 1. സ്തോത്രങ്ങള്‍ 2. ഉദ്ബോധനകൃതികള്‍ 3. ദാര്‍ശനികകൃതികള്‍ 4. തര്‍ജ്ജമകള്‍ 5. ഗദ്യകൃതികള്‍ സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിന് നാം വളരെയധികം അംഗീകാരങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഋഷിതുല്യനായ ജ്ഞാനി, ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്നീ […]
Read Full Post »