
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു.
ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ക്രിസ്തുവില്‍ വിശ്വസിച്ച് തങ്ങളെടെ മതത്തില്‍ ചേരണമെന്നും പാതിരിമാര്‍ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു”.
ഈ കടുത്ത അനീതിയ്ക്കെതിരെയുള്ള ധാര്‍മ്മികമായ ഒരു പ്രതികരണമായാണ് ചട്ടമ്പി സ്വാമികള്‍ തന്റെ മുപ്പത്തിയേഴാം വയസ്സില്‍ (1889 ല്‍) ക്രിസ്തുമതച്ഛേദനം എഴുതി പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ തന്റെ ചില വാഗ്മികളായ ശിഷ്യന്മാരെ ഇതിലെ ആശയങ്ങള്‍ കേരളമൊട്ടുക്കു പ്രചരിപ്പിക്കാന്‍ വേണ്ട പരിശീലനം നല്കുകയും ചെയ്തു. അതോടെ മതം മാറ്റം തെല്ലൊന്നു സ്തംഭിച്ചു.
ഹിന്ദുമതത്തിന്റെ ദാര്‍ശനിക കാഴ്ചപ്പാടിലൂടെ ക്രിസ്തുമതത്തിലെ അടിസ്ഥാനഗ്രന്ഥമായ ബൈബിളിനെ യുക്തിയുക്തമായും അതിനിശിതമായും വിമര്‍ശിക്കുകയും ഖണ്ഡിക്കുകയുമാണ് ചട്ടമ്പി സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നത്. ഈ ഗ്രന്ഥം മനസ്സിരുത്തി വായിക്കുന്ന ഏതൊരാള്‍ക്കും ക്രിസ്തുമതത്തിലെ അടിസ്ഥാനവിശ്വാസങ്ങളുടെ പൊള്ളത്തരം സുവ്യക്തമാകുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ ഏതൊരു ഹിന്ദുവും അവശ്യം വായിച്ചിരിക്കേണ്ട ഒരു അമൂല്യഗ്രന്ഥമാണിത്.
(ആമുഖത്തില്‍നിന്ന്….)
ബൃഹദ്‌ഗ്രന്ഥമായ ബൈബിള്‍ വായിക്കാത്തവര്‍ക്കുപോലും ക്രിസ്‌തുമതസാരബോധം ഉണ്ടാകുവാനും അതിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച് തളളുവാനോ കൊളളുവാനോ ഉളള പരിചിന്തന വീഥി തുറന്നുതരുവാനും ഉപകരിക്കുന്നതാണ് ഈ ഗ്രന്ഥം.
ദൈവം തന്റെ രൂപത്തില്‍ സൃഷ്‌ടിച്ച മനുഷ്യനെ വഞ്ചിക്കാന്‍ ഒരു പിശാച് ശക്തനാകുമോ? ചെകുത്താനെ സൃഷ്‌ടിച്ച യഹോവായല്ലേ ആദ്യത്തെ പിശാച്? മനുഷ്യനെ വഞ്ചിക്കുന്നതില്‍നിന്ന് ചെകുത്താനെ തടഞ്ഞില്ല. മാത്രമല്ല, പിന്നീടു മനുഷ്യനെ ശപിക്കുകയും ചെയ്‌തു. ഒരു പിതാവ് ഇപ്രകാരം ചെയ്യുമോ? യഹോവായെ ലോകപിതാവ് എന്നെങ്ങനെ പറയും? ഒരു മനുഷ്യന്‍ തെറ്റുചെയ്‌തതിന് എല്ലാ മനുഷ്യരെയും ശപിച്ചതെന്തിന്? സര്‍പ്പങ്ങളെയെല്ലാം എല്ലാക്കാലത്തേക്കും ശപിച്ചതിനുളള ന്യായമെന്ത്? യഹോവയ്‌ക്ക് ദൈവികത്വവുമില്ല, മനുഷ്യത്വംപോലുമില്ലെന്നു ബൈബിള്‍ പ്രമാണമാക്കി ചട്ടമ്പി സ്വാമികള്‍ ഈ പുസ്തകത്തിലൂടെ തെളിയിക്കുന്നു.
ഡൗണ്‍ലോഡ്
Tags: bible, chattampi swamikal, Christ, Christianity, debunking christianity, hindu, Hinduism/Hindu Dharma, kerala, kristu, kristumata chedanam, kristumatachedanam, malayalam, Refutation, refutation of bible, ആദ്ധ്യാത്മികം, ഇ-പുസ്തകം, ഇ-ബുക്ക്, ഹിന്ദുമതം